"ജോസ് വള്ളൂരിനെ ബോധപൂർവം അപമാനിക്കുന്നു"; നാട്ടികയിലെ യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂരിനെതിരെ പരാതി

നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈൻ നാട്ടികയാണ് പരാതി നൽകിയത്...
സുനിൽ ലാലൂർ
സുനിൽ ലാലൂർSource: FB
Published on
Updated on

തൃശൂർ: നാട്ടികയിലെ യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂരിന് എതിരെ കെപിസിസി നേതൃത്വത്തിന് പരാതി. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിനെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈൻ നാട്ടികയാണ് പരാതി നൽകിയത്.

ജോസ് വള്ളൂരിന് എതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. സുനിൽ ലാലൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്ഥാനാർഥിക്കെതിരെ കർശനമായ പരിശോധനകൾ വേണമെന്നും ഷൈൻ നാട്ടിക നൽകിയ പരാതിയിൽ പറയുന്നു. ബോധപൂർവം ജോസ് വള്ളൂരിനെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായും പ്രധാനപ്പെട്ട ആരോപണമായി പരാതിയിൽ പറയുന്നുണ്ട്. ഇന്നലെയാണ് പരാതി നൽകിയത്. പരാതി പുറത്തുവിടരുതെന്ന കർശന നിർദേശം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഷൈനിന് നൽകിയിട്ടുണ്ട്.

സുനിൽ ലാലൂർ
വോട്ടെടുപ്പിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി; ജോസ് വള്ളൂരിന് എതിരെ നാട്ടികയിലെ സ്ഥാനാർഥി സുനിൽ ലാലൂർ

അതേസമയം സുനിൽ ലാലൂരിനെതിരെ ജോസ് വള്ളൂർ അനുകൂലികൾ കടുത്ത സൈബർ ആക്രമണം ആണ് നടത്തുന്നത്. സുനിൽ പരാജയം ഉറപ്പിച്ചെന്നും അതിനായി മുൻകൂർ ജാമ്യം എടുക്കുകയാണെന്നും ജോസ് വള്ളൂർ അനുകൂലികൾ ആരോപിക്കുന്നു.

News Malayalam 24x7
newsmalayalam.com