വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാന്‍ പഞ്ചായത്ത് നോട്ടീസ്

വാണിമേല്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് മഞ്ഞച്ചീളി നിവാസി സോണി പന്തലാടിക്കലിനാണ് നികുതി അടക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അയച്ച നോട്ടിസ് ലഭിച്ചത്.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടയാൾക്ക് കെട്ടിട നികുതി അടയ്ക്കാന്‍ പഞ്ചായത്ത് നോട്ടീസ്
Published on


കോഴിക്കോട് വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെട്ടിട നികുതി അടക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ്. വാണിമേല്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് മഞ്ഞച്ചീളി നിവാസി സോണി പന്തലാടിക്കലിനാണ് നികുതി അടക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അയച്ച നോട്ടിസ് ലഭിച്ചത്.

ജൂലയ് 30 ന് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ വീടും സ്ഥലവും ഉള്‍പ്പെടെ സര്‍വ്വ സമ്പാദ്യവും നഷ്ടപ്പെട്ട വ്യക്തിയാണ് സോണി. മാര്‍ച്ച് 21ന് തയ്യാറാക്കിയ നോട്ടീസ് ആണ് കഴിഞ്ഞ ദിവസം ഇവര്‍ക്ക് തപാല്‍ വഴി ലഭിച്ചത്. എന്നാല്‍ സോണിയുടെ വീട് തകര്‍ന്നത് കാണിച്ച് പഞ്ചായത്ത് തന്നെ നേരത്തെ സര്‍ക്കാരിന് ലിസ്റ്റ് നല്‍കിയതുമാണ്.

സമാനമായി ഉരുള്‍ പൊട്ടലില്‍ വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ടപ്പെട്ട പലര്‍ക്കും പഞ്ചായത്ത് നോട്ടീസ് അയക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റെ വിചിത്ര നടപടിക്ക് പിന്നിലെ കാരണം വ്യക്തമല്ല. സാങ്കേതികമായ പിശകാണോ മറ്റെന്തിങ്കിലും പിശകാണോ എന്നത് സംബന്ധിച്ച് പഞ്ചായത്ത് മറുപടി നല്‍കിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com