fbwpx
ഒടുവില്‍ ഇന്‍സ്റ്റഗ്രാം സമ്മതിച്ചു; 'ഡിസ്‌ലൈക്ക് ബട്ടണില്‍ ചില പരീക്ഷണങ്ങള്‍ നടത്തി'; പുതിയ ഫീച്ചര്‍ ഉടനെത്തുമോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Feb, 2025 06:13 PM

യൂട്യൂബിന്റെ ഡിസ്‌ലൈക്ക് ബട്ടണ് സമാനമായാണ് ഇന്‍സ്റ്റഗ്രാമിലും ഡൗണ്‍ വോട്ട് ബട്ടണ്‍ നല്‍കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

TECH


ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്താക്കള്‍ക്കായി കമന്റില്‍ ഡിസ്‌ലൈക്ക് ബട്ടണുകള്‍ കൂടി മെറ്റ അവതരിപ്പിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ അതില്‍ വ്യക്തത വരുത്തി ഇന്‍സ്റ്റഗ്രാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഡിസ്‌ലൈക്ക് ബട്ടണ്‍ പരീക്ഷണാത്മകമായി ചിലരുടെ അക്കൗണ്ടില്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ത്രെഡ്‌സിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും തലവനായ ആദം മൊസ്സേരിയാണ് വിവരം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഡിസ്‌ലൈക്ക് ബട്ടണുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആദം കൂട്ടിച്ചേര്‍ത്തു. യൂട്യൂബിന്റെ ഡിസ്‌ലൈക്ക് ബട്ടണ് സമാനമായാണ് ഇന്‍സ്റ്റഗ്രാമിലും ഡൗണ്‍ വോട്ട് ബട്ടണ്‍ നല്‍കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌ലൈക്ക് ചെയ്യാമെങ്കിലും അതിന്റെ എണ്ണം കാണിക്കില്ല.


ALSO READ: സൗന്ദര്യ വര്‍ധനവിന് ചുവന്ന കറ്റാര്‍ വാഴ! പിന്നില്‍ തട്ടിപ്പോ?


പല ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളും കമന്റ്റ് വിഭാഗത്തില്‍ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്ക് ഒരു ആരോ അടയാളം കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിടുണ്ട്. റെഡ്ഡിറ്റിന്റെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

അതേസമയം പുതിയ ഫീച്ചറില്‍ ചില ഉപയോക്താക്കള്‍ ഇതില്‍ അതൃപ്തരാണ്. ഇത് സൈബര്‍ ബുള്ളിയിംഗിനും നെഗറ്റിവിറ്റി പരത്താനുമാണ് സഹായിക്കുകയെന്നാണ് ഇവര്‍ പങ്കുവെക്കുന്ന ആശങ്ക. യുവാക്കളെ മാനസിക സമ്മര്‍ദത്തിലാക്കാനെ ഈ ഫീച്ചര്‍ സഹായിക്കൂ എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കമന്റ്റ് വിഭാഗത്തിലെ പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ചിലര്‍ പുതിയ ഫീച്ചറിനെ വിമര്‍ശിക്കുകയും ചിലര്‍ പിന്തുണക്കുകയും ചെയ്തു.

മോശമായതോ താല്‍പര്യമില്ലാത്തതോ ആയ ഒരു കമന്റെനെതിരെയുള്ള അതൃപ്തിയെ കുറിച്ച് ആ വ്യക്തിക്ക് സ്വകാര്യമായി ഒരു സൂചന കൊടുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നും ഒരു കമന്റ്റ് ഡിസ് ലൈക്ക് ചെയ്യുന്നതിലൂടെ അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് കുറക്കാന്‍ സഹായിക്കുമെന്നും അതിലൂടെ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ട്ടിക്കാന്‍ സാധിക്കുമെന്നും മെറ്റാ വക്താവ് വ്യക്തമാക്കി. ഇതു വഴി ആളുകള്‍ക്ക് മികച്ച ഒരു ഇന്‍സ്റ്റഗ്രാം അനുഭവം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Also Read
user
Share This

Popular

KERALA
KERALA
ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് 15 കാരനോട് വൈരാഗ്യം; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍