
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി. വെള്ളനാട് ശശി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് ആരോപിച്ചാണ് പരാതി. കടയിൽ ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് പരാതി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെ മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
കുടുംബം ആര്യനാട് പോലീസിൽ പരാതി നൽകി.