fbwpx
എന്താണ് ഡാന്‍സാഫ്? പ്രവര്‍ത്തനങ്ങൾ എങ്ങനെ? എന്തുകൊണ്ട് വിവാദം?
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Sep, 2024 03:58 PM

കേരളാ പൊലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡാൻസാഫ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഈ സംഘം പ്രവർത്തിക്കുന്നത്

KERALA


കേരളാ പൊലീസ് ഇന്ന് വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഭരണപക്ഷ എംഎൽഎ വരെ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത് പൊലീസിലെ ഡാൻസാഫ് സംഘമാണ്. എന്താണീ ഡാൻസാഫ്, സേനയുടെ പ്രവർത്തനങ്ങൾ ഏതു രീതിയിലാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം

എന്താണ് ഡാന്‍സാഫ്?

ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴസ് - ഡാന്‍സാഫ്. ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ലഹരി വിരുദ്ധ സേന. കേരളാ പൊലീസിൻ്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡാൻസാഫ്. കേരള ആൻ്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (കാന്‍സാഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗം.ജില്ലാ പോലീസ് മേധാവിയാണ് ഈ സ്ക്വാഡിന് നേതൃത്വം നൽകുന്നത് . ഒരു ഡിവൈഎസ്പി അല്ലെങ്കിൽ എസിപിയെ ജില്ലാ ടീം ലീഡറായി നിയോഗിച്ച് ഓരോ പൊലീസ് സബ്ഡിവിഷൻ കേന്ദ്രീകരിച്ച് സംഘങ്ങളായാണ് ഡാൻസാഫ് പ്രവർത്തിക്കുന്നത്.

ഡാന്‍സാഫിന്റെ പ്രവര്‍ത്തനം എങ്ങനെ?

വാണിജ്യ അളവിലും അതിനു മുകളിലുമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പന, മയക്കുമരുന്നിന്റെ അനധികൃത നിർമ്മാണം, ഗതാഗതം, സംഭരണം, എന്നിവയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക, കുപ്രസിദ്ധമായ മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ലോക്കൽ പൊലീസിനെ സഹായിക്കുക, മയക്കുമരുന്ന് കേസുകളിൽ (NDPS) അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയവയാണ് ഡാൻസാഫിൻ്റെ ചുമതലകൾ.

ഓരോ DANSAF ടീമിലും വ്യത്യസ്ത റാങ്കുകളിലുള്ള 15-ലധികം പൊലീസ് ഓഫീസർമാർ ഉണ്ടായിരിക്കും, അവരുടെ കഴിവുകൾ, ട്രാക്ക് റെക്കോർഡ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിലുള്ള യഥാർത്ഥ താൽപ്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. ജില്ലാ നാർക്കോട്ടിക് സെല്ലിലെ എല്ലാ അംഗങ്ങളും DANSAF-ന്റെ ഭാഗമാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ (എസ്.പി) നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡാൻസാഫ് പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയാണ് ഡാൻസാഫിൻ്റെ ൻ്റെ അവലോകന യോഗങ്ങൾ നടത്തുന്നത്.

Also Read; ദയ അര്‍ഹിക്കാത്ത പൊലീസ് 'പ്രമുഖ്മാര്‍' സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും; പി.വി. അന്‍വറിനെ പിന്തുണച്ച് കെ.ടി. ജലീല്‍

എക്സൈസ് വകുപ്പുമായി സഹകരിച്ച്, വിവര കൈമാറ്റം, ശേഖരണം, ലഹരി മരുന്നുകളുടെ വിതരണം തടയുവാൻ ഏകോപിപ്പിച്ച റെയ്ഡുകൾ എന്നിവയിലൂടെ ഡാൻസഫ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് അവർ താമസിക്കുന്ന പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികളുടെ മൊബൈൽ ഫോണുകളും, അവർ സോഷ്യൽ മീഡിയയിൽ സജീവമാണോ എന്നും സൈബർ സെൽ നിരീക്ഷിക്കുന്നു. യഥാസമയം മയക്കുമരുന്നിൻ്റെ ഉപയോഗവും വിൽപനയും കണ്ടെത്തുന്നതിനും ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുകയും ചെയ്യുന്നുണ്ട്.

മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുന്നതിനായി ഡാൻസാഫ് മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകളും ബോധവൽക്കരണ ക്ലാസുകളും നടത്തുന്നു, കൂടാതെ സോഷ്യൽ മീഡിയ സംവിധാനങ്ങളിലൂടെയും മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.


Also Read; സുജിത് ദാസിന് സസ്‌പെന്‍ഷന്‍; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി.വി അൻവർ

എന്തുകൊണ്ട് വിവാദം?

ഡാൻസാഫ് എന്നറിപ്പെടുന്ന ഡിസ്ട്രിക്ട് ആൻ്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ഇന്ന് വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഇതാദ്യമായല്ല ഡാൻസാഫ് വിവാദങ്ങളിൽ പെടുന്നത്. ഡാന്‍സാഫ് സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഡാൻസാഫ് പിടികൂടിയ കേസുകളിൽ ഒത്തുകളി നടന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് സംശയം തോന്നിയതിനെ തുടർന്നാണ് ഇൻ്റലിജൻസ് വിശദമായ പരിശോധന നടത്തിയത്. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് 2021 ൽ തിരുവനന്തപുരത്ത് ഡന്‍സാഫിൻ്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.

ലഹരിമരുന്ന് മാഫിയയുമായിട്ടുള്ള അവിശുദ്ധബന്ധം, കസ്റ്റഡി കൊലപാതകം, ഭീഷണി, നിയമവിരുദ്ധമായ പ്രവർത്തങ്ങൾ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഡാൻസാഫിനെതിരെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. മലപ്പുറം നിലമ്പൂർ മണ്ഡലത്തിലെ ഇടത് എംഎൽഎ ആയ പി. വി. അൻവറാണ് ഡാൻസാഫിനെതിരെ ആരോപണവുമായി ആദ്യം രംഗത്തു വന്നത്.  പൊലീസ് സേനയേയും സർക്കാരിനേയും കടുത്ത പ്രതിരോധത്തിലേക്കാണ് ഇത് എത്തിച്ചത്.

ഡാൻസാഫും മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ അറിയാം. അതിൽ പലതും പുറത്തുവരാനുണ്ടെന്നും ലഹരിമരുന്ന് കച്ചവടത്തിന് വരെ ഡാൻസാഫ് നേതൃത്വം നൽകുന്നുണ്ടെന്നുമാണ് പി. വി. അൻവർ ഒടുവിൽ പ്രതികരിച്ചത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ആളുകളെ കള്ളക്കേസിൽ കുടുക്കുന്നതായും അൻവർ ആരോപിച്ചു.


KERALA
മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
Also Read
user
Share This

Popular

KERALA
KERALA
പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും