സന്തോഷം മുഖ്യം ബിഗിലേ! സിംഗിൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ സന്തുഷ്ടരെന്ന് പഠനം

സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്
സന്തോഷം മുഖ്യം ബിഗിലേ! സിംഗിൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ സന്തുഷ്ടരെന്ന് പഠനം
Published on

സിംഗിൾസിനെ ട്രോളിക്കൊണ്ട് നിരവധി ട്രോളുകളാണ് ഈയിടെയായി സമൂഹമാധ്യമങ്ങളിലും മറ്റും കാണാറുള്ളത്. എന്നാൽ, സിംഗിൾസിനെ അങ്ങനെ ട്രോളേണ്ടതില്ലെന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിംഗിൾ സ്ത്രീകൾ പങ്കാളികളുള്ളവരേക്കാളും, പുരുഷന്മാരേക്കാളും സന്തുഷ്ടരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.


അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം ഉയർന്ന തോതിൽ സംതൃപ്തി അനുഭവപ്പെടുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. അതേസമയം, അവിവാഹിതരായ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് ഒരു റിലേഷൻഷിപ്പിലാകാനുള്ള ആഗ്രഹവും കുറവാണെന്നാണ് പഠനം പറയുന്നത്. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിശോധിച്ചുകൊണ്ടാണ് ഗവേഷകർ ഈ പഠനം നടത്തിയത്. 'സിംഗിൾഹുഡ്' ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കാപ്പെടാത്തതിനെ കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്.


പങ്കാളികളില്ലാത്ത സ്ത്രീകളെ ഒറ്റപ്പെട്ടവരും വിഷമമനുഭവിക്കുന്നവരുമായി ചിത്രീകരിക്കുന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് നേർവിപരീതമാണ് ഇപ്പോൾ പുറത്തുവരുന്ന പഠനം. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള ഡാറ്റകളും ഗവേഷകർ ഇതിനായി ശേഖരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com