fbwpx
VIDEO | വിരാടപർവം പൂർത്തിയാക്കി ഇതിഹാസം മടങ്ങി; കോഹ്‌ലിയുടെ 5 മികച്ച ടെസ്റ്റ് ഇന്നിങ്സുകൾ
logo

ശരത് ലാൽ സി.എം

Last Updated : 12 May, 2025 08:28 PM

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ലെജൻഡറി എലൈറ്റ് ലിസ്റ്റിൽ എക്കാലവും മുൻനിരയിലായിരിക്കും കോഹ്‌ലിയുടേയും സ്ഥാനം.

CRICKET


ആദ്യം ടി20, പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ്... റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് കിങ് കോഹ്‌ലി പടിയിറങ്ങുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചാണ് പിടയുന്നത്. ഡോൺ ബ്രാഡ്‌മാനും, വിവ് റിച്ചാർഡ്സും, സുനിൽ ഗവാസ്കറും, സച്ചിൻ ടെണ്ടുൽക്കറുമെല്ലാം അരങ്ങുതകർത്ത 22 യാർഡിൻ്റെ പിച്ചിൽ... സമാനതകളില്ലാത്ത കോപ്പി ബുക്ക് ശൈലിയിലൂടെ ക്രിക്കറ്റിൻ്റെ ഗോട്ട് (GOAT) ആയി മാറിയതാണ് വിരാട് കോഹ്‌ലി.


ടെസ്റ്റ് ക്രിക്കറ്റിൻ്റെ ലെജൻഡറി എലൈറ്റ് ലിസ്റ്റിൽ എക്കാലവും മുൻനിരയിലായിരിക്കും കോഹ്‌ലിയുടേയും സ്ഥാനം. പ്രിയപ്പെട്ട വിരാട് നിങ്ങളുടെ ക്ലാസിക് കവർ ഡ്രൈവുകളിലാത്ത ടെസ്റ്റ് ക്രിക്കറ്റ് ലോകം എന്തുമാത്രം നിരർഥകമാണ്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും അശ്വിനും ടെസ്റ്റിൽ നിന്ന് പടിയിറങ്ങിയതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സുവർണകാലമാണ് അവസാനിക്കുന്നത്.


ടെസ്റ്റ് ക്രിക്കറ്റിൽ 210 ഇന്നിങ്സുകളിൽ നിന്നായി 46.85 ശരാശരിയിൽ 9230 റൺസാണ് വിരാടിൻ്റെ സമ്പാദ്യം. ടെസ്റ്റ് കരിയറിൽ 30 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളുമായാണ് ഇതിഹാസ താരം ടെസ്റ്റ് കരിയർ പൂർത്തിയാക്കുന്നത്. 

കോഹ്‌ലിയുടെ മികച്ച 5 ടെസ്റ്റ് ഇന്നിങ്സുകൾ വായിക്കൂ...



1. 2019ൽ പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 254 നോട്ടൗട്ട്

2019ൽ പൂനെയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ പിറന്നത്. ടെസ്റ്റിലെ ഏഴാമത്തെ ഇരട്ട സെഞ്ച്വറിയായിരുന്നു ഇത്. ഈ സമയത്താണ് ടെസ്റ്റിൽ 7000 റൺസെന്ന നാഴികക്കല്ല് ഇന്ത്യൻ താരം മറികടന്നത്. മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും 137 റൺസിനും വിജയിച്ചു.



2) 2014ൽ അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 141 റൺസ്

ആ പതിറ്റാണ്ടിലെ കോഹ്‌‌ലിയുടെയും ഇന്ത്യയുടെയും ഗതി നിർണയിച്ച നിർണായക ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു ഓസീസിനെതിരായ 141 റൺസ് പ്രകടനം. ഓസ്ട്രേലിയ ഉയർത്തിയ 364 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി കോഹ്‌‌ലി ആക്രമണാത്മക ബാറ്റിങ്ങാണ് പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യ 48 റൺസിന് പരാജയപ്പെട്ടെങ്കിലും, കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം ശ്രദ്ധേയമായി. ആദ്യ ഇന്നിംഗ്സിൽ 115 റൺസ് നേടിയ കോഹ്‌ലി, ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി.



3. 2018ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 153 റൺസ്

മത്സരത്തിലെ പത്താം ഓവറിലാണ് കോഹ്‌ലി ബാറ്റ് ചെയ്യാനെത്തിയത്. എന്നിട്ട് പുറത്തായതാകട്ടെ പത്താമനായും. ദക്ഷിണാഫ്രിക്കയുടെ 335 റൺസിന് മറുപടിയായി ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ 307 റൺസെടുത്തു. ദക്ഷിണാഫ്രിക്കയിലെ കൂടിയ ബൗൺസും സ്വിങ്ങും ലഭിക്കുന്ന പിച്ചിലായിരുന്നു വിരാടിൻ്റെ ഈ ബാഹുബലി പെർഫോമൻസ്. കോഹ്‌ലി തിളങ്ങിയിട്ടും മത്സരം ഇന്ത്യ 135 റൺസിന് തോറ്റു. അന്ന് ഇന്ത്യൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ 46 റൺസ് മാത്രമായിരുന്നു.



4. 2018ൽ ബർമിങ്‌ഹാമിൽ ഇംഗ്ലണ്ടിനെതിരെ 149 റൺസ്

2014ലെ പര്യടനത്തിൻ്റെ ദുരന്തസ്മരണകളുമായി കളിക്കാനെത്തിയ ഇംഗ്ലണ്ടിൽ കളിക്കാനെത്തിയ കോഹ്‌ലി ആതിഥേയർക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ 149 റൺസാണ് നേടിയത്. 2014ൽ 10 ഇന്നിങ്സുകളിൽ നിന്ന് 134 റൺസ് മാത്രമേ വിരാട് നേടിയിരുന്നുള്ളൂ. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും വിരാട് ആയി. കോഹ്‌ലിയുടെ വീരോചിത പ്രകടനങ്ങൾക്കിടയിലും ഇന്ത്യ 31 റൺസിന് മത്സരം പരാജയപ്പെട്ടു.



5. 2018ൽ ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 54 റൺസ്

കോഹ്‌‌ലിയുടെ ഏറ്റവും അണ്ടർറേറ്റഡ് ടെസ്റ്റ് ഇന്നിങ്സുകളിലൊന്നാണിത്. വളരെ ബുദ്ധിമുട്ടുള്ള ഒരു പിച്ചിലാണ് കോഹ്‌ലി പിടിച്ചുനിന്നത്. അപകടകരമായ പിച്ചിലെ മത്സരം, ആതിഥേയരായ ദക്ഷിണാഫ്രിക്ക പോലും ഉപേക്ഷിക്കാൻ ആഗ്രഹിച്ച ഘട്ടത്തിലും കോഹ്‌ലി തളരാതെ പിടിച്ചുനിന്നു. ആദ്യ ഇന്നിങ്സിൽ 106 പന്തിൽ നിന്ന് 54 റൺസ് നേടിയ കിങ് കോഹ്‌ലി, രണ്ടാം ഇന്നിങ്സിൽ 79 പന്തിൽ നിന്ന് 41 റൺസാണ് നേടിയത്. മത്സരം ഇന്ത്യ 63 റൺസിന് വിജയിച്ചു.




ALSO READ: ടെസ്റ്റിനോട് ബൈ പറഞ്ഞ് കിങ്; പടിയിറങ്ങുന്നത് ഇതിഹാസം



KERALA
ലോറിയിലെ ഫാസ്‌ടാഗ് റീഡായില്ല, വാഹനം നീക്കിയിടാൻ പറഞ്ഞത് പ്രകോപിപ്പിച്ചു; പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂരമർദനം
Also Read
user
Share This

Popular

NATIONAL
KERALA
ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു നടക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി