
പനങ്ങാട് കെഎസ്ഇബിയിൽ നിന്നും വൈദ്യുതി വിച്ഛേദിക്കാൻ ചെന്ന ഉദ്യോഗസ്ഥർക്ക് മർദനം. ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. ലൈൻ മാൻ കുഞ്ഞി കുട്ടൻ, രോഹിത് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ബിൽ കുടിശിക വരുത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയത്. പ്രതി പനങ്ങാട് സ്വദേശി ജെയിനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.