fbwpx
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: സപ്ലിമെന്‍ററി കൺസഷൻ കരാർ ഒപ്പുവച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 28 Nov, 2024 05:39 PM

ട്രയൽ റൺ സമയത്ത് തന്നെ 67 രാജ്യാന്തര ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്

KERALA


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സപ്ലിമെന്‍ററി കൺസഷൻ കരാർ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അദാനി പോർട്സ് സിഇഒ പ്രണബ് ചൗധരിയും തുറമുഖ വകുപ്പ് സെക്രട്ടറിയുമാണ് കരാറിൽ ഒപ്പിട്ടത്. പുതിയ കരാർ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ അടുത്ത മൂന്ന് ഘട്ടങ്ങൾ 2028നകം പൂർത്തിയാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ സപ്ലിമെന്‍ററി കൺസഷൻ കരാർ പ്രകാരം 2034 മുതൽ സംസ്ഥാനത്തിന് വരുമാനം ലഭിച്ചു തുടങ്ങും. നേരത്തെ 2039 മുതൽ അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് വരുമാനം നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. 2028നകം വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ കൂടി പൂർത്തിയാക്കും. നാല് ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ലഭ്യമാകുന്ന വരുമാനത്തിന്‍റെ ലാഭവിഹിതം സർക്കാരിന് ലഭിച്ചു തുടങ്ങും.

Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സർക്കാർ

സംസ്ഥാനത്തിന്‍റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് 365.10 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.  ഒന്നാംഘട്ടത്തിന്‍റെ 95 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഡിസംബർ ആദ്യവാരത്തോടെ തുറമുഖം കമ്മീഷനിങ്ങിന് സജ്ജമാകുമെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. വിഐഎസ്എല്‍ ബോർഡ് യോഗത്തിനു ശേഷമാകും കമ്മീഷൻ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമാകുക.

Also Read: മാളികപ്പുറത്തെ തേങ്ങയുരുട്ടലും മഞ്ഞൾപ്പൊടി വിതറലും നിർത്തണമെന്ന് ഹൈക്കോടതി; പിന്തുണച്ച് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ട്രയൽ റൺ സമയത്ത് തന്നെ 67 രാജ്യാന്തര ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. 1,37,000 കണ്ടെയ്നറുകൾ ആണ് ഇതിനോടകം വിഴിഞ്ഞം തുറമുഖം വഴി കൈകാര്യം ചെയ്തത്.

Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ