fbwpx
വനിത ടി20 ലോകകപ്പ് 2024 യുഎഇയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 20 Aug, 2024 10:44 PM

താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം

SPORT



ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് 2024ലെ വനിത ടി20 ലോകകപ്പ് മത്സരം യുഎഇയിലേക്ക് മാറ്റി. മുമ്പ് ബംഗ്ലാദേശ് ആയിരുന്നു ലോകകപ്പ് വേദിയായി നിശ്ചയിച്ചിരുന്നത്. താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം.

ബംഗ്ലാദേശിലോട്ട് ടീമിനെ അയക്കുന്നതിൽ മറ്റ് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ടി20 ലോകകപ്പ് ബംഗ്ലാദേശിൽ വെച്ച് തന്നെ നടത്തണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിൻ്റെ ആവശ്യം. എന്നാൽ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വേദി മാറ്റുവാൻ ഐസിസി തയ്യാറായില്ല. 


Also Read: ദേശീയ ഫെഡറേഷൻ്റെ ഒളിംപിക്സ് സെലക്ഷൻ നയത്തെ വിമർശിച്ച് മനു ഭാക്കറിൻ്റെ മുഖ്യ പരിശീലകൻ


ശ്രീലങ്കയേയും ലോകകപ്പ് വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനം യുഎഇയിൽ വെച്ച് തന്നെ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 3 മുതൽ 20 വരെ ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.




KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?