സേക്രഡ് ഗെയിംസ് രണ്ടാം സീസണിലേക്ക് നിർദേശിച്ചത് മഞ്ജു വാര്യരെയും, നയൻതാരയേയും; അനുരാഗ് കശ്യപ്

നയൻ താരയേയും, മഞ്ജു വാര്യയേയും കൂടാതെ മറ്റൊരു നടിയുടേയും പേര് നെറ്റ്ഫ്ലിക്സിനോട് നിർദേശിച്ചിരുന്നതായി അനുരാഗ് കശ്യപ് പറഞ്ഞു. അന്ന് നെറ്റ്ഫ്ലിക്സിന് ഇന്ത്യിൽ ഓഫീസ് ഉണ്ടായിരുന്നില്ല. എന്നാൽ അവർ സൗത്ത് ഇന്ത്യയെ പരിഗണിച്ചില്ല. മാർക്കറ്റ് താൽപര്യങ്ങൾ പരിഗണിച്ച് മഹാരാഷ്ട്ര പോലെ എവിടെനിന്നെങ്കിലും ഒരു അഭിനേത്രിയെ കണ്ടെത്തുവാനാണ് ശ്രമിച്ചത്.
സേക്രഡ് ഗെയിംസ് രണ്ടാം സീസണിലേക്ക് നിർദേശിച്ചത്  മഞ്ജു വാര്യരെയും, നയൻതാരയേയും; അനുരാഗ് കശ്യപ്
Published on
Updated on

നെറ്റ്‌ഫ്ളിക്സ് പരമ്പരകളിൽ ഏറെ ആരാധകരുള്ള ഒന്നാണ് സേക്രഡ് ഗെയിംസ്. സെയ്ഫ് അലിഖാൻ പ്രധാന കഥാപാത്രമായെത്തിയ സീരീസ് മികച്ച ഒരു ക്രൈം തില്ലറാണ്. സേക്രഡ് ഗെസിംസിലെ കഥാപാത്രത്തിനായി തെന്നിന്ത്യൻ നായികമാരെ പരിഗണിച്ചിരുന്നതായും, അതിനായി പരിശ്രമിച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.


തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർസ് എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരേയും, നയൻ താരയേയും സേക്രഡ് ഗെയിംസിലേക്ക് പരിഗണിച്ചിരുന്നു. രണ്ടാം സീസണിലേക്കാണ് ഇരുവരേയും പ്രധാന കഥാപാത്രമായി നിർദേശിച്ചത്. റോ എജൻ്റ് ആയ കുസും ദേവി യാദവ് എന്ന കഥാപാത്രമായാണ് മഞ്ജു വാര്യരെ നിർദേശിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. നയൻ താരയേയും താൻ നിർദേശിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

'

നയൻ താരയേയും, മഞ്ജു വാര്യയേയും കൂടാതെ മറ്റൊരു നടിയുടേയും പേര് നെറ്റ്ഫ്ലിക്സിനോട് നിർദേശിച്ചിരുന്നതായി അനുരാഗ് കശ്യപ് പറഞ്ഞു. അന്ന് നെറ്റ്ഫ്ലിക്സിന് ഇന്ത്യിൽ ഓഫീസ് ഉണ്ടായിരുന്നില്ല. എന്നാൽ അവർ സൗത്ത് ഇന്ത്യയെ പരിഗണിച്ചില്ല. മാർക്കറ്റ് താൽപര്യങ്ങൾ പരിഗണിച്ച് മഹാരാഷ്ട്ര പോലെ എവിടെനിന്നെങ്കിലും ഒരു അഭിനേത്രിയെ കണ്ടെത്തുവാനാണ് ശ്രമിച്ചത്. അവരുടെ തിരഞ്ഞെടുപ്പുകൾ എല്ലായ്‌പ്പോഴും അൽഗോരിതം അടിസ്ഥാനമാക്കിയുള്ളതാണെന്നും അനുരാഗ് പറഞ്ഞു. രണ്ടാം സീസണിൽ അമൃത സുഭാഷാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മലയാള സിനിമയുടെ കടുത്ത ആരാധകനായ അനുരാഗ് കശ്യപ് മഞ്ജു വാര്യയുമായുള്ള തൻ്റെ അടുപ്പത്തെക്കുറിച്ചും പറഞ്ഞു.ഫൂട്ടേജ് എന്ന ചിത്രത്തിൻ്റെ പ്രതികരണത്തിനായാണ് മഞ്ജു തന്നെ സമീപിച്ചത്. 2011-2013 സമയത്താണ് മഞ്ജുവുമായി കണ്ടുമുട്ടിയതെന്നും,ഗീതു മോഹൻ ദാസ്, രാജീവ് രവി തുടങ്ങിയ കോമൺ സുഹൃത്തുക്കൾ തങ്ങൾക്ക് ഉണ്ടെന്നും അനുരാഗ് പറഞ്ഞു. മാത്രവുമല്ല ഇരുവരുടേയും ജന്മദിനം ഒരു ദിവസമാണെന്നും അനുരാഗ് വെളിപ്പെടുത്തി. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com