VIDEO/ വിനേഷ് ഫോഗട്ട് തിരിച്ചെത്തി: വൻ വരവേൽപ്പ്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി വിമാനത്താവളം

വിനേഷിനെ ചുമലിലേറ്റി വാദ്യമേളങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്
VIDEO/  വിനേഷ് ഫോഗട്ട് തിരിച്ചെത്തി: വൻ വരവേൽപ്പ്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി വിമാനത്താവളം
Published on

പാരിസ് ഒളിംപിക്സിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഡൽഹി വിമാനത്താവളത്തിൽ വിനേഷിന് വൻ സ്വീകരണം. സഹതാരങ്ങളായ സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയും വിനേഷിനെ സ്വീകരിക്കുവാനെത്തി.

വിനേഷിനെ ചുമലിലേറ്റി വാദ്യമേളങ്ങളോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. നിറഞ്ഞ കണ്ണുകളോടെ വൈകാരികമായായാണ് വിനേഷ് സ്വീകരണത്തോട് പ്രതികരിച്ചത്. വിനേഷിനെ സ്വീകരിക്കാൻ കർഷക സമരനേതാക്കളും എത്തിയിരുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ വിനേഷ് ഫോഗട്ട് താൻ ഭാഗ്യശാലിയാണെന്നും പറഞ്ഞു.

നൂറ് ഗ്രാം അധികമായതിൻ്റെ പേരിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. വെള്ളി മെഡലിനായി അന്താരാഷ്ട്ര കായിക കോടതിയിൽ വിനേഷ് അപ്പീൽ നൽകിയിരുന്നുവെങ്കിലും വിനേഷിൻ്റെ അപ്പീൽ കോടതി തള്ളി. ഇതോടെ വിനേഷ് ഫോഗട്ടിൻ്റേയും രാജ്യത്തിൻ്റേയും പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താൻ 20232 വരെ ഗോദയിൽ തുടരുവാൻ ആഗ്രഹിക്കുന്നതായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com