fbwpx
മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Sep, 2024 02:07 PM

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

KERALA



മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. മുന്‍മന്ത്രിയും മുന്‍ എംപിയും സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍എഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.

1946ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തോട്ടി തൊഴിലാളികള്‍ക്കായി ആദ്യമായി സംഘടന രൂപീകരിച്ചത് എം.എം. ലോറന്‍സാണ്. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം സായുധ വിപ്ലവമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ഘട്ടത്തില്‍ 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് പൊലീസിന്റെ എല്ലാ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയായി.

1964ല്‍ സിപിഐഎം രൂപീകരിക്കുമ്പോള്‍ മുതല്‍ 34 വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. 

KERALA
സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: 'മേയ് 7ന് മുൻപ് ഹാജരാവണം'; സമീർ താഹിറിന് എക്സൈസ് നോട്ടീസ്
Also Read
user
Share This

Popular

KERALA
NATIONAL
തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവരം തേടി കേരള പൊലീസ്