കമലയ്ക്ക് വോട്ട് ഉറപ്പാക്കുമോ ടെയ്‌ലർ സ്വിഫ്റ്റ്; പ്രചരണം കൊഴുപ്പിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ്

പൊതു വിഷയങ്ങളിൽ ഒന്നിനോടും താൽപര്യമില്ലാതെ നിസംഗതയിലേക്കു നീങ്ങുന്ന അമേരിക്കൻ സമൂഹം ഇപ്പോഴും അടിച്ചുപൊളിക്കുന്നത് സ്വഫ്റ്റിനെ പോലുള്ളവരുടെ പാട്ടിലാണ്
കമലയ്ക്ക് വോട്ട് ഉറപ്പാക്കുമോ ടെയ്‌ലർ സ്വിഫ്റ്റ്; പ്രചരണം കൊഴുപ്പിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ്
Published on

പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റ് കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചതോടെ കൊഴുക്കുകയാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് അരങ്ങ്. ഈ തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും മൂല്യമുള്ള പിന്തുണയായാണ് സ്വിഫ്റ്റിന്‍റെ നിലപാടിനെ കണക്കാക്കുന്നത്. എല്ലാ തലമുറകളിലും അത്രയേറെ ആരാധകരാണ് സ്വിഫ്റ്റിനുള്ളത്.

ഈ നവകാലത്തും അമേരിക്കയിൽ ആൾക്കൂട്ടമുണ്ടാക്കുന്ന താരമാണ് ടെയ്ലർ സ്വിഫ്റ്റ്. പൊതു വിഷയങ്ങളിൽ ഒന്നിനോടും താൽപര്യമില്ലാതെ നിസംഗതയിലേക്കു നീങ്ങുന്ന അമേരിക്കൻ സമൂഹം ഇപ്പോഴും അടിച്ചുപൊളിക്കുന്നത് സ്വഫ്റ്റിനെപ്പോലുള്ളവരുടെ പാട്ടിലാണ്. ആ സ്വിഫ്റ്റാണ് "ഞാൻ കമലയ്ക്കൊപ്പം" എന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വിഫ്റ്റികളെന്ന് അവകാശപ്പെടുന്ന ഈ താരത്തിൻ്റെ ആരാധകരിൽ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാർട്ടി ആശയങ്ങൾ മുന്നോട്ടുവെക്കുന്നവരാണ്. ഇൻസ്റ്റഗ്രാമിൽ 284 മില്യൺ ഫോളോവേഴ്സ് ഉള്ള താരത്തിൻ്റെ ഓരോ സംഗീത പരിപാടികളിലും ലക്ഷക്കണക്കിന് പേരാണ് പങ്കെടുക്കാനെത്തുന്നത്. ലോകത്തിൽ തന്നെ വലിയൊരു ആരാധക സമൂഹവും ഈ ഗായികയ്ക്കുണ്ട്.

ചെറുപ്പത്തിൽ തന്നെ സംഗീതത്തോടുള്ള അഭിരുചി കണ്ടെത്തി സംഗീത ജീവിതത്തിലേക്ക് ടെയ്ലർ സ്വിഫ്റ്റ് കടക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ വനിതകളുടെ 2023ലെ പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ് ഇടംനേടിയിരുന്നു. സ്വിഫ്റ്റീസിൻ്റെ പിന്തുണ ഉറപ്പാക്കാൻ ടെയ്ലർ സ്വിഫ്റ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണക്കുന്നവരുടെ ആവശ്യം.

അതേസമയം, ചെറുപ്പക്കാർക്കിടയിൽ ഗായികയ്ക്കുള്ള ഈ വലിയ പിന്തുണ വോട്ടായി മാറുമോയെന്നാണ് യു.എസ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എം ടിവി വീഡിയോ മ്യൂസിക് അവാര്‍ഡിൽ ഏറ്റവും പ്രമുഖ പുരസ്കാരമായ വീഡിയോ ഓഫ് ദി ഇയര്‍ അവാർഡ് ഈ വർഷം സ്വന്തമാക്കിയത് ടെയ്ലർ സ്വിഫ്റ്റാണ്. ഇതോടെ ഏറ്റവും കൂടുതല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ നേടുന്ന ഗായികയായും ടെയ്‌ലർ മാറിയിട്ടുണ്ട്. ഈ താരമാണ് കമലയ്ക്ക് പിന്തുണയുമായി മുന്നോട്ടുവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com