കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അമ്പതോളം പേരില്‍ നിന്നാണ് മൂന്ന് കോടിയോളം രൂപ യുവതി കൈക്കലാക്കിയത്
അനു
അയര്‍ലന്‍ഡില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശിനി അനുവിനെയാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അമ്പതോളം പേരില്‍ നിന്നാണ് മൂന്ന് കോടിയോളം രൂപ യുവതി കൈക്കലാക്കിയത്. ആളുകളിൽ നിന്നും പണം കൈപ്പറ്റിയതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുവിനെതിരെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകളില്‍ അന്വേഷണം നടന്നു വരികയാണ്.
പള്ളുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൂടാതെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ, കട്ടപ്പന, തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും അനുവിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ് .
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ മനോജ് കെ.ആർ ന്റെ മേൽനോട്ടത്തിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷ് കുമാർ.ഐ. സബ്ബ് ഇൻസ്പെക്ടർ മനോജ്.എം. അസി. സബ്ബ് ഇൻസ്പെക്ടർ പോൾ പി.ജെ. സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, എഡ്വിൻ, സിവിൽ പൊലീസ് ഓഫീസർ ശ്രുതി എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.