
വയനാടിൻ്റെ സൗന്ദര്യം അനിർവചനീയമെന്നും, വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവും, വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി. ഫേസ്ബുക്കിൽ പോസ്റ്റിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാടിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തത്.
വയനാട്ടിലെ ജനങ്ങളുടെ മനസിൻ്റെ സൗന്ദര്യം തന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ വയനാടിൻ്റെ സൗന്ദര്യം മുഴുവൻ നശിച്ചുവെന്നാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ, വയനാടിൻ്റെ സൗന്ദര്യം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നും, വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും കുറിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്.