fbwpx
ലോക ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയ ചിത്രം; ആരാണ് മെസ്സി താലോലിച്ച ആ കൊച്ചുപയ്യൻ?
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Jul, 2024 05:40 PM

ഫുട്ബോളിലെ ഇന്നത്തെ മിശിഹ ലയണൽ മെസ്സി ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന 17 വർഷം പഴക്കമുള്ള ചിത്രത്തിലേക്കാണ് ഇന്ന് ലോകത്തിൻ്റെ കണ്ണുകൾ

SPORT

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് നിറച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ്. ഫുട്ബോളിലെ ഇന്നത്തെ മിശിഹ ലയണൽ മെസ്സി ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന 17 വർഷം പഴക്കമുള്ള ചിത്രമാണ് ലോകം കീഴടക്കുന്നത്. ആ കുഞ്ഞ് പതിനാറുകാരനായി മാറി സ്പെയിനിന് വേണ്ടി ഗോൾ നേടിയ അതേ ദിവസം തന്നെ, മെസിയും കോപ്പ അമേരിക്കയിൽ ഗോൾ നേടി.


ഒരു കുഞ്ഞിനെ എന്നതുപോലെ ഈ ചിത്രം താലോലിക്കുകയാണ് ആഗോള ഫുട്ബോൾ ആരാധകർ. ലയണൽ മെസ്സി കയ്യിലെടുത്തിരിക്കുന്ന കുഞ്ഞു വളർന്ന് പതിനാറുകാരനായി. യൂറോപ്യൻ ഫുട്ബോളിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോും വെയ്ൻ റൂണിയും പോലുള്ള മഹാരഥന്മാരെ പിന്നിലാക്കിയാണ് ഈ കൊച്ചുപയ്യൻ അസുലഭ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലാമിൻ യമാൽ എന്ന പതിനാറുകാരനാണ് ലോക ഫുട്ബോളിലെ പുതിയ സെൻസേഷൻ.

                                                                                                                                                           ലാമിൻ യമാൽ

മെസ്സി എടുത്തു താലോലിച്ച, കളിത്തൊട്ടിലിൽ അടുത്തിരുത്തിയ കുഞ്ഞാണ് യമാൽ. ആ കുഞ്ഞ് വളർന്ന് ഗോൾ അടിച്ച, അതേ ദിവസം തന്നെ മെസിയും കോപ്പ അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഗോൾ കണ്ടെത്തി. അതോടെ ഗോളടിച്ച രണ്ടുപേരുടേയും ഈ ചിത്രം ലോകം ഏറ്റെടുക്കുകയായിരുന്നു.  ലാമിന്‍റെ പിതാവ് മൗനിർ നസ്റൂയിയാണ് ചിത്രം പുറത്തുവിട്ടത്. ഫോട്ടോഗ്രാഫർ ജൊവാൻ മോൺഫോർട്ടി 17 വർഷം മുമ്പ് ഒരു ചാരിറ്റി കലണ്ടറിനായി എടുത്തതാണ് ഈ ചിത്രം. യൂണിസെഫിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. അന്ന് ബാഴ്സയുടെ പരിസരത്ത് ഫുട്ബോൾ സ്വപ്നം കണ്ടുനടന്ന ഇരുപതുകാരനായിരുന്നു മൗനിർ. മൗനിറിന്‍റെ യാത്രകളിലെല്ലാം കൈക്കുഞ്ഞുമായി ഭാര്യ ഷെയ്‌ല എബാനയും കൂട്ടുണ്ടായിരുന്നു. ബാത്ത് ടബിൽ ഇരിക്കുന്ന കുഞ്ഞ് ലാമിനെ മെസി കുടുകുടെ ചിരിപ്പിക്കുന്ന ഒരു ചിത്രത്തിൽ ഷെയ്‌ലയെയും കാണാം.

                                                                                                                                        മെസ്സി ലാമിനും മാതാവ് ഷെയ്‌ലക്കുമൊപ്പം
ഈ ചിത്രങ്ങളെടുക്കുമ്പോൾ മെസ്സി ഇരുപതുകാരനായിരുന്നു. ബാഴ്സയുടെ സൂപ്പർ താരമായി മാറുന്നതേയുള്ളൂ. അർജന്റീനയ്ക്കായി അരങ്ങേറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ രണ്ടു പ്രതിഭാസങ്ങളെയും ലോകം കൺനിറയെ കാണുകയാണ് ഈ ചിത്രങ്ങളിലൂടെ.

KERALA
നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം
Also Read
user
Share This

Popular

KERALA
NATIONAL
സാത്താൻ സേവയുടെ മറവിലൊരു സൈക്കോ കൊലപാതകം; നന്തൻകോട് കേസിൻ്റെ നാൾവഴികൾ...