
സ്ത്രീ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടർന്ന് വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഹേമ കമ്മിറ്റി മാതൃകയില്‍ കര്‍ണ്ണാടക സർക്കാരും കമ്മീഷനെ വെയ്ക്കുന്നുണ്ടെന്നും സജി ചെറിയാന്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കാര്യമാണ്. കോടതി പറഞ്ഞത് സര്‍ക്കാരിന് എതിരെയല്ലെന്നും അത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമ കോണ്‍ക്ലേവ് ഒരു മീറ്റിങ് മാത്രമാണെന്നും അത് കൂടാം കൂടാതിരിക്കാമെന്നും മന്ത്രി പറഞ്ഞു.