fbwpx
"നീ തിളക്കമേറിയ നക്ഷത്രം, നമ്മൾ വീണ്ടും കാണും"; മകളുടെ ചരമ വാർഷിക ദിനത്തിൽ കുറിപ്പുമായി കെ.എസ്. ചിത്ര
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 06:17 PM

നന്ദന ഇപ്പോഴും തൻ്റെ ഹൃദയത്തിലുണ്ടെന്നും ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.

KERALA


അകാലത്തിൽ വിട പറഞ്ഞ മകൾ നന്ദനയുടെ 14ാം ചരമ വാർഷിക ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഗായിക കെ.എസ്. ചിത്ര. മകളെ നഷ്ടപ്പെട്ട വേദന അളവില്ലാത്തതാണെന്നും ആകാശത്തെ ഏറ്റവും തിളക്കമേറിയ താരകമാണ് നീയെന്നും മലയാളികളുടെ പ്രിയ ഗായിക ഫേസ്ബുക്കിൽ കുറിച്ചു. നന്ദന ഇപ്പോഴും തൻ്റെ ഹൃദയത്തിലുണ്ടെന്നും ചിത്ര കുറിച്ചു.



"എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല. പക്ഷേ എന്റെ ഹൃദയത്തിൽ നീ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് എപ്പോഴും നിൻ്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയും. മോളേ നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെട്ടതിൻ്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ തിളക്കമേറിയ താരകമാണ് നീയെന്ന് എനിക്കറിയാം. സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു," ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.



ALSO READ: 'മറ്റ് സിനിമാ മേഖലകള്‍ നമ്മെ നോക്കി അസൂയപ്പെടുകയാണ്'; മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ കാലമെന്ന് കുഞ്ചാക്കോ ബോബന്‍


KERALA
EXCLUSIVE | ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് സ്വത്ത് അപഹരണം; തട്ടിപ്പ് പുറത്തുകൊണ്ടു വന്നത് സംഘടനയിലെ തന്നെ ഒരു വിഭാഗം
Also Read
user
Share This

Popular

KERALA
KERALA
"ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം, ആരോടും ഒന്നും പറഞ്ഞില്ല"; CISF ഉദ്യോഗസ്ഥന്റെ മൊഴി