fbwpx
തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല, ആരോപണം ഉന്നയിച്ച നടിക്ക് പൂർണ പിന്തുണ നൽകും: വീണാ ജോർജ്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 03:26 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി

KERALA


ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടിക്ക് പൂർണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നടിക്ക് പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

ALSO READ: മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണം; രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രിയുടെ പ്രതികരണം അപലപനീയം: സാന്ദ്രാ തോമസ്

അതേസമയം, ലൈംഗികാരോപണ വിധേയനായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും നീക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണെന്നും, നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2009-10 കാലഘട്ടത്തില്‍ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ഓഡിഷനായി എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.

രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ സർക്കാർ വേട്ടക്കാർക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ്. ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷത്താണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല. പരാതിയുമായി മുന്നോട്ട് വന്നാല്‍ മാത്രമെ കേസെടുക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

KERALA
ഭര്‍തൃസഹോദരന്റെ കുഞ്ഞിനെ കൊന്നു; ഗര്‍ഭിണിയാണെന്നറിയാതെ ജയിലിലടച്ചു
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?