മാധ്യമ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യമില്ല; പ്രത്യേക അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

ബിഷപ്പ് കെ.പി. യോഹന്നാനുമായി ബന്ധപ്പെട്ട വാർത്ത വിലക്കിയതിനെതിരെ യൂട്യൂബ് ചാനൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
മാധ്യമ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യമില്ല; പ്രത്യേക അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
Published on

മാധ്യമ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യമില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടെ ഈ പ്രത്യേക അവകാശം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ബിഷപ്പ് കെ.പി.യോഹന്നാനുമായി ബന്ധപ്പെട്ട വാർത്ത വിലക്കിയതിനെതിരെ യൂട്യൂബ് ചാനൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

മാധ്യമ സ്വാതന്ത്ര്യം നിലനിന്നില്ലെങ്കിൽ ചിലപ്പോൾ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കപ്പെടും. ഈ സ്വാതന്ത്ര്യം പരിപൂർണമല്ലെന്നും ക്രിയാത്മക നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com