61 പന്തില്‍ 118 റണ്‍ നേടിയ പന്ത് 11 ഫോറുകളും എട്ട് സിക്സുകളും നേടി പുറത്താവാതെ നിന്നു.
ഐപിഎല്ലില്‍ പ്ലേ ഓഫില്‍ എത്താനാവാതെ പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയന്‍സിന്റെ അവസാന മത്സരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് റിഷഭ് പന്ത്. 61 പന്തില്‍ 118 റണ്‍ നേടിയ പന്ത് 11 ഫോറുകളും എട്ട് സിക്സുകളും നേടി പുറത്താവാതെ നിന്നു.
സെഞ്ച്വറി നേടിയതിന് പിന്നാലെ ഗ്രൗണ്ടില്‍ പന്ത് നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിഷഭ് പന്ത് സന്തോഷത്താല്‍ തലകുത്തി മറിയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ALSO READ: ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കും; പന്ത് വൈസ് ക്യാപ്റ്റന്‍, കരുണ്‍ നായർ സ്ക്വാഡില്‍
ഈ സീസണിലെ മറ്റു മാച്ചുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് പന്ത് ഇന്നത്തെ മത്സരത്തിൽ നേടിയത്. കഴിഞ്ഞ 13 മാച്ചുകളിലായി 151 റണ്‍സ് ആണ് പന്ത് ആകെ നേടിയതെങ്കില്‍, അവസാന മാച്ചിൽ അത് 118 റൺസ് എന്ന നേട്ടത്തിലേക്ക് എത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ 228 റണ്‍സ് വിജയലക്ഷ്യമാണ് ലഖ്‌നൗ ഉയര്‍ത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 227 റണ്‍സ് ആണ് എടുത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മിച്ചല്‍ മാര്‍ഷല്‍ 37 പന്തില്‍ 67 റണ്‍സ് എടുത്തു. മാത്യൂ ബ്രീറ്റ്‌സ്‌കെ 14 റണ്‍സും നിക്കോളാസ് പൂരന്‍ 13 റണ്‍സും മാത്രമാണ് എടുത്തത്. അവസാന പന്തില്‍ ഇറങ്ങിയ അബ്ദുള്‍ സമദ് ഒരു റണ്‍ നേടി.