ഇടുക്കിയിലെ കാട്ടാന ആക്രമണം: 'വനംവകുപ്പ് മറുപടി പറയണം'; നടപടിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ

വകുപ്പും സർക്കാരും കാഴ്ചക്കാരാകുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു
ഇടുക്കിയിലെ കാട്ടാന ആക്രമണം: 'വനംവകുപ്പ് മറുപടി പറയണം'; നടപടിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശൻ
Published on

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വകുപ്പും സർക്കാരും കാഴ്ചക്കാരാകുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഈ സർക്കാരാണ് വനനിയമ ഭേദഗതി നടപ്പിലാക്കാൻ നോക്കിയത്. കാട്ടാന ആക്രമണത്തിൽ നടപടിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.



കഴിഞ്ഞ ദിവസമാണ് ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയെ (22) കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമർ ഇലാഹിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.

വന്യജീവി ആക്രമണങ്ങൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി വണ്ണപ്പുറം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹര്‍ത്താലാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലി, ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ നടപടി വേണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com