
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ആഴ്സണലിന് തിരിച്ചടി. ടീമിൻ്റെ പ്രധാന സ്ട്രൈക്കർമാരിലൊരാളായ ഗബ്രിയേൽ ജീസസിന്റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. താരത്തിന് ഇന്നലെ കാൽമുട്ടിന് പരുക്കേറ്റിരുന്നു. സ്ട്രെച്ചറിലാണ് ജീസസിനെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ബ്രസീലിയൻ സ്ട്രൈക്കർക്ക് ഈ സീസണിൽ ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻമാർ കളത്തിലിറങ്ങും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ചെൽസിക്ക് ബോൺമൗത്തും, മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രെന്റ്ഫോർഡുമാണ് എതിരാളികൾ. ലിവർപൂൾ നോട്ടിങ് ഹാം ഫോറസ്റ്റിനെയും നേരിടും. മത്സരങ്ങൾ പുലർച്ചെ ഒരു മണിക്ക് നടക്കും.