കേരളത്തിൽ കനത്ത പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 78.07%

രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം
കേരളത്തിൽ കനത്ത പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 78.07%

കേരളം പോളിങ് ബൂത്തിലേക്ക്

 കേരള ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. മോക്ക് പോൾ രാവിലെ 5.30ന് ആരംഭിക്കും. ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.

മോക്ക് പോളിങ്ങിനിടെ വോട്ടിംഗ് മെഷീൻ തകരാറിൽ

വോട്ടെടുപ്പിന് മുൻപേ തന്നെ വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ആലപ്പുഴ തലവടി പഞ്ചായത്ത് 134 ലാം നമ്പർ ബൂത്തിലും വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ്ങ് മെഷീനും തകരാറിലായി തകരാറിലയത്. ഇരവിപുരം മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 50, ക്രിസ്തുരാജ് സ്കൂളിലും ഇവിഎം തകരാറിലായി.

വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും. ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തി.

നേമത്ത് വോട്ട് ചെയ്യാൻ മോഹൻലാൽ

ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ നടൻ മോഹൻലാൽ എത്തി.

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി

കേരളത്തിന് പുറമേ അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി. അസമിൽ 126 സീറ്റുകളിലും പുതുച്ചേരിയിൽ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

കേരളത്തിൽ യുഡിഎഫ് തരംഗം: ആത്മവിശ്വാസത്തോടെ വി.ഡി. സതീശനും സണ്ണി ജോസഫും

കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടുമെന്നും കെപിസിസ പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഷ്ടിച്ച് ഭൂരിപക്ഷം നേടിയ സർവേകൾ പോലും ഇപ്പോൾ വലിയ ഭൂരിപക്ഷം ഉറപ്പു പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

"വികസനത്തിന് തുടർച്ചവേണം"; വോട്ട് ചെയ്ത് മുഖ്യമന്ത്രി

ധർമടം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണം. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോളിങ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും താരങ്ങളും

വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും താരങ്ങളും

വോട്ട് ചെയ്യാൻ ആദ്യനിരയിൽ തന്നെയെത്തി പ്രമുഖ നേതാക്കളും ചലച്ചിത്ര താരങ്ങളും. മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിമാരായ എംബി രാജേഷ്, മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, എൻഡിഎ സ്ഥാനാർഥികളായ ആർ. ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ എന്നിവർ ആദ്യ നിരയിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

വിവിധയിടങ്ങളിൽ ഇവിഎം തകരാർ; പോളിങ് ബൂത്തുകളിൽ നീണ്ട നിര

പോളിങ് ബൂത്തുകളിൽ നീണ്ട നിര

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായതോടെ വോട്ടെടുപ്പ് വൈകുന്നു. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 15.38 % പോളിങ് (9 മണി വരെ)

വർക്കല -13.8

ആറ്റിങ്ങൽ -14.12

ചിറയിൻകീഴ് -13.85

നെടുമങ്ങാട് -16.42

വാമനപുരം -15.77

കഴക്കൂട്ടം -16.85

വട്ടിയൂർക്കാവ് -17.04

തിരുവനന്തപുരം -15.39

നേമം -16.83

അരുവിക്കര -15.45

പാറശ്ശാല -14.14

കാട്ടാക്കട -16.09

കോവളം -14.53

നെയ്യാറ്റിൻകര -15.44

സംസ്ഥാനത്ത് പോളിങ് ശതമാനം 17.45 % ആയി ഉയർന്നു

എറണാകുളം ജില്ലയിലെ പോളിങ്

എറണാകുളം ജില്ലയിൽ കൂടിയ പോളിങ് തൃപ്പൂണിത്തുറയിൽ

22.10 %

കുറഞ്ഞപോളിങ് കളമശേരിയിൽ

17.22 %

എൽഡിഎഫിന് അനുകൂലമായ ജനവികാരം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും: എം.എ. ബേബി

എൽഡിഎഫിന് അനുകൂലമായ ജനവികാരം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായി വിജയൻ സർക്കാർ കൂടുതൽ ജനപിന്തുണയോടെ ഭരണത്തിൽ തുടരും. ഞങ്ങൾക്ക് ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും, അവയെല്ലാം തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണം ലഭിച്ചാൽ ആരാണ് ഇടതു മുന്നണിയെ നയിക്കുകയെന്ന് ഉടനെ അറിയാമെന്നും

വയനാട് പുനരധിവാസം: യുഡിഎഫ് വിശ്വസിക്കാൻ പറ്റാത്തവരായി മാറിയെന്ന് സിപിഐഎം

യുഡിഎഫ് വിശ്വസിക്കാൻ പറ്റാത്തവരായി മാറിയെന്നും വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വച്ച് നൽകുന്ന ഫണ്ട് എവിടെയെന്ന് പോലും പറയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് വിരുദ്ധ വികാരമാണ് കേരളത്തിൽ അലയടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി ജില്ലയിൽ 15.24 % പോളിങ്

ദേവികുളം -14.64%

ഉടുമ്പൻചോല- 16.91%

തൊടുപുഴ -15%

ഇടുക്കി- 14.7%

പീരുമേട്- 15.1%

കോഴിക്കോട് ജില്ലയിൽ 15.74 % പോളിങ്

020 വടകര -15.37

021 കുറ്റ്യാടി -14.82

022 നാദാപുരം - 15.51

023 കൊയിലാണ്ടി -15.28

024 പേരാമ്പ്ര - 16.14

025 ബാലുശ്ശേരി -16.2

026 എലത്തൂര്‍ - 15.07

027 കോഴിക്കോട് നോര്‍ത്ത് - 16.4

028 കോഴിക്കോട് സൗത്ത് - 16.13

029 ബേപ്പൂര്‍ - 15.33

030 കുന്ദമംഗലം -15.47

031 കൊടുവള്ളി -15.93

032 തിരുവമ്പാടി -16.21

കോട്ടയം ജില്ലയിൽ 16.30% പോളിങ്

പാലാ- 15.34%

കടുത്തുരുത്തി -14.78%

വൈക്കം - 17.35%

ഏറ്റുമാനൂർ - 16.86%

കോട്ടയം - 17.24 %

പുതുപ്പള്ളി - 16.49 %

ചങ്ങനാശേരി- 16.99 %

കാഞ്ഞിരപ്പള്ളി -16.31 %

പൂഞ്ഞാർ- 15.75%

ആലപ്പുഴയിൽ 14.70% പോളിങ്

അരൂർ 14.16%

ചേർത്തല- 14.33%

ആലപ്പുഴ- 15.71%

അമ്പലപ്പുഴ 15.18%

കുട്ടനാട് 13.86%

ഹരിപ്പാട്- 13.33%

കായംകുളം 13.55%

മാവേലിക്കര- -13.68%

ചെങ്ങന്നൂർ 13.85%

വോട്ട് രേഖപ്പെടുത്തി 104 കാരി ത്രേസ്യാമ്മയും; സംസ്ഥാനത്തെ പ്രായം കൂടിയ വോട്ടർ

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടർ

സംസ്ഥാനത്തെ പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരിൽ ഇടുക്കി ന്യൂമാൻ എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി

എറണാകുളം ജില്ലയിൽ 24.32% പോളിങ്

ആദ്യ മൂന്ന് മണികൂർ പിന്നിടുമ്പോൾ എറണാകുളം ജില്ലയിലെ പോളിങ്ങ് ശതമാനം 24.32% ൽ എത്തി.

10 മണിയോടെ പോളിങ് 20% കടന്നു

സംസ്ഥാനത്ത് ആദ്യമണിക്കൂറുകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 10 മണിവരെ പോളിങ് 20 % കടന്നു. എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിങ്. 10 മണിയോടെ 24.32% ൽ എത്തി.

വോട്ട് ചെയ്യാൻ മമ്മൂട്ടിയെത്തി

വോട്ട് ചെയ്യാൻ മമ്മൂട്ടി എത്തി

എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കോളേജിൽ എത്തിയാണ് മമ്മൂട്ടിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.

ആദ്യം വോട്ട് പിന്നെ കല്യാണം

ആദ്യം വോട്ട് പിന്നെ കല്യാണം

വയനാട് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191ാം നമ്പർ ബൂത്തിൽ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ വോട്ട് ചെയ്യാനെത്തിയത് വിവാഹ ചടങ്ങിന് തൊട്ട് മുൻപ്.

വോട്ട് രേഖപ്പെടുത്തി ഇരവിപുരംഎൽഡിഎഫ് സ്ഥാനാർഥി

ഇരവിപുരംഎൽഡിഎഫ് സ്ഥാനാർഥി എം. നൗഷാദ് എംഎൽഎ മണക്കാട് ദേവീവിലാസം സ്കൂളിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.

കറുത്ത വസ്ത്രം ധരിച്ച് വോട്ട് ചെയ്യാൻ എത്തി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത് കറുത്ത വസ്ത്രം ധരിച്ച്. സംസ്ഥാന സർക്കാരിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം ധരിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ പോളിങ് 16.85 %

അരൂർ 17.39%

ചേർത്തല 17.65%

ആലപ്പുഴ 17.90 %

അമ്പലപ്പുഴ 17.82%

കുട്ടനാട് 16.35%

ചെങ്ങന്നൂർ 15.73%

കായംകുളം 16.64%

മാവേലിക്കര 15.90%

ഹരിപ്പാട് 16.15%

തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധിക കുഴഞ്ഞുവീണു

തിരുവനന്തപുരം കോവളം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ 62 വയസുകാരി കുഴഞ്ഞുവീണു.

വോട്ട് രേഖപ്പെടുത്തി നടൻ സുരാജ് വെഞ്ഞാറമൂട് 

സിനിമാ താരം സുരാജ് വെഞ്ഞാറമൂട് ഗവണ്മെന്റ് യുപിഎഎസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അമ്മയ്ക്കും ചേട്ടനും ഒപ്പമാണ് സുരാജ് എത്തിയത്

കടമ നിർവഹിക്കണം; എല്ലാവരും വോട്ട് ചെയ്യണമെന്ന് ആസിഫ് അലി

എല്ലാവരും വോട്ട് ചെയ്യണമെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ല. കടമ നിർവഹിക്കണമെന്നും ആസിഫ് അലി പറഞ്ഞു.

ആലുവ കുട്ടമശേരിയിൽ യുഡിഎഫ് പ്രതിഷേധം

ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലെക്സ് മാറ്റാൻ ആവശ്യപ്പെട്ടായിരുന്നു തർക്കമാണ് പ്രതിഷേധത്തിലെത്തിയത്. തുടർന്ന് ഫ്ലെക്സ് നീക്കം ചെയ്തു.

"തുടർഭരണം കേരളത്തിലെ എൽഡിഎഫിന്റെ ശവക്കുഴി തോണ്ടും": എ.കെ. ആന്റണി

തുടർഭരണം കേരളത്തിലെ എൽഡിഎഫിന്റെ ശവക്കുഴി തോണ്ടുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ തുടർഭരണം ഉണ്ടാകാൻ പാടില്ലെന്നും ആന്റണി പറഞ്ഞു.

കോവളത്തെ എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കോവളത്തെ എൽഡിഎഫ് സ്ഥാനാർഥി ഭ​ഗത് റൂഫസിന്റെ കമ്മിറ്റി ഓഫീസ് പൊളിച്ചു നീക്കി. പോളിം​ങ് ബൂത്തിൽ നിന്ന് 100 മീറ്റർ പരിധി പാലിക്കണമെന്ന ചട്ടം ലംഘച്ചതിനാലാണ് കമ്മീഷന്റെ നടപടി.

ജി. സുധാകരനെതിരെ എച്ച്. സലാം എംഎൽഎ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നിരന്തരം അധിക്ഷേപിക്കുന്ന നില യുഡിഎഫ് സ്ഥാനാർഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ജി. സുധാകരന് കമ്യൂണിസ്റ്റ് സംസ്കാരമില്ലാത്തതു കൊണ്ടാണ് ജാതി അധിക്ഷേപം നടത്തുന്നതെന്ന് എച്ച്. സലാം എംഎൽഎ.

എൽഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പിക്കുന്നതാണ് വോട്ടർമാരുടെ പങ്കാളിത്തം; ബിനോയ് വിശ്വം

ബിജെപിയും കോൺഗ്രസിനെയും പരാജയപ്പെടുത്തണമെന്ന് കേരളീയർക്ക് ബോധ്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എല്ലാ ജില്ലകളിലും ഇത് പ്രകടമാണ്. എൽഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പിക്കുന്നതാണ് വോട്ടർമാരുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കടയിൽ ബൂത്തിനുള്ളിൽ വോട്ട് മാറ്റി ചെയ്തതിൽ തർക്കം

കാട്ടാക്കടയിൽ വയോധികന് സഹായിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥൻ ബൂത്തിനുള്ളിൽ വോട്ട് മാറ്റി ചെയ്തതിൽ തർക്കം. കോൺഗ്രസ് അനുഭാവിയായ 83 കാരന്റെ വോട്ട് ഉദ്യോഗസ്ഥൻ എൽഡിഎഫിന് ചെയ്തെന്നാണ് ആരോപണം. കോൺഗ്രസിന് വോട്ട് രേഖപ്പെടുത്താതെ താൻ മടങ്ങില്ലെന്ന് വയോധികൻ പറഞ്ഞു.

രണ്ടിടത്ത് കള്ളവോട്ട് ആരോപണം, വട്ടിയൂർക്കാവിൽ ആള് മാറി വോട്ട് ചെയ്തു

സംസ്ഥാനത്ത് രണ്ടിടത്ത് കള്ളവോട്ട് ആരോപണം. മഞ്ചേശ്വത്തും വടക്കാഞ്ചേരിയുലുമാണ് കള്ളവോട്ട് ചെയ്തതായി ആരോപണം ഉയർന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആള് മാറി വോട്ട് ചെയ്തു. കാച്ചാണി 60-ാം ബൂത്തിലാണ് സംഭവം.

"മൂന്നാമത് വരുന്ന സ്ഥാനാർഥി പലയിടത്തും വിജയം തീരുമാനിക്കും"; ജഗദീഷ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവചനം നടത്താനില്ലെന്ന് നടൻ ജഗദീഷ്. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല. ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർഥി പലയിടത്തും വിജയം തീരുമാനിക്കുമെന്നും ജഗദീഷ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന് മറുപടിയുമായി എം.വി. നികേഷ് കുമാർ

ഞാൻ ആരുമല്ലായിരിക്കാം,എൻ്റെ വോട്ടിന് വിലയുണ്ടെന്ന് പ്രതിപക്ഷ നേതാവിന് എം.വി നികേഷ് കുമാറിന്റെ മറുപടി. ശവം തൂക്കുകാരെ അറബിക്കടലിൽ എറിയാനുള്ള ബലമുണ്ട് അതിനെന്നും നികേഷ് കുമാർ പറഞ്ഞു. തന്നോട് ചോദ്യം ചോദിക്കാൻ നികേഷ് കുമാർ ആരാണെന്നായിരുന്നു വി. ഡി. സതീശന്റെ ചോദ്യം

വാണിയംപാറയിൽ വോട്ട് ചെയ്ത് ഇറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി ജില്ലയിൽ 32.34% പോളിങ്

ദേവികുളം -32.69%

ഉടുമ്പൻചോല- 34.64%

തൊടുപുഴ -31.14%

ഇടുക്കി- 31.21%

കണ്ണൂർ ജില്ലയിൽ 32.22% പോളിങ്

പയ്യന്നൂർ-33.59%

കല്യാശ്ശേരി-30.76%

തളിപ്പറമ്പ്-33.79%

ഇരിക്കൂർ-32.61%

അഴീക്കോട്‌-31.57%

കണ്ണൂർ-30.35%

ധർമ്മടം-32.47%

തലശ്ശേരി-31.74%

കൂത്തുപറമ്പ്-32.28%

മട്ടന്നൂർ-32.74%

പേരാവൂർ-32.13%

മാറ്റം ഉണ്ടാകണോ എന്നത് കേരളത്തിലെ പ്രബുദ്ധ ജനങ്ങൾക്കറിയാം; ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

മാറ്റം ഉണ്ടാകണോ എന്നത് കേരളത്തിലെ പ്രബുദ്ധ ജനങ്ങൾക്കറിയാം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണം അവർ കാണുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു.

മലപ്പുറം ജില്ലയിൽ 31.86% പോളിങ്

കൊണ്ടോട്ടി 33.45%

ഏറനാട് 33.5 3%

നിലമ്പൂർ 33.6 8%

വണ്ടൂർ 32.67%

മഞ്ചേരി 34.04%

പെരിന്തൽമണ്ണ 33.75%

മങ്കട 31.75%

മലപ്പുറം 33.36%

വേങ്ങര 29.08%

വള്ളിക്കുന്ന് 32%

തിരൂരങ്ങാടി 30.02%

താനൂർ 29.45%

കോട്ടക്കൽ 30.5%

തവനൂർ 31.67%

പൊന്നാനി 29.32%

തിരുവനന്തപുരം ജില്ലയിൽ 33.37% പോളിങ്

വർക്കല -30.42 %

ആറ്റിങ്ങൽ -30.31%

ചിറയിൻകീഴ് -30.04%

നെടുമങ്ങാട് -35.41%

വാമനപുരം -34.71%

കഴക്കൂട്ടം -36.03%

വട്ടിയൂർക്കാവ് -35.71%

തിരുവനന്തപുരം -32.83%

നേമം -35.3%

അരുവിക്കര -34.79%

പാറശാല -33.34%

കാട്ടാക്കട -34.85%

കോവളം -31.5%

നെയ്യാറ്റിൻകര -32.97%

ആലുവയിൽ കയ്യിൽ മഷി പുരട്ടി മടങ്ങി വോട്ടർ; പുലിവാലിലായി പോളിങ്‌ ഉദ്യോഗസ്ഥർ

ആലുവയിൽ വോട്ട് ചെയ്യാതെ വോട്ടർ ഇറങ്ങി പോയതിനാൽ പുലിവാലിലായി പോളിങ്‌ ഉദ്യോഗസ്ഥർ. ആലുവ നിയോജക മണ്ഡലത്തിലെ തോട്ടക്കാട്ടുകരയിലെ ബൂത്ത് നമ്പർ 120ലെ ഒരു വോട്ടറാണ് കൈയിൽ മഷി പുരട്ടിയ ഉടനെ സ്ഥലം വിട്ടത്. രാവിലെ തിരക്കുള്ള സമയമായതിനാലാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തെറ്റിയത്. പിന്നീട്‌ വോട്ടിങ് മെഷീനിലെ വോട്ടർമാരുടെ എണ്ണവും രജിസ്റ്ററിലെ എണ്ണവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ടപ്പോഴാണ് പിഴവ് മനസിലായത്. ആരാണ് വോട്ട് ചെയ്യാതെ പോയത് എന്ന് അറിയാത്തതിനാൽ പോളിങ്‌ ഉദ്യോഗസ്ഥർ വിവരം ഇലക്ഷന് കമ്മീഷനെ അറിയിച്ചു മറുപടിക്കായി കാത്തിരിക്കുകയാണ്.

പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും: ശശി തരൂർ

കേരളത്തിൻ്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ശശി തരൂർ പ്രതികരിച്ചു. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും. എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്നും ശശി തരൂർ പ്രതികരിച്ചു. ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു, എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും ശശി തരൂർ പറഞ്ഞു.

നേമത്ത് അത്ഭുതമുണ്ടാകും, എല്ലാ വോട്ടർമാരുടെയും വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും: കെ.എസ്. ശബരിനാഥൻ

തൃശൂർ ജില്ലയിൽ 34.02 ശതമാനം പോളിങ്

ചേലക്കര - 33.81 %

കുന്നംകുളം - 32.01 %

ഗുരുവായൂർ - 30.96 %

മണലൂർ - 33.07 %

വടക്കാഞ്ചേരി - 35.83 %

ഒല്ലൂർ - 35.59 %

തൃശൂർ - 36.05 %

നാട്ടിക - 34.28 %

കയ്പമംഗലം - 32.15 %

ഇരിങ്ങാലക്കുട - 34.74 %

പുതുക്കാട് - 36.25 %

ചാലക്കുടി - 35.84 %

കൊടുങ്ങല്ലൂർ - 33.48 %

ഫറോക്കിൽ  എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം

Source: News Malayalam 24x7

കോഴിക്കോട് ഫറോക്ക് ചന്ത സ്കൂളിലെ ബൂത്തിലാണ് സംഘർഷം. ബൂത്തിൽ വോട്ടില്ലാത്ത എൽഡിഎഫ് പ്രവർത്തകൻ ബൂത്തിലേക്ക് കയറാൻ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആരോപണം. ബൂത്തിൽ വോട്ടില്ലാത്ത നിരവധി യുഡിഎഫ് പ്രവർത്തകരും സ്ഥലത്തുണ്ടെന്ന് എൽഡിഎഫും ആരോപിക്കുന്നു. ഇതേ തുടർന്നാണ് ഇരു കൂട്ടരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായത്.

ടി.എൻ. പ്രതാപന് നേരെ കയ്യേറ്റശ്രമം

Source: News Malayalam 24x7

തൃശൂർ കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. ബിജെപിയുടെ ബൂത്ത് ഏജൻറ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി. സുരക്ഷാ നടപടികൾ ശക്തമാക്കി പൊലീസ്.

മെഷീൻ തകരാർ; പോളിങ് തടസപ്പെട്ടു

കണ്ണൂർ ഇരിക്കൂർ മണ്ഡലം ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 124ാം ബൂത്തിൽ പോളിങ് തടസപ്പെട്ടു.

"പത്തുവർഷത്തെ ദുർഭരണം അവസാനിപ്പിക്കുവാൻ സമയമായി. കേരളം മാറി ചിന്തിച്ചു തുടങ്ങി. യുഡിഎഫ് 100ൽ  അധികം സീറ്റ് നേടി വിജയിക്കും": എൽദോസ് കുന്നപ്പിള്ളി

കള്ളവോട്ട് ആരോപണത്തിൽ വടക്കാഞ്ചേരിയിൽ സംഘർഷം ബിജെപി പ്രവർത്തകർ ബൂത്ത് ഉപരോധിച്ചു

വാഴമുട്ടം സ്കൂളിൽ വോട്ട് ചെയ്യാൻ വധൂവരന്മാരെത്തി

വോട്ടുചെയ്യാനെത്തിയ വധൂവരന്മാർ

പാലാരിവട്ടം വിൻസെൻ്റ് ഡി പോൾ കോൺവെൻ്റ് സ്കൂളിലെത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വോട്ട് രേഖപ്പെടുത്തി

തളിപ്പറമ്പ് മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി           ടി. കെ. ഗോവിന്ദൻ മലപ്പട്ടം ആർജിഎംഎ യുപി സ്കൂളിൽ വോട്ട് ചെയ്തു

ടി.കെ. ഗോവിന്ദൻ

ജനാധിപത്യത്തെ പണാധിപത്യമാക്കാനാകില്ല. വോട്ടെണ്ണുമ്പോൾ ആക്കാര്യം വ്യക്തമാകുമെന്ന് കെ.കെ. രമ

പാലക്കാട്‌ ചിറ്റൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

തൃക്കരിപ്പൂരിൽ വാക്ക് തർക്കം 

തൃക്കരിപ്പൂർ പുത്തിലോട്ട് എയുപി സ്കൂളിൽ യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കു തർക്കം.യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ എത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്.

കളമശേരിയിൽ സംഘർഷം

 കളമശേരിയിൽ സംഘർഷം

സ്വകാര്യവാഹനങ്ങളിൽ ബൂത്തുകളിലേയ്ക്ക് ആളുകളെ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് എൽഡിഎഫ്-യു‌ഡിഎഫ് സംഘർഷത്തിൽ കലാശിച്ചത്.

വെഞ്ഞാറമൂട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ബൂത്ത് ലവൽ ഓഫീസർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ 33.80 % പോളിങ്

അരൂർ- 35.12%

ചേർത്തല- 35.46%

ആലപ്പുഴ- 35.72%

അമ്പലപ്പുഴ - 35.32 %

കുട്ടനാട് - 32.77%

ഹരിപ്പാട്- 32.71%

കായംകുളം 33.14 %

മാവേലിക്കര- 31.97%

ചെങ്ങന്നൂർ 31.80%

തിരുവനന്തപുരത്ത് 48.39 % പോളിങ്

വർക്കല - 43.8 % 

ആറ്റിങ്ങൽ - 44.95 %

ചിറയിൻകീഴ് - 44.34 %

നെടുമങ്ങാട് - 51.6 %

വാമനപുരം -49.89 %

കഴക്കൂട്ടം -51.49 %

വട്ടിയൂർക്കാവ് -51.52 %

തിരുവനന്തപുരം -47.21 %

നേമം -51.02 %

അരുവിക്കര -50.35 %

പാറശ്ശാല -48.81 %

കാട്ടാക്കട -51.18 %

കോവളം -45.56 %

നെയ്യാറ്റിൻകര -47.32 %

എറണാകുളത്ത് ഇതുവരെ 52.78 % പോളിങ്

- കൂടിയ പോളിങ് തൃപ്പൂണിത്തുറയിൽ 57.31%

- കുറഞ്ഞ പോളിങ് കളമശേരിയിൽ 49.81 %

കണ്ണൂരിൽ 47.09% പോളിങ്

തളിപ്പറമ്പ് - 49. 86%

പയ്യന്നൂർ - 49.85%

കണ്ണൂർ - 44%

കല്ല്യാശേരി - 44%

തലശേരി - 44%

പൊതുവേ നല്ല പോളിങ്ങാണ്, നിലവിലെ ട്രെൻഡ് അനുസരിച്ച് വോട്ടിംങ് 90 % വരെ പ്രതീക്ഷിക്കുന്നു - രത്തൻ യു. ഖേൽക്കർ

പിണറായിസം അവസാനിപ്പിക്കും - പി.വി. അൻവർ

കോട്ടയത്ത് 33.01% പോളിങ്

പാലാ - 32.01%

കടുത്തുരുത്തി - 30.53%

വൈക്കം - 34.71%

ഏറ്റുമാനൂർ - 34.02%

കോട്ടയം -34.56 %

പുതുപ്പള്ളി - 33.34%

ചങ്ങനാശേരി - 33.71%

കാഞ്ഞിരപ്പള്ളി - 32.77 %

പൂഞ്ഞാർ - 32.08%

പാലക്കാട് 51.09 % പോളിങ്

മതേതരത്വവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ട് - ജിഫ്രി മുത്തുക്കോയ തങ്ങൾ

ജിഫ്രി മുത്തുക്കോയ തങ്ങൾ
ജിഫ്രി മുത്തുക്കോയ തങ്ങൾSource: News Malayalam 24x7

തിരുവനന്തപുരത്ത് 49.32% പോളിങ്

വർക്കല - 45.15 %

ആറ്റിങ്ങൽ - 45.71 %

ചിറയിൻകീഴ് - 44.45 %

നെടുമങ്ങാട് - 51.64 %

വാമനപുരം - 50.91 %

കഴക്കൂട്ടം - 52.5 %

വട്ടിയൂർക്കാവ് - 52.01 %

തിരുവനന്തപുരം - 48.58 %

നേമം - 51.49 %

അരുവിക്കര - 51.37 %

പാറശ്ശാല - 49.3 %

കാട്ടാക്കട - 51.56%

കോവളം - 46.65 %

നെയ്യാറ്റിൻകര - 48.41%

മലപ്പുറത്ത് 47.74% പോളിങ്

കൊണ്ടോട്ടി - 50.19%

ഏറനാട് - 50.32%

നിലമ്പൂർ - 49.42%

വണ്ടൂർ - 48.32%

മഞ്ചേരി - 49.94%

പെരിന്തൽമണ്ണ - 50.6%

മങ്കട - 48.03%

മലപ്പുറം - 49.68%

വേങ്ങര - 44.86%

വള്ളിക്കുന്ന് - 47.95%

തിരൂരങ്ങാടി - 45.66%

താനൂർ - 47.16%

തിരൂർ - 44.77%

കോട്ടക്കൽ - 45.77%

തവനൂർ - 47.26%

പൊന്നാനി - 43.9 %

ഇടുക്കിയിൽ 49.56% പോളിങ്

ദേവികുളം -50.50%

ഉടുമ്പൻചോല- 51.53%

തൊടുപുഴ -47.88%

ഇടുക്കി- 48.17%

പീരുമേട്- 50.33%

കണ്ണൂരിൽ 48.50% പോളിങ്

പയ്യന്നൂർ - 50.88 %

കല്യാശ്ശേരി - 46.39 %

തളിപ്പറമ്പ് - 51.08 %

ഇരിക്കൂർ - 48.25 %

അഴീക്കോട്‌ - 47.56 %

കണ്ണൂർ- 45.65 %

ധർമ്മടം- 49.05%

തലശ്ശേരി- 47.42%

കൂത്തുപറമ്പ്- 48.40%

മട്ടന്നൂർ- 49.64%

പേരാവൂർ- 48.51%

കോട്ടയത്ത് 49.22 % പോളിങ്

പാലാ - 48.86%

കടുത്തുരുത്തി -46.28%

വൈക്കം - 51.66%

ഏറ്റുമാനൂർ - 50.48%

കോട്ടയം -50.67%

പുതുപ്പള്ളി -48.96%

ചങ്ങനാശേരി-49.29 %

കാഞ്ഞിരപ്പള്ളി -48.99 %

പൂഞ്ഞാർ- 48.46%

ഏറ്റവും കൂടുതൽ പോളിങ് എറണാകുളം ജില്ലയിൽ, കുറവ് കാസർഗോഡ്

ആലപ്പുഴ- 49.77 %

എറണാകുളം- 52.94 %

ഇടുക്കി- 49.56 %

കണ്ണൂർ- 48.50 %

കാസർ​ഗോഡ്- 47.61 %

കൊല്ലം- 48.90 %

കോട്ടയം- 49.22 %

കോഴിക്കോട്- 50.10 %

മലപ്പുറം- 48.31 %

പാലക്കാട്- 51.27 %

പത്തനംതിട്ട- 48.35 %

തിരുവനന്തപുരം- 49.34 %

തൃശൂർ- 50.48 %

വയനാട്- 49.32 %

നാല് ജില്ലകളിൽ പോളിങ് 50 % കടന്നു

എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ പോളിം​ഗ് 50% പിന്നിട്ടു.

വോട്ട് രേഖപ്പെടുത്തി ഫഹദ് ഫാസിൽ 

ആലപ്പുഴ സെൻറ് സെബാസ്റ്റ്യൻസിലാണ് ഫഹദ് വോട്ട് ചെയ്യാൻ എത്തിയത്

Source: News Malayalam 24x7

കൊടും ചൂടിലും പോളിങ് ഉയരുന്നു; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പാലക്കാട് ജില്ലയില്‍ കൊടും ചൂട് 39 ഡിഗ്രി സെല്‍ഷ്യസ്

കൊല്ലം, പത്തനംതിട്ട, കോഴിക്കോട് - 37 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് - 36 ഡിഗ്രി സെല്‍ഷ്യസ്

തുടര്‍ഭരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ: സംവിധായകന്‍ കമല്‍

കൊടുങ്ങല്ലൂരിലെ തിരുവള്ളൂര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുവാക്കളുടെ അവസരമാണെന്നും ചെറുപ്പക്കാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കമല്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പരാതി

139 ആം നമ്പര്‍ ബൂത്തിലെ ഷാജിമോന്റെ വോട്ട് പോസ്റ്റല്‍ വോട്ടായി ചെയ്‌തെന്നാണ് പരാതി. റിട്ടേണിംഗ് ഓഫീസറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ വോട്ട് തൃക്കാക്കരയില്‍ ചെയ്തിട്ടുണ്ട് എന്നാണ് അറിയിച്ചതെന്ന് ഷാജിമോന്‍. സംഭവത്തില്‍ ഷാജിമോന്‍ പരാതി നല്‍കി.

ഒറ്റപ്പാലത്തും കള്ളവോട്ട്?

അമ്പലപ്പാറയില്‍ കള്ള വോട്ട് നടന്നെന്ന് പരാതി. അമ്പലപ്പാറ എ.എല്‍.പി സ്‌കൂളിലെ 98ാം നമ്പര്‍ ബൂത്തിലാണ് കള്ള വോട്ട് നടന്നത്. പ്രഭാകരന്‍ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ടെന്‍ഡര്‍ വോട്ട് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍

നൂറ് സീറ്റ് നേടുമെന്ന് കെ. സുധാകരന്‍

തെരഞ്ഞെടുപ്പില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് കെ. സുധാകരന്‍. യുഡിഎഫ് നൂറ് വരെ സീറ്റ് നേടും. തുടര്‍ ഭരണം അനുവദിക്കില്ലെന്നും വോട്ട് ചെയ്യാനെത്തിയ കെ. സുധാകരന്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് രാജേന്ദ്രന്‍

ഫേ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി പരാതി നല്‍കി ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് പ്രണേഷിന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

എംഎല്‍എയും പൊലീസും തമ്മില്‍ തര്‍ക്കം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലും പൊലീസും തമ്മില്‍ തര്‍ക്കം. പോളിങ് സ്‌റ്റേഷന് സമീപം ബൂത്ത് കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പൊലീസ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സെബാസ്റ്റിയന്‍ പറഞ്ഞു. പൂഞ്ഞാര്‍ കൂവപ്പള്ളി 104 ആം ബൂത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ പരിസരത്താണ് തര്‍ക്കം

പിണറായി വിജയന്‍ മുഖ്യമന്ത്രി ആകണം: വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് വീണ്ടും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വരണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ മൂന്നു നാല് പേര്‍ മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല. എംഎല്‍എ ആയി വിജയിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി ആവാന്‍ യോഗ്യതയുണ്ട്. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടുമെന്നും വെള്ളാപ്പള്ളി.

സുധാകരനെ തിരുത്തി പ്രവർത്തകർ 

ഉയര്‍ന്ന വോട്ടിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലം: എം.വി. ഗോവിന്ദന്‍

എറണാകുളത്ത് ഇതുവരെ 63% പോളിങ്

കനത്ത ചൂടിലും മികച്ച പോളിങ്

പയ്യന്നൂരിലും തളിപ്പറമ്പിലും ഉയര്‍ന്ന പോളിങ് തുടരുന്നു

രണ്ടിടത്തും 64 ശതമാനം പോളിങ്

"കള്ളവോട്ടിന് ആളെ എത്തിക്കുന്നു"

ബേപ്പൂരില്‍ പി.വി. അന്‍വര്‍ കള്ളവോട്ടിന് ആളെ എത്തിക്കുന്നുവെന്ന് എളമരം കരീം. പ്രചാരണത്തിന് മൂന്ന് ബസിലാണ് ആളെ എത്തിച്ചത്. അതുപോലെ കള്ള വോട്ടിനും ആളെ കൊണ്ടുവരുന്നു. ഇത് ഈ ജില്ലയിലും നടക്കില്ലെന്ന് എളമരം കരീം.

കോട്ടയം ജില്ലയില്‍ മികച്ച പോളിങ്

കോട്ടയം ജില്ല-61.46 %

നിയമസഭാ മണ്ഡലം തിരിച്ച്

പാലാ -61.68 %

കടുത്തുരുത്തി -57.14 %

വൈക്കം - 64.47 %

ഏറ്റുമാനൂര്‍ - 62.81 %

കോട്ടയം -62.08 %

പുതുപ്പള്ളി - 60.95%

ചങ്ങനാശേരി-60.92 %

കാഞ്ഞിരപ്പള്ളി -61.74 %

പൂഞ്ഞാര്‍-61.57 %

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38%

വര്‍ക്കല - 57.48

ആറ്റിങ്ങല്‍ -57.98

ചിറയിന്‍കീഴ് -57.58

നെടുമങ്ങാട് -63.55

വാമനപുരം -63.39

കഴക്കൂട്ടം -64.83

വട്ടിയൂര്‍ക്കാവ് -63.45

തിരുവനന്തപുരം -60.21

നേമം -65.17

അരുവിക്കര -63.49

പാറശ്ശാല -61.06

കാട്ടാക്കട -63.71

കോവളം -58.47

നെയ്യാറ്റിന്‍കര -60.20

കോഴിക്കോട് ജില്ലയില്‍ പോളിങ് ശതമാനം 64.17

വടകര -63.89

കുറ്റ്യാടി -63.39

നാദാപുരം -63.74

കൊയിലാണ്ടി -63.12

പേരാമ്പ്ര -65.01

ബാലുശ്ശേരി -63.81

എലത്തൂര്‍ -63.19

കോഴിക്കോട് നോര്‍ത്ത് -64.53

കോഴിക്കോട് സൗത്ത് -64.88

ബേപ്പൂര്‍ -65.03

കുന്ദമംഗലം -66.44

കൊടുവള്ളി -63.8

തിരുവമ്പാടി -63.33

എല്ലാ ജില്ലയിലും മികച്ച പോളിങ് 

ആലപ്പുഴ- 62.16

എറണാകുളം- 66

ഇടുക്കി- 62.35

കണ്ണൂർ- 62.11

കാസർ​ഗോഡ്- 61.32

കൊല്ലം- 61.44

കോട്ടയം- 61.46

കോഴിക്കോട്- 64.17

മലപ്പുറം- 62.27

പാലക്കാട്- 64.69

പത്തനംതിട്ട- 59.25

തിരുവനന്തപുരം- 61.38

തൃശൂർ- 63.17

വയനാട്- 61.43

കണ്ണൂര്‍ ജില്ലയില്‍ 62.11% പോളിങ്

പയ്യന്നൂര്‍- 64.84 %

കല്യാശ്ശേരി- 60.51%

തളിപ്പറമ്പ്- 65.14 %

ഇരിക്കൂര്‍- 60.23%

അഴീക്കോട്- 60.78 %

കണ്ണൂര്‍- 58.62%

ധര്‍മ്മടം- 63.60 %

തലശ്ശേരി- 60.04 %

കൂത്തുപറമ്പ്- 61.75%

മട്ടന്നൂര്‍- 64.50%

പേരാവൂര്‍- 62.35 %

"ഭരണമാറ്റം വേണം എന്നില്ല..."

തൃശൂര്‍ ജില്ലയില്‍ മണ്ഡലം തിരിച്ചുള്ള പോളിങ് നില

ചേലക്കര 63.13 ശതമാനം

കുന്നംകുളം 61.67ശതമാനം

ഗുരുവായൂര്‍ 58.39 ശതമാനം

മണലൂര്‍ 62.16 ശതമാനം

വടക്കാഞ്ചേരി 66.07 ശതമാനം

ഒല്ലൂര്‍ 66.05 ശതമാനം

തൃശ്ശൂര്‍ 64.02 ശതമാനം

നാട്ടിക 63.17 ശതമാനം

കയ്പമംഗലം 60.97 ശതമാനം

ഇരിങ്ങാലക്കുട 64.06 ശതമാനം

പുതുക്കാട് 65.86 ശതമാനം

ചാലക്കുടി 63.54 ശതമാനം

കൊടുങ്ങല്ലൂര്‍ 62.65 ശതമാനം

വയനാട് ആകെ പോളിംഗ് : 61.43%

കല്‍പ്പറ്റ : 62.23%

മാനന്തവാടി : 61.68%

സുല്‍ത്താന്‍ ബത്തേരി : 60.44 %

വൈകീട്ട് നാല് വരെ കാസര്‍കോട് ജില്ലയില്‍ ആകെ പോളിങ് 61.32 ശതമാനം

നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകീട്ട് നാല് വരെ കാസര്‍കോട് ജില്ലയില്‍ ആകെ 61.32 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം- 59.6 ശതമാനം, കാസര്‍കോട്- 60.9 ശതമാനം. ഉദുമ- 61.95 ശതമാനം, കാഞ്ഞങ്ങാട്- 61.62 ശതമാനം, തൃക്കരിപ്പൂര്‍- 62.63 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

വ്യാജ ഐഡി കാര്‍ഡ് പിടിച്ചതായി യുഡിഎഫ് പ്രവര്‍ത്തകര്‍

പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡ് പിടിച്ചതായി യുഡിഎഫ് പ്രവര്‍ത്തകര്‍. കണ്ടോത്ത് എഎല്‍പി സ്‌കൂളിലെ ബൂത്തിലാണ് പരാതി. കണ്ണൂര്‍ റൂറല്‍ എസ്പി സ്ഥലത്തെത്തി. സ്വാഭാവികമായ പരിശോധനയ്ക്ക് എത്തിയതെന്ന് എസ് പി അനുജ് പലിവാള്‍. വ്യാജ ഐഡി കാര്‍ഡ് പിടിച്ചതായി വിവരമില്ലെന്നും റൂറല്‍ എസ്പി

കൊച്ചി സിറ്റിയില്‍ തെരഞ്ഞെടുപ്പ് സമാധാനപരം: സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി സിറ്റിയില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ന്യൂസ് മലയാളത്തോട്. എവിടെയും അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് ടെന്‍ഡര്‍ വോട്ട് നല്‍കിയതായും കമ്മഷണര്‍ അറിയിച്ചു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ അഡിഷണല്‍ ഇഞജഎ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നായ്ക്കുരണ പൊടി വിതറിയതായി പരാതി

കാസര്‍ഗോഡ് ഉദിനൂരില്‍ ബൂത്ത് ഏജന്റിനു നേരെ നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. യുഡിഎഫിന്റെ 154 ബൂത്തിലെ ടി. രതിലയ്‌ക്കെതിരെയാണ് ആക്രമണം. രതിലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോളിങ് ബൂത്തില്‍ വൈദ്യുതി ഇല്ല !

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ. പോളിങ് ബൂത്തുകളില്‍ വൈദ്യുതിയില്ല. മൊബൈല്‍ വെട്ടത്തില്‍ വോട്ടിങ് പുരോഗമിക്കുന്നു

പയ്യന്നൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നു: വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിൽ ഉച്ചയ്ക്ക് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. വ്യാജ ഐഡൻ്റിറ്റി കാർഡ് ഉപയോഗിക്കുന്നെന്ന് നേരത്തെ സ്ഥാനാർഥി പരാതി നൽകിയിരുന്നു

"കള്ളവോട്ട് ചലഞ്ച് ചെയ്തവർക്കെതിരെ ബൂത്തിൽ കയറി പ്രശ്നം ഉണ്ടാക്കി. പ്രിസൈഡിങ് ഓഫീസർമാർ ചലഞ്ചുകൾ പരിശോധിച്ചില്ല. കണ്ടോത്ത് സ്കൂളിൽ സഹകരണ ബാങ്ക് ജീവനക്കാരൻ്റെ ഭാര്യ കള്ളവോട്ട് ചെയ്യാനെത്തി. ഇവരെ പ്രിസൈഡിങ് ഓഫീസർ ഓടി രക്ഷപ്പെടാൻ അനുവദിച്ചു," വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

ബേപ്പൂരിൽ കള്ളവോട്ട്? വോട്ട് ചെയ്യാനാകാതെ വീട്ടമ്മ

പോസ്റ്റൽ വോട്ട് ഇഷ്യൂ ചെയ്‌തെന്ന് അധികൃതർ കൈ മലർത്തിയതോടെ വോട്ട് ചെയ്യാനാകാതെ വീട്ടമ്മ. ബേപ്പൂർ മണ്ഡലം ചന്ദക്കടവ് സ്വദേശി നിഷക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. അന്വേഷണത്തിൽ നിഷയുടെ വോട്ട് പോസ്റ്റൽ വോട്ട് ആയി ഇഷ്യൂ ചെയ്തു എന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചു

ഇടതു കൈയിലെ ചൂണ്ടു വിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളില്‍ ആണ് സംഭവം. മുറിവ് കെട്ടിവെച്ചതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ല. അതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 74.07%

വര്‍ക്കല - 70.27

ആറ്റിങ്ങല്‍ -70.33

ചിറയിന്‍കീഴ് -70.6

നെടുമങ്ങാട് -75.83

വാമനപുരം -75.18

കഴക്കൂട്ടം -76.32

വട്ടിയൂര്‍ക്കാവ് -74.76

തിരുവനന്തപുരം -72.28

നേമം -77.87

അരുവിക്കര -76.23

പാറശ്ശാല -74.4

കാട്ടാക്കട -77.62

കോവളം -72.03

നെയ്യാറ്റിന്‍കര -74.28

തലസ്ഥാനത്ത് കനത്ത പോളിങ്

2021 ല്‍ പോള്‍ ചെയ്തത് 71.79 ശതമാനം. അന്തിമ സമയത്തിന് മുന്‍പ് തന്നെ നിലവിലെ പോളിങ്് 74.07 ശതമാനം

പാലക്കാട് ജില്ലയിൽ 77.07 ശതമാനം പോളിങ് 

മലപ്പുറം ജില്ലയില്‍ ഇതുവരെ 75.67% പോളിങ്

കൊണ്ടോട്ടി 78.16

ഏറനാട് 78.8

നിലമ്പൂര്‍ 75.9

വണ്ടൂര്‍ 76.88

മഞ്ചേരി 78.32

പെരിന്തല്‍മണ്ണ 77.04

മങ്കട 76.63

മലപ്പുറം 77.91

വേങ്ങര 74.06

വള്ളിക്കുന്ന് 76.92

തിരൂരങ്ങാടി 73.84

താനൂര്‍ 74.93

തിരൂര്‍ 71.86

കോട്ടക്കല്‍ 73.45

തവനൂര്‍ 74.56

പൊന്നാനി 70.04

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 77.63 ശതമാനം പോളിങ്

വടകര -76.6

കുറ്റ്യാടി -76.47

നാദാപുരം -76.06

കൊയിലാണ്ടി -76.04

പേരാമ്പ്ര -78.00

ബാലുശ്ശേരി -78.08

എലത്തൂര്‍ -77.61

കോഴിക്കോട് നോര്‍ത്ത് -77.33

കോഴിക്കോട് സൗത്ത് -78.17

ബേപ്പൂര്‍ -79.07

കുന്ദമംഗലം -80.35

കൊടുവള്ളി -77.59

തിരുവമ്പാടി -77.03

ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോട്, പിന്നില്‍ പത്തനംതിട്ട

ആലപ്പുഴ- 74.47

എറണാകുളം- 77.25

ഇടുക്കി- 74.55

കണ്ണൂര്‍- 74.83

കാസര്‍ഗോഡ്- 74.55

കൊല്ലം- 73.48

കോട്ടയം- 72.18

കോഴിക്കോട്- 77.63

മലപ്പുറം- 75.70

പാലക്കാട്- 77.09

പത്തനംതിട്ട- 68.90

തിരുവനന്തപുരം- 74.11

തൃശൂര്‍- 74.34

വയനാട്- 74.72

കാസര്‍കോട് ജില്ലയില്‍ ആകെ പോളിങ് 69.94 ശതമാനം

മഞ്ചേശ്വരം- 68.25 ശതമാനം

കാസര്‍കോട്- 69.65 ശതമാനം.

ഉദുമ- 71.59 ശതമാനം

കാഞ്ഞങ്ങാട്- 70.95 ശതമാനം

തൃക്കരിപ്പൂര്‍- 69.23 ശതമാനം

ആലപ്പുഴ ജില്ലയില്‍ ഇതുവരെ 74.47 ശതമാനം പോളിങ്

അരൂര്‍ - 80.09 ശതമാനം

ചേര്‍ത്തല - 78.84 ശതമാനം

ആലപ്പുഴ - 78.37 ശതമാനം

അമ്പലപ്പുഴ -77.83 ശതമാനം

കുട്ടനാട് -69.43 ശതമാനം

ഹരിപ്പാട് - 73.87 ശതമാനം

കായംകുളം -72.71 ശതമാനം

മാവേലിക്കര - 69.94 ശതമാനം

ചെങ്ങന്നൂര്‍ - 68.28 ശതമാനം

കോട്ടയത്ത് ഇതുവരെ പോളിങ് 72.18 %

പാലാ -72.79 %

കടുത്തുരുത്തി -66.81 %

വൈക്കം - 76.74 %

ഏറ്റുമാനൂര്‍ - 73.68 %

കോട്ടയം -72.42 %

പുതുപ്പള്ളി - 70.77%

ചങ്ങനാശേരി-71.07 %

കാഞ്ഞിരപ്പള്ളി -72.50 %

പൂഞ്ഞാര്‍-73.33 %

യുവാവിന്റെ വോട്ട് പ്രവാസി വോട്ടായി

കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര യു പി സ്‌കൂളിലെ 193 ബൂത്തില്‍ യുവാവിന്റെ വോട്ട് പ്രവാസി വോട്ടായതായി പരാതി. ചെങ്ങോട്ടുകാവ് സ്വദേശി ദില്‍ജിത്തിന് വോട്ട് ചെയ്യാനായില്ല. കോഴിക്കോട് പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ് പാസ്പോര്‍ട്ട് പോലുമില്ലാത്ത ദില്‍ജിത്ത്. ദില്‍ജിത്ത് പരാതിയുമായി കൊയിലാണ്ടി താലൂക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സമീപിച്ചു.

എറണാകുളത്ത് ഇതുവരെ രേഖപ്പെടുത്തിയത് 77.25 ശതമാനം പോളിങ്

ഏറ്റവും ഉയര്‍ന്ന പോളിങ് കുന്നത്തുനാട്ടില്‍, 81.99 ശതമാനം

ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് ചെയ്യാന്‍ അനുമതി

പോളിങ് സമയം അവസാനിച്ചു

ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം

ചൂണ്ടു വിരലിൽ മുറിവ് പറ്റിയ യുവതി വോട്ട് ചെയ്തു

തൃശൂര്‍ സ്വദേശി അക്ഷയയുടെ ചൂണ്ടുവിരലിലെ മുറിവിനെ തുടര്‍ന്നാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ടിങ് അനുമതി നിഷേധിച്ചത്. വി.എസ്. സുനില്‍ കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചത്.

"പോളിങ് ശതമാനം കൂടുന്നത് പോസിറ്റീവ്"

പോളിങ് ശതമാനം കൂടുന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് എല്ലായിടത്തും യുഡിഎഫ് വന്‍ വിജയം നേടും. ഡീലിനെ മറികടക്കുന്ന വിജയമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി.

വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

വോട്ടെടുപ്പ് സമാധാനമായി പൂര്‍ത്തിയായി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജനനങ്ങള്‍ പോളിങ് ബൂത്തിലേക്കെത്തി. ജനാധിപത്യ ബോധത്തിന്റെയും,പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണിത്. നവകേരളത്തിനായി ഒന്നിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയത് 77.45 ശതമാനം പോളിങ്

2016, 2021 തെരഞ്ഞെടുപ്പികളേക്കാള്‍ കൂടുല്‍ പോളിങ് ആണ് ഇക്കുറി ഇതുവരെ രേഖപ്പെടുത്തിയത്. 2021ല്‍ 76 ശതമാനമായിരുന്നു പോളിങ്. 2016ല്‍ 77.35 ശതമാനം ആയിരുന്നു പോളിങ്

കോഴിക്കോട് ഇതുവരെ രേഖപ്പെടുത്തിയത് 80.05%

ജില്ലയിലെ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം

020 വടകര -78.42

021 കുറ്റ്യാടി -79.09

022 നാദാപുരം -76.06

023 കൊയിലാണ്ടി -77.89

024 പേരാമ്പ്ര -78.37

025 ബാലുശ്ശേരി -80.49

026 എലത്തൂര്‍ -80.05

027 കോഴിക്കോട് നോര്‍ത്ത് -80.52

028 കോഴിക്കോട് സൗത്ത് -79.61

029 ബേപ്പൂര്‍ -80.43

030 കുന്ദമംഗലം -81.96

031 കൊടുവള്ളി -88.66

032 തിരുവമ്പാടി -80.01

കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 77.69 ശതമാനം പോളിങ്. സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാൻ നിരവധി പേർ കാത്തുനിൽക്കുന്നു

പോളിങ് ശതമാനം വീണ്ടും ഉയർന്നു; ഇത് വരെ രേഖപ്പെടുത്തിയത് 77.82%

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 76.98%

വർക്കല - 73.96

ആറ്റിങ്ങൽ -73.74

ചിറയിൻകീഴ് - 74.13

നെടുമങ്ങാട് -78.2

വാമനപുരം -77.46

കഴക്കൂട്ടം -78.67

വട്ടിയൂർക്കാവ് -76.9

തിരുവനന്തപുരം -74.66

നേമം -80.62

അരുവിക്കര -78.99

പാറശ്ശാല -77.59

കാട്ടാക്കട -80.72

കോവളം -75.38

നെയ്യാറ്റിൻകര -77.52

കേരളത്തിൽ പോളിങ് ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 78.07%

കണ്ണൂർ മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു

മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നിൽ എന്ന് സിപിഐഎം ആരോപിച്ചു. അൽപസമയം മുൻപാണ് സംഭവം. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാത്രി 8 വരെ 77.06 ശതമാനം പോളിങ് പൂർത്തിയായി

മണ്ഡലം തിരിച്ചുള്ള പോളിങ് നില ശതമാനത്തിൽ

ചേലക്കര - 78.79

കുന്നംകുളം - 76.63

ഗുരുവായൂർ - 72.78

മണലൂർ - 75.89

വടക്കാഞ്ചേരി - 79.53

ഒല്ലൂർ - 79.60

തൃശ്ശൂർ - 75.68

നാട്ടിക - 76.37

കയ്പമംഗലം - 76.69

ഇരിങ്ങാലക്കുട - 76.72

പുതുക്കാട് - 78.80

ചാലക്കുടി - 75.22

കൊടുങ്ങല്ലൂർ - 77.56

കാസർകോട് ജില്ലയിൽ വൈകിട്ട് എട്ട് വരെ 78.30 ശതമാനം പോളിങ്

മണ്ഡലാടിസ്ഥാനത്തിൽ

മഞ്ചേശ്വരം- 78.64

കാസർകോട്- 78.98

ഉദുമ- 78.01

കാഞ്ഞങ്ങാട്- 76.81

തൃക്കരിപ്പൂർ- 79.14

യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ പെരുമ്പളം 59 ബൂത്തിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ പെരുമ്പളം 59 ബൂത്തിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. വൈകിട്ട് ബൂത്ത് സന്ദർശിക്കാൻ എത്തിയ സ്ഥാനാർഥിയെ കുറച്ചുപേർ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞതാണ് പ്രകോപന കാരണം. സംഭവത്തിൽ പ്രിസൈഡിങ് ഓഫീസർ രേഖ മൂലം വിശദീകരണം നൽകണമെന്ന് ഷാനിമോൾ ആവശ്യപ്പെട്ടു.

യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം പോളിങ് സ്റ്റേഷനിലിരുത്തിയതിന് ബാലാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ കൂർക്കഞ്ചേരിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം പോളിങ് സ്റ്റേഷനിലിരുത്തിയതിന് ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ഉച്ചയ്ക്ക് ഒന്നര മുതൽ കുഞ്ഞും അമ്മയോടൊപ്പം പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടും

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

കണ്ണൂർ: മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്.

News Malayalam 24x7
newsmalayalam.com