fbwpx
ഡബിൾ സെഞ്ചുറിയുമായി വരവറിയിച്ച് 'ജൂനിയർ സെവാഗ്'
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Nov, 2024 03:40 PM

യുവ ഡൽഹി ബാറ്റർ ഐപിഎല്ലിലും കണ്ണുവെക്കുന്നുണ്ടെന്നാണ് പിതാവ് വീരേന്ദർ സെവാഗ് പറയുന്നത്

CRICKET


ബിഗ് ഫോറുകളായ സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും ദ്രാവിഡിനും ശേഷം ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുഖച്ഛായ മാറ്റിപ്രതിഷ്ഠിച്ച അവതാരപ്പിറവിയായിരുന്നു 'വീരു' എന്ന വിരേന്ദർ സെവാഗ്. ക്രിക്കറ്റിൻ്റെ ഫോർമാറ്റുകൾ ഏതായാലും പന്ത് അടിച്ചുപറത്തുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു സെവാഗിന് മുന്നിലുണ്ടായിരുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ പോലും കണ്ണുംപൂട്ടി തകർത്തടിക്കുന്നൊരു ഓപ്പണറെ അതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടേയില്ലായിരുന്നു. എല്ലാ ഇന്നിങ്സിലേയും ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങുന്ന സെവാഗിൻ്റെ ബാറ്റിങ് ശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു.

സെവാഗും സച്ചിനുമൊക്കെ കളി മതിയാക്കിയ ശേഷം ക്രിക്കറ്റ് കാണൽ നിർത്തിയ നിരവധി ആരാധകരുള്ള നാടാണ് നമ്മുടേത്. ഏറ്റവുമൊടുവിലായി സെവാഗിൻ്റെ മകനും അച്ഛൻ്റെ പാതയിൽ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

Also Read: കാലം കാത്തുവെച്ച സംഹാരകനായി ബുമ്ര, വിറച്ച് കംഗാരുപ്പട; ആദ്യദിനം മുൻതൂക്കം ഇന്ത്യക്ക്

കൂച്ച് ബെഹാർ ട്രോഫിയിൽ അണ്ടർ 19 വിഭാഗത്തിൽ മേഘാലയക്കെതിരെ ഡൽഹിയുടെ ഓപ്പണറായെത്തി 17കാരൻ ആര്യവീർ സെവാഗ് അടിച്ചുകൂട്ടിയത് 297 റൺസാണ്. ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മേഘാലയ 260 റൺസ് സ്കോർ ബോർഡിൽ ചേർത്തു. മറുപടിയായി ഡൽഹി 468 റൺസാണ് അടിച്ചെടുത്തത്.

ഡൽഹി ഓപ്പണർമാരായ ആര്യവീറും അർണവ് എസ് ബുഗ്ഗയും ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 180 റൺസിൻ്റെ കൂട്ടുകെട്ടാണ്. രണ്ടാം ദിനം അവസാനിച്ചപ്പോൾ 229 പന്തിൽ നിന്ന് 200 റൺസാണ് ആര്യവീർ പുറത്താകാതെ നേടിയത്. മൂന്നാം ദിനം 297 റൺസിൽ പുറത്തായി. വിനൂ മങ്കാദ് ട്രോഫിയിൽ അരങ്ങേറ്റ മത്സരത്തിൽ 49 റൺസ് നേടിയിരുന്നു. യുവ ഡൽഹി ബാറ്റർ ഐപിഎല്ലിലും കണ്ണുവെക്കുന്നുണ്ടെന്നാണ് പിതാവ് വീരേന്ദർ സെവാഗ് പറയുന്നത്.


TELUGU MOVIE
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; അല്ലു അർജുന് ഇടക്കാല ജാമ്യം
Also Read
user
Share This

Popular

KERALA
KERALA
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ