
തൃശൂരിൽ പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാളത്തോട് ചിറ്റിലപ്പള്ളി സിജോ തിമ്മി(44) ലോറിയിടിച്ച് മരിച്ചു. തൃശൂര്‍ മണ്ണുത്തി റോഡിലെ കാളത്തോട് ജങ്ഷനിലായിരുന്നു അപകടം.
കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നടുറോഡില്‍ അകപ്പെട്ട പൂച്ചയെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ ശ്രദ്ധിച്ചു. ഇതോടെ ഇയാൾ ബൈക്ക് നിർത്തി പൂച്ചയെ രക്ഷിക്കാൻ റോഡിലിറങ്ങി. റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരേ വന്ന ലോറി സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സിജോ ലോറിക്കാരന് കൈകാണിച്ച് സിഗ്നല്‍ നല്‍കുന്നത് കാണാം. എന്നാൽ ലോറി തൊട്ടടുത്തെത്തിയപ്പോഴാണ് കൈ കാണിച്ചത്. അതിനാൽ ലോറിക്കാരന് നിര്‍ത്താന്‍ സാവകാശം ലഭിച്ചല്ലെന്നാണ് നിഗമനം.