ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ വീഴ്ത്തി അര്‍ജന്‍റീന കപ്പുയര്‍ത്തിയ ശേഷം ഡി മരിയ പടിയിറങ്ങുമ്പോൾ അത് അയാൾക്ക് ഒരു സ്വപ്ന സാഫല്യം കൂടിയായിരുന്നു എന്ന് സാരം
പതിനാറാം തവണ അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയപ്പോൾ ആ സന്തോഷത്തിലും കുറച്ച് കണ്ണുനീരുണ്ടായിരുന്നു. അർജന്റീനിയൻ ജേഴ്സിയിൽ ഇനി എയ്ഞ്ചൽ ഡി മരിയ എന്ന പതിനൊന്നാം നമ്പറുരൻ ഉണ്ടാവില്ല എന്നതായിരുന്നു ആ സങ്കടം. എന്നാൽ, ഈ നിമിഷം താൻ സ്വപ്നം കണ്ടിരുന്നു എന്നതായിരുന്നു താരത്തിന്റെ പ്രതികരണം. ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ വീഴ്ത്തി അര്‍ജന്‍റീന കപ്പുയര്‍ത്തിയ ശേഷം ഡി മരിയ പടിയിറങ്ങുമ്പോൾ അത് അയാൾക്ക് ഒരു സ്വപ്ന സാഫല്യം കൂടിയായിരുന്നു എന്ന് സാരം.
കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ അറിയിച്ചിരുന്നു. "ഇത് ഞാൻ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാണ് ഇത് അവസാന കോപ്പ അമേരിക്കയാണെന്ന് പറഞ്ഞിരുന്നത്. അത് ഇവിടെ അവസാനിച്ചു" ഡി മരിയ പറഞ്ഞു. ഫൈനലിലെത്തുന്നതും കപ്പ് നേടുന്നതും ഇതുപോലെ വിരമിക്കാൻ കഴിയുന്നതും സ്വപ്‌നം കണ്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ : 'ഗ്രാസിയാസ്, ഫിദേയോ..'; ഇനിയില്ല, നീലക്കുപ്പായത്തിലെ പതിനൊന്നാം നമ്പറുകാരൻ മാലാഖയുടെ 'ഏയ്ഞ്ചൽ ഡാൻസ്'
ഫൈനലിലെ എക്‌സ്ട്രാ ടൈമിൽ ഡി മരിയക്ക് ഒരു യാത്രയയപ്പ് നൽകാനായി അർജന്‍റൈൻ പരിശീലകൻ ലയണൽ സ്‌കലോണി അദ്ദേഹത്തെ പിൻവലിച്ചിരുന്നു. ഈ തലമുറ തനിക്ക് എല്ലാം നേടിത്തന്നു. ഞാൻ അത്രമേൽ ആഗ്രഹിച്ചതെല്ലാം അവർ സാധ്യമക്കിത്തന്നു. ഇന്ന് ഞാൻ ഇത് അവസാനിപ്പിക്കുന്നു. ഇതിനെക്കാൾ നല്ല സമയമം ഇനിയില്ലെന്നും ഡി മരിയ വ്യക്തമാക്കി.