
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കീവീസിനെ മികച്ച നിലയിലെത്തിച്ചത് രചിന് രവീന്ദ്രയുടെ സെഞ്ചുറിയാണ്. മൂന്നാം ദിനം സെഞ്ചുറി കുറിച്ച രചിന് പുതിയ റെക്കോർഡും സ്വന്തം പേരിലാക്കി. രചിന്റെ സെഞ്ചുറി മികവിൽ 356 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ന്യൂസിലാൻഡ് നേടിയത്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടമാണ് തന്റെ കരിയറിലെ രണ്ടാം സെഞ്ചുറി നേട്ടത്തോടെ രചിന് സ്വന്തമാക്കിയത്. മൂന്നാം ദിനം കിവീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് രചിനായിരുന്നു. 157 പന്തുകള്‍ നേരിട്ട് നാലു സിക്സും 13 ഫോറുമടക്കമാണ് അദ്ദേഹം 134 റണ്‍സെടുത്തത്. റോസ് ടെയ്ലറാണ് ഇന്ത്യന്‍ മണ്ണില്‍ ഇതിനു മുമ്പ് ടെസ്റ്റ് സെഞ്ചുറി നേടിയ കിവീസ് ബാറ്റര്‍. ടെയ്ലറുടെ സെഞ്ചുറിയും ബെംഗളൂരുവിലായിരുന്നു.
ഡെവൺ കോൺവെയുടെയും രചിൻ രവീന്ദ്രയുടെയും ടിം സൗത്തിയുടെയും മികച്ച ബാറ്റിങ്ങിന്റെ ബലത്തിൽ 402 റൺസാണ് കീവികൾ അടിച്ചു കൂട്ടിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 46 റൺസിന് അവസാനിച്ചിരുന്നു.