വെർച്വൽ അറസ്റ്റ് തട്ടിപ്പ് വ്യാപകം; പാലക്കാട് വ്യാപാരിക്കും വെർച്വൽ അറസ്റ്റ്

ഹിന്ദി സിനിമാ താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ചും വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നു
വെർച്വൽ അറസ്റ്റ് തട്ടിപ്പ് വ്യാപകം; പാലക്കാട് വ്യാപാരിക്കും വെർച്വൽ അറസ്റ്റ്
Published on
Updated on

സംസ്ഥാനത്ത് വെർച്വൽ അറസ്റ്റിൻ്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു. പാലക്കാട് നഗരത്തിൽ പ്രമുഖ വ്യാപാരിയെ രണ്ടു ദിവസമാണ് തട്ടിപ്പു സംഘം സൈബർ തടങ്കിലാക്കിയത്. ഹിന്ദി സിനിമാ താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ചും വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. 

സൈബർ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുകയാണ്. ഇതിൽ പുതിയ രൂപമാണ് വെർച്വൽ അറസ്റ്റ്. ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ആളുകളെ ഫോണിൽ വിളിച്ച് നിങ്ങൾ ഒരു കേസിൽ പ്രതിയാണെന്നും ഞങ്ങൾ അറസ്റ്റ് ചെയ്യുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പ് . ടെക്സ്റ്റൈൽ വ്യവസായി, വർധമാൻ ഗ്രൂപ്പിൻ്റെ ചെയർമാൻ എസ്പി ഒസ് വാളിന് ഏഴ് കോടി രൂപയാണ് നഷ്ടമായത്. സിബിഐ, ഇഡി, ടെലികോം, പൊലീസ് തുടങ്ങി പല ഏജൻസികളുടെ പേരിലും വെർച്വൽ അറസ്റ്റ് നടത്തി സൈബർ കുറ്റവാളികൾ വിലസുന്നു. 


കേരളത്തിലുമുണ്ട് ഇത്തരത്തിൽ നിരവധി കേസുകൾ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ റിട്ടയേർഡ് ഉദ്യോഗസ്ഥന് ഒന്നര കോടിയോളമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിൽ ഒരാൾ വെർച്വൽ അറസ്റ്റിന് വിധേയനായിരുന്നു. രാമനാഥപുരം സ്വദേശിയായ കൃഷ്ണസ്വാമിക്ക് ഭാഗ്യം കൊണ്ട് മാത്രം പണം നഷ്ടമായില്ല.

Related Stories

എം. സ്വരാജ്
ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
Actress Marina Michael against Pearly Mani
"ജനരോഷത്തിനു മുന്നിൽ സംഘ പരിവാറിന് പിടിച്ചുനിൽക്കാനാവില്ല: പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേരളത്തിലും കേസെടുക്കുന്നു"
News Malayalam 24x7
newsmalayalam.com