വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; മൺകൂനയിൽ കയറിയ ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

റോഡരികിൽ രക്തം വാർന്ന കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ജുനൈദിൻ്റെ തലയുടെ പിൻഭാഗത്താണ് പരിക്ക്
വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു;  മൺകൂനയിൽ കയറിയ ബൈക്ക് മറിഞ്ഞതെന്ന് നിഗമനം
Published on

വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്നിൽ റോഡരികിലുണ്ടായിരുന്ന മൺകൂനയിൽ കയറി ബൈക്ക് മറിഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തംവാർന്ന നിലയിലാണ് ജുനൈദിനെ കണ്ടെത്തിയത്. മലപ്പുറം വഴിക്കടവ് സ്വദേശിയാണ് ജുനൈദ്.

റോഡരികിൽ രക്തം വാർന്ന കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ജുനൈദിൻ്റെ തലയുടെ പിൻഭാഗത്താണ് പരിക്ക്. ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഇയാൾ പ്രണയം നടിച്ച് രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബെം​ഗളൂരു എയർപോർട്ട് പരിസരത്തു വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com