വനിതാ പ്രീമിയര്‍ ലീഗ് 2025: മിനി താരലേലത്തിൽ പണം വാരി സിമ്രാൻ ഷെയ്ഖും കമാലിനിയും; WPL 2025 Auction Live Updates

സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാം
വനിതാ പ്രീമിയര്‍ ലീഗ് 2025: മിനി താരലേലത്തിൽ പണം വാരി സിമ്രാൻ ഷെയ്ഖും കമാലിനിയും; WPL 2025 Auction Live Updates
Published on


വനിതാ പ്രീമിയര്‍ ലീഗ് മിനി താരലേലം ബെംഗളൂരുവില്‍ ആരംഭിച്ചു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിനെ 1.70 കോടി രൂപയ്ക്ക് ഗുജറാത്ത് ജയൻ്റ്സ് സ്വന്തമാക്കിയതോടെയാണ് ലേലം ആരംഭിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങിയത്. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാം.

മലയാളി ഫാസ്റ്റ് ബൗളർ ജോഷിത വി.ജെയെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മിനി ലേലത്തിൽ റാഞ്ചിയത്. കേരള താരത്തെ 10 ലക്ഷം രൂപയ്ക്കാണ് ആർസിബി ടീമിലെത്തിച്ചത്. സജന സജീവൻ, ആശ, മിന്നു മണി എന്നീ മൂന്ന് മലയാളി താരങ്ങളെയും ടീമുകള്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

WPL 2025 ലേലം തത്സമയം: വിറ്റുപോയ കളിക്കാരുടെ ലിസ്റ്റ്

സിമ്രാൻ ഷെയ്ഖ് - 1.90 കോടി (ഗുജറാത്ത് ജയൻ്റ്സ്)

ഡിയാന്ദ്ര ഡോട്ടിൻ - 1.70 കോടി (ഗുജറാത്ത് ജയൻ്റ്സ്)

ജി. കമാലിനി - 1.60 കോടി (മുംബൈ ഇന്ത്യൻസ്)

പ്രേമ റാവത്ത് - 1.2 കോടി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

എൻ. ചരണി - 55 ലക്ഷം (ഡൽഹി ക്യാപിറ്റൽസ്)

നദീൻ ഡി ക്ലർക്ക് - 30 ലക്ഷം (മുംബൈ ഇന്ത്യൻസ്)

ഡാനിയേൽ ഗിബ്സൺ - 30 ലക്ഷം (ഗുജറാത്ത് ജയൻ്റ്സ്)

അലാന കിംഗ് - 30 ലക്ഷം (യുപി വാരിയേഴ്സ്)

അക്ഷിത മഹേശ്വരി - 20 ലക്ഷം (മുംബൈ ഇന്ത്യൻസ്)

നന്ദിനി കശ്യപ് - 10 ലക്ഷം (ഡൽഹി ക്യാപിറ്റൽസ്)

ആരുഷി ഗോസ് - 10 ലക്ഷം (യുപി വാരിയേഴ്സ്)

ക്രാന്തി ഗൗഡ് - 10 ലക്ഷം (യുപി വാരിയേഴ്സ്)

സംസ്‌കൃതി ഗുപ്ത - 10 ലക്ഷം രൂപ (മുംബൈ ഇന്ത്യൻസ്)

ജോഷിത വി.ജെ - 10 ലക്ഷം (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

സാറാ ബ്രൈസ് - 10 ലക്ഷം രൂപ (ഡൽഹി ക്യാപിറ്റൽസ്)

രാഘ്വി ബിസ്റ്റ് - 10 ലക്ഷം (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

ജാഗ്രവി പവാർ - 10 ലക്ഷം (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

നിക്കി പ്രസാദ് - 10 ലക്ഷം (ഡൽഹി ക്യാപിറ്റൽസ്)

പ്രകാശിക നായിക് - 10 ലക്ഷം (ഗുജറാത്ത് ജയൻ്റ്സ്)

ലെഗ് സ്പിന്നർ സിമ്രാൻ ഷെയ്ഖിനെ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയൻ്റ്സ് സ്വന്തമാക്കി.

തമിഴ്‌നാടിൻ്റെ 16കാരിയായ ജി. കാമിലിനിയെ 1.60 കോടിക്ക് മുംബൈ ഇന്ത്യൻസും റാഞ്ചി.

അതേസമയം, സ്‌നേഹ് റാണ, പൂനം യാദവ് തുടങ്ങിയ വമ്പൻ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടിൽ വിറ്റുപോയില്ല. ലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.


റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയ താരങ്ങള്‍

സ്മൃതി മന്ദാന (ക്യാപ്റ്റൻ), സബ്ബിനേനി മേഘന, റിച്ച ഘോഷ്, എൽസിസ് പെറി, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, സോഫി ഡിവൈൻ, രേണുക സിംഗ്, സോഫി മൊളിനെക്‌സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ് (കൈമാറ്റം).

മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയ താരങ്ങള്‍

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്‌ലി മാത്യൂസ്, ജിന്‍റിമണി കാലിത, നതാലി സ്കൈവർ, പൂജ വസ്ത്രക്കർ, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, അമൻദീപ് കൗർ, സജന സജീവൻ, കീര്‍ത്തന.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിർത്തിയ താരങ്ങള്‍

മെഗ് ലാനിംഗ് (ക്യാപ്റ്റൻ), ആലീസ് കാപ്സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയാ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെൽ സതര്‍ലാന്‍ഡ്.

യുപി വാരിയേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍

ഹാരിസ്, കിരൺ നവ്ഗിരെ, രാജേശ്വരി ഗെയ്‌ക്ക്‌വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോൺ, തഹ്‌ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂർ, പൂനം ഖേംനാർ, ഗൗഹർ സുൽത്താന, ചമരി അത്തപത്തു, ഉമാ ചേത്രി.

ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയ താരങ്ങൾ

ആഷ്‌ലീ ഗാഡ്‌നർ, ബേത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്‌നം ഷക്കിൽ, തനൂജ കൻവർ, പോബെ ലിച്ച്‌ഫീൽഡ്, മേഘ്‌ന സിംഗ്, കഷ്‌വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുൽമാലി, സയാലി സത്ഗരെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com