വനിത ടി20 ലോകകപ്പ്: ദുബായിൽ 'അയൽവാശി' തീർത്ത് ഇന്ത്യ; പാകിസ്ഥാനെതിരെ 6 വിക്കറ്റ് ജയം

അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റും, ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റുമെടുത്ത് ഇന്ത്യക്കായി മികച്ച് ബൗളിങ് കാഴ്ചവെച്ചു
വനിത ടി20 ലോകകപ്പ്: ദുബായിൽ 'അയൽവാശി' തീർത്ത് ഇന്ത്യ; പാകിസ്ഥാനെതിരെ 6 വിക്കറ്റ് ജയം
Published on

വനിത ടി20 ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക ജയം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണ് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 -ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഓപ്പണർ ഷഫാലി വർമയും (32) ജെമിമ റോഡ്രിഗസും (23), കാപ്റ്റൻ ഹർമൻ പ്രീത് കൗറും (29) ഇന്ത്യക്കായി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. സ്കോർ: പാകിസ്ഥാൻ-20 ഓവറിൽ 105/8. ഇന്ത്യ 18.5 ഓവറിൽ 108/4.

അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റും, ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റുമെടുത്ത് ഇന്ത്യക്കായി മികച്ച് ബൗളിങ് കാഴ്ചവെച്ചു. മലയാളി താരം ആശ ശോഭന ഒരു വിക്കറ്റ് നേടി. പാകിസ്ഥാനു വേണ്ടി 28 റൺസെടുത്ത് നിദാ ദർ ടോപ് സ്കോററായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com