പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റർ മുങ്ങിമരിച്ചു; അപകടം പുത്തൻവേലിക്കരയിൽ

അണ്ടർ - 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്
പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റർ മുങ്ങിമരിച്ചു; അപകടം പുത്തൻവേലിക്കരയിൽ
Published on

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. വൈകീട്ട് നാല് മണിയോടെ ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്.

പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നത് കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ട് പേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്തു മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാൽ, മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല.



അണ്ടർ - 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു (ബയോളജി) വിദ്യാർഥിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com