24-ാം CPIM പാര്‍ട്ടി കോണ്‍ഗ്രസ്: വിജയ് സേതുപതി, പ്രകാശ് രാജ്, മാരി സെല്‍വരാജ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് ക്ഷണം

സംവിധായകരായ രാജ്മുരുകന്‍, ശശികുമാര്‍, വെട്രിമാരന്‍, ടിഎസ് ജ്ഞാനവേല്‍, മാരി സെല്‍വരാജ് എന്നിവര്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ട്.
24-ാം CPIM പാര്‍ട്ടി കോണ്‍ഗ്രസ്: വിജയ് സേതുപതി, പ്രകാശ് രാജ്, മാരി സെല്‍വരാജ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് ക്ഷണം
Published on


തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന സിപിഐഎം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമുഖ താരങ്ങളും സിനിമാപ്രവര്‍ത്തകരും പങ്കെടുക്കും. വിജയ് സേതുപതി, പ്രകാശ് രാജ്, സമുദ്രക്കനി തുടങ്ങിയവര്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.

സംവിധായകരായ രാജ്മുരുകന്‍, ശശികുമാര്‍, വെട്രിമാരന്‍, ടിഎസ് ജ്ഞാനവേല്‍, മാരി സെല്‍വരാജ് എന്നിവര്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ട്. വിജയ് സേതുപതിയും സമുദ്രക്കനിയും ഏപ്രില്‍ നാലിനും, പ്രകാശ് രാജ് ഏപ്രില്‍ അഞ്ചിനും സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും. ഏപ്രില്‍ 2 മുതല്‍ 6 വരെയാണ് സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

മധുരയിലെ തമുക്കം ഗ്രൗണ്ടിലാണ് ഇത്തവണ വേദി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നതും 1972ല്‍ സിപിഐഎമ്മിന്റെ 9-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നതും ഇതേ വേദിയില്‍ വെച്ചാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com