
പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്തിറങ്ങിയ ആൾക്ക് കാട്ടാനയുടെ ചവിട്ടേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിജയനെ ആന ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥിരമായി ആന ഇറങ്ങുന്ന സ്ഥലമാണിതെന്നും, ആക്രമണത്തിന് പിന്നിൽ ഒറ്റയാനാണെന്നും വിജയൻ്റെ ഭാര്യ പറഞ്ഞു. 3 ആനകൾ ഉണ്ടെന്നും, കൃഷിയിടം നശിപ്പിക്കുമ്പോൾ അതിനെ തുരത്താൻ ഓടിയെത്തിയതാണെന്നും വിജയൻ്റെ പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.