വീണ്ടുമൊരു മത്സരം; ഒരിക്കല്‍ കൂടി ചരിത്രമെഴുതി സാക്ഷാല്‍ കോ‌ഹ്ലി

വീണ്ടുമൊരു മത്സരം; ഒരിക്കല്‍ കൂടി ചരിത്രമെഴുതി സാക്ഷാല്‍ കോ‌ഹ്ലി
Published on

കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് വിരാട് കോ‌ഹ്ലി. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെ ഇന്ത്യക്കു വേണ്ടി മുന്നൂറാമത്തെ ഏകദിനമാണ് കോ‌ഹ്ലി കളിച്ചത്. തന്റെ ഇരുന്നൂറാം ഏകദിനത്തിലും കോഹ്ലി ന്യൂസിലന്‍ഡിനെതിരെയായിരുന്നു കളിച്ചത്.

300 ഏകദിനങ്ങള്‍ മറികടക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര തലത്തില്‍ 18 ാമത്തെ താരവുമാണ് വിരാട് കോഹ്ലി. 300 ാം ഏകദിനത്തിനൊപ്പം മറ്റൊരു പ്രത്യേകതയും കോഹ്ലിയെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. കുറഞ്ഞത് 100 ടെസ്റ്റുകളും 100 ടി 20 മത്സരങ്ങളും കളിച്ചിട്ടുള്ള കോഹ്ലി, ഇത്രയധികം ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ആദ്യ കളിക്കാരനായും മാറി.

300 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍


ഷാഹിദ് അഫ്രീദി: 398

ഇന്‍സമാം-ഉള്‍-ഹഖ്: 378

റിക്കി പോണ്ടിംഗ്: 375

വസീം അക്രം: 356

എംഎസ് ധോണി: 350

എം മുരളീധരന്‍: 350

ആര്‍ ദ്രാവിഡ്: 344

എം അസ്ഹറുദ്ദീന്‍: 334

ടി ദില്‍ഷന്‍: 330

ജാക്ക് കാലിസ്: 328

സ്റ്റീവ് വോ: 325

ചാമിന്ദ വാസ്: 322

സൗരവ് ഗാംഗുലി: 311

അരവിന്ദ ഡി സില്‍വ: 308

യുവരാജ് സിംഗ്: 304

ഷോണ്‍ പൊള്ളോക്ക്: 303

ക്രിസ് ഗെയ്ല്‍: 301

വിരാട് കോലി: 300*


കഴിഞ്ഞ 299 ഏകദിനങ്ങളില്‍ നിന്നായി 14,085 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. മുന്നൂറാം ഏകദിനത്തില്‍ പതിനൊന്ന് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ സാധിച്ചുള്ളൂ. ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നേട്ടത്തിലൂടെ നിരവധി റെക്കോര്‍ഡുകള്‍ വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 8,000 റണ്‍സ് (175 ഇന്നിംഗ്സ്), 9,000 റണ്‍സ് (194 ഇന്നിംഗ്സ്), 10,000 റണ്‍സ് (205 ഇന്നിംഗ്സ്), 11,000 റണ്‍സ് (222 ഇന്നിംഗ്സ്), 12,000 റണ്‍സ് (242 ഇന്നിംഗ്സ്), 13,000 റണ്‍സ് (287 ഇന്നിംഗ്സ്), 14,000 റണ്‍സ് (299 ഇന്നിംഗ്സ്) എന്നിവ നേടിയ കളിക്കാരനാണ് കോഹ്ലി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com