സിപിഎം എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വീഡിയോ; പൊലീസില്‍ പരാതി നല്‍കി പത്തനംതിട്ട ജില്ലാ കമ്മിറ്റി

വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ മാറിപ്പോയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം
സിപിഎം എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വീഡിയോ; പൊലീസില്‍ പരാതി നല്‍കി പത്തനംതിട്ട ജില്ലാ കമ്മിറ്റി
Published on
Updated on

രാഹുൽ മാങ്കുട്ടത്തിലിൻ്റെ പ്രചരണ വീഡിയോ പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ വന്നതിൽ പരാതി നല്‍കി സിപിഎം. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നും എസ്പിക്ക് പരാതി നൽകുമെന്നും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇന്നലെ തന്നെ അറിയിച്ചിരുന്നു.  സംഭവത്തില്‍ സംസ്ഥാന നേതൃത്വം കൂടുതല്‍ വിവരങ്ങൾ തേടിയിട്ടുണ്ട്.

Also Read: വയനാട്ടിലും ചേലക്കരയിലും ആവേശ പ്രചരണങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം

'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണ വീഡിയോ സിപിഎം പേജില്‍ വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രി തന്നെ പോസ്റ്റ് നീക്കം ചെയ്തു. 2013 മാര്‍ച്ച് 29ന് ആരംഭിച്ച പേജിന് 63,000 ഫോളോവേഴ്സ് ഉണ്ട്. പേജിന്‍റെ അഡ്മിന്‍ പാനലില്‍ ആരൊക്കെയുണ്ടെന്ന് കൃത്യമായ വിവരങ്ങളില്ല. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പറയുന്നതെങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ മാറിപ്പോയതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ദൃശം വന്നതിനു പിന്നാലെ വിശദീകരണവുമായി വന്ന കെ.പി. ഉദയഭാനു രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ചിരുന്നു. രാഹുൽ വ്യാജ കാർഡ് ഉണ്ടാക്കി പ്രസിഡന്‍റായ ആളാണ്. സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും രാഹുൽ ഒരു നേതാവല്ലെന്നുമായിരുന്നു ഉദയഭാനുവിന്‍റെ പരിഹാസം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com