
78-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. 15 പുതുമുഖങ്ങളടങ്ങിയ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം സ്വദേശി സഞ്ജു ജി ആണ് ടീമിനെ നയിക്കുന്നത്. അവസാന സീസണിൽ സന്തോഷ് ട്രോഫി കളിച്ച അഞ്ച് താരങ്ങള്‍ ടീമിലുണ്ട്. കർണാടക ടീമിന്‍റെ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് ആണ് ടീമിന്‍റെ മുഖ്യ പരിശീലകന്‍.
കേരള സ്ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: കെ. മുഹമ്മദ് നിയാസ്, എസ്. ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ. മുഹമ്മദ് അസ്ഹര്‍.
ഡിഫന്‍ഡര്‍മാര്‍: എം. മനോജ്, ജി.സഞ്ജു (ക്യാപ്റ്റന്‍), മുഹമ്മദ് അസ്‌ലം, ആദില്‍ അമല്‍, പി.ടി. മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍.
മിഡ് ഫീല്‍ഡര്‍മാര്‍: വി.അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പി.പി. മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.
മുന്നേറ്റ നിര: ഗനി നിഗം, മുഹമ്മദ് അജ്‌സല്‍, ഇ. സജീഷ്, ടി. ഷിജിന്‍.
മുഖ്യപരിശീലകന്‍: ബിബി തോമസ് മുട്ടത്ത്
സഹപരിശീലകന്‍: സി. ഹാരി ബെന്നി
ഗോള്‍കീപ്പിങ് പരിശീലകന്‍: എം.വി. നെല്‍സണ്‍
ടീം ഫിസിയോ: ജോസ് ലാല്‍
മാനേജര്‍: അഷ്‌റഫ് ഉപ്പള
ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് കേരളം ഉൾപ്പെടുന്നത്. നവംബർ 20 മുതൽ 24 വരെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. നവംബർ 20ന് നടക്കുന്ന ആദ്യ യോഗ്യതാ മത്സരത്തിൽ കേരളം റെയിൽവേയ്സിനെ നേരിടും. 22ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപ് ആണ് എതിരാളികള്‍. നവംബര്‍ 24ന് കേരളം പോണ്ടിച്ചേരിയെ നേരിടും.