fbwpx
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് ഊട്ടിയിൽ; കണ്ടെത്തിയത് ആറ് ദിവസത്തിനു ശേഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Sep, 2024 01:25 PM

വിവാഹത്തിന് നാല് ദിവസം മുമ്പാണ് കാണാതായത്

KERALA


മലപ്പുറം പള്ളിപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി. ഈ മാസം 4 നാണ് വിഷ്ണുജിത്തിനെ കാണാതായത്. വിവാഹത്തിന് നാല് ദിവസം മുമ്പായിരുന്നു തിരോധാനം. യുവാവ് ഊട്ടിയില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പൊലീസ് കണ്ടെത്തിയത്.

വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഊട്ടിയിലെ കൂനൂരില്‍ വെച്ച് സ്വിച്ച് ഓണ്‍ ആയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. സഹോദരി വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ എടുത്തത് സുഹൃത്ത് ശരത് ആണ്. പക്ഷേ, സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. പിന്നാലെ വീണ്ടും ഫോണ്‍ ഓഫായെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു.


Also Read: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന; സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്


സെപ്റ്റംബര്‍ 8 നായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ നാലിന് പണത്തിന്റെ ആവശ്യത്തിനായാണ് വിഷ്ണുജിത്ത് പാലക്കാടേക്ക് പോയത്. വിവാഹ ദിവസവും എത്താത്തതിനെ തുടര്‍ന്നാണ് കുടുംബം ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയത്. പാലക്കാടുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഒരു ലക്ഷം വാങ്ങി തിരികെ പോയതായാണ് അവസാനം ലഭിച്ച വിവരം.

സെപ്റ്റംബര്‍ 4ന് രാത്രി 7.45 ഓടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാലക്കാടു നിന്ന് കോയമ്പത്തൂര്‍ ബസിലേക്കാണ് യുവാവ് കയറിയത്.

Also Read
user
Share This

Popular

KERALA
SPORTS
"രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും"; കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി