കേരളത്തിന്റെ മുഖ്യൻ ആര്? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ

സോണിയ ഗാന്ധിയുടെ വസതിയിലാണ് യോ​ഗം ചേരുക
കേരളത്തിന്റെ മുഖ്യൻ ആര്? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. സോണിയ ഗാന്ധിയുടെ വസിതിയിലാണ് യോ​ഗം ചേരുക. രാവിലെ പതിനൊന്ന് മണിക്ക് പത്താം നമ്പർ ജനപഥിലെ വസതിയിലാണ് യോഗം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.

മഹാരാഷ്ട്ര പുനസംഘടന ചർച്ചയ്ക്കായാണ് ഡൽഹി സന്ദർശനം എന്ന് രമേശ് ചെന്നിത്തല പറയുമ്പോഴും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ ശ്രമിച്ചേക്കും.

കേരളത്തിന്റെ മുഖ്യൻ ആര്? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ
സേവ് ദി ഡേറ്റും ആഘോഷങ്ങളും മെട്രോയിൽ ആവാം! മധ്യപ്രദേശിൽ സെലിബ്രേഷൻ ഓൺ വീൽസിന് തുടക്കം

അതേസമയം മുഖ്യമന്ത്രി ചർച്ചകൾക്കും, മന്ത്രിസഭാ രൂപീകരണവും ഉൾപ്പെടെ നിരീക്ഷിക്കാൻ മുകുൾ വാസ്നിക്കിനെയും, അജയ് മാക്കനെയും നിരീക്ഷകരായി നിയമിച്ചു. ഇരുവരും ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ നിലപാടും നിരീക്ഷകർ ചോദിച്ചറിയും. മുഖ്യമന്ത്രി പദത്തിലേക്കുള്ള ചർച്ചകളിൽ നിലപാടറിയാനാണ് എംഎൽഎമാരെ നേരിട്ട് കാണുന്നത്. ഘടകകക്ഷി നേതാക്കളുടെയും നിലപാട് തേടും. നിരീക്ഷകർ ഡൽഹിയിൽ തിരിച്ചെത്തി വിവരങ്ങൾ ഖാർഗെയെ അറിയിച്ച ശേഷമാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

News Malayalam 24x7
newsmalayalam.com