ലോക ചെസ് ചാംപ്യൻഷിപ്പ്: ലോക ചാംപ്യനെ വീഴ്ത്തി ഒപ്പമെത്തി ഗുകേഷ്

2024ൽ ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഡിങ് ലിറൻ്റെ ആദ്യ തോൽവിയാണിത്
ലോക ചെസ് ചാംപ്യൻഷിപ്പ്: ലോക ചാംപ്യനെ വീഴ്ത്തി ഒപ്പമെത്തി ഗുകേഷ്
Published on
Updated on


ലോക ചെസ് ചാംപ്യൻഷിപ്പിൽ മൂന്നാമത്തെ ഗെയിമിൽ നിലവിലെ ലോക ചാംപ്യനെ തറപറ്റിച്ച് പിന്നിൽ നിന്നും ഒപ്പമെത്തി ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെ 37 നീക്കങ്ങൾക്കൊടുവിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻഷിപ്പ് മത്സരാർഥിയായ ഗുകേഷ് വീഴ്ത്തിയത്. 2024ൽ ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഡിങ് ലിറൻ്റെ ആദ്യ തോൽവിയാണിത്. ക്ലാസ്സിക്കൽ ചെസ്സിൽ ആദ്യമായാണ് ഗുകേഷ് ലിറനെ തോൽപ്പിക്കുന്നത്.

ആദ്യ ഗെയിമിൽ ഡിങ്ങിനായിരുന്നു ജയം. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു. ഇതോടെ മൂന്നാമത്തെ മത്സരത്തിൽ ജയിക്കേണ്ടത് ഗുകേഷിന് അത്യന്താപേക്ഷിതമായി മാറിയിരുന്നു. ഈ മത്സരം ജയിച്ചതോടെ ഇരുവർക്കും 1.5 പോയിൻ്റ് വീതം നേടാനായി. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരോ അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്.

ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. രണ്ടാമത്തെ ഗെയിം സമനിലയിൽ അവസാനിച്ചിരുന്നു. മൂന്ന് ഗെയിം പൂർത്തിയാകുമ്പോൾ ഇരുവർക്കും 1.5 പോയിൻ്റ് വീതമുണ്ട്.

News Malayalam 24x7
newsmalayalam.com