Kerala Assembly Election Results 2026 | കേരളം തിരിച്ചുപിടിച്ച് യുഡിഎഫ്! തകർന്നടിഞ്ഞ് എൽഡിഎഫ്; ബിജെപിക്ക് ത്രിമധുരം

പത്ത് വർഷം തുടർച്ചയായി ഭരിച്ച ഇടതു സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
Kerala Assembly Election Results 2026

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.

ആദ്യ ഫലസൂചന രാവിലെ 8.30 ഓടെ

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. വോട്ടെണ്ണി തുടങ്ങിയാൽ ആദ്യ ഫലസൂചന പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തുവരും. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 43,140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

വിധി ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് ചാണ്ടി ഉമ്മൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്ന ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് മകനും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. അതിരാവിലെ 6 മണിയോടെ തന്നെ അദ്ദേഹം പുതുപ്പള്ളി പള്ളിയിൽ എത്തി.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ

സ്ട്രോങ്ങ്‌ റൂമുകൾ തുറന്നു

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ സ്ട്രോങ്ങ്‌ റൂമുകൾ തുറന്നു തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.

കൽപറ്റ മണ്ഡലത്തിലെ സ്‌ട്രോങ് റൂം (എസ്കെഎംജെ സ്കൂൾ) നിരീക്ഷകൻ്റെയും ഏജൻ്റുമാരുടേയും സാന്നിധ്യത്തിൽ തുറന്നു.

സ്ട്രോങ്ങ്‌ റൂമുകൾ തുറന്നു

എക്സിറ്റ് പോളുകൾ തെറ്റാറുണ്ട്, പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: ജോസ് കെ. മാണി

പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ. മാണി. എക്സിറ്റ് പോളുകൾ ഒക്കെ തെറ്റിയിട്ടുണ്ട്. കേരള കോൺഗ്രസ്‌ സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും ജോസ് കെ. മാണി പറഞ്ഞു.

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ

വോട്ടിങ് ക്രമക്കേടുകളുടെയും അക്രമ സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും.

എൽഡിഎഫ് തുടരും, പേരാമ്പ്രയിൽ ജയിക്കും: ടി.പി. രാമകൃഷ്ണൻ

കേരളത്തിൽ എൽഡിഎഫ് തുടരുമെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ ഇടതു സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിൽ വീണ്ടും ജയിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Kerala Assembly election results 2026

ടി.പിയെ ഇല്ലാതാക്കിയവർക്ക് ഇന്ന് മറുപടി ലഭിക്കും: കെ.കെ. രമ

ടി.പിയെ ഇല്ലാതാക്കിയവർക്ക് ഇന്ന് മറുപടി ലഭിക്കുമെന്നും അത് ചരിത്രത്തിൻ്റെ കാവ്യനീതിയാണെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ.

കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടും: എം.കെ. രാഘവൻ

കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എം.കെ. രാഘവൻ എംപി. മലപ്പുറം കഴിഞ്ഞാൽ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുന്ന ജില്ലയായി കോഴിക്കോട് മാറും. യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.

എൽഡിഎഫ് തുടരും, ബേപ്പൂരിൽ വിജയം ഉറപ്പ്: മുഹമ്മദ് റിയാസ്

കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിൽ വിജയം ഉറപ്പെന്നും ഇടതു സ്ഥാനാർഥി പറഞ്ഞു.

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ അൽപ്പസമയത്തിനകം

തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭാ മണ്ഡലങ്ങളിൽ അൽപ്പസമയത്തിനകം വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‌യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.

ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വാക്കേറ്റം, വീഡിയോ

പശ്ചിമ ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഐഡി കാർഡ് ധരിക്കാതെയാണ് തൃണമൂൽ ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതെന്ന് ബിജെപി ഏജൻ്റുമാർ ആരോപിച്ചു.

വോട്ടെണ്ണൽ അൽപ്പസമയത്തിനകം തുടങ്ങും... ആകാംക്ഷയിൽ കേരളക്കര...

അട്ടിമറികൾ നടന്നില്ലെങ്കിൽ നേമത്ത് ജയിക്കും: വി. ശിവൻകുട്ടി

അട്ടിമറികൾ നടന്നില്ലെങ്കിൽ നേമത്ത് വിജയിക്കുമെന്ന് നേമത്തെ ഇടതു സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നും ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും ശിവൻകുട്ടി പറഞ്ഞു.

കളമശ്ശേരിയിൽ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായി

കളമശ്ശേരിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായി. ഇവിഎമ്മിൻ്റെ രണ്ടാമത്തെ റൂമിൻ്റെ താക്കോലാണ് കാണാതായത്. 111 മുതൽ 218 വരെയുള്ള പോളിംഗ് ബൂത്തുകളുടെ മെഷിൻ ആണ് സ്ട്രോങ്ങ്‌ റൂമിൽ ഉള്ളത്.

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി

കേരളത്തിൽ രാവിലെ എട്ടു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്.

പായസവും പപ്പടവും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

വോട്ട് എണ്ണി തുടങ്ങും മുൻപേ കൊച്ചിയിൽ പായസവും പപ്പടവും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

വോട്ടെണ്ണൽ ആരംഭിച്ചു

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

അമ്പലപ്പുഴയിൽ സലാമിന് ലീഡ്

അമ്പലപ്പുഴയിൽ സലാമിന് ലീഡ് മൂന്ന് വോട്ടിൻ്റെ ലീഡ്. പോസ്റ്റൽ ബാലറ്റ് തുടങ്ങിയപ്പോൾ 3 വോട്ടിന്റെ ലീഡ്. സുധാകരന് രണ്ട് വോട്ടും സലാമിന് 5 വോട്ടും ലഭിച്ചു.

തിരിച്ചുവന്ന് സുധാകരൻ

അമ്പലപ്പുഴയിൽ പോസ്റ്റൽ ബാലറ്റിൽ ലീഡ് തിരികെ പിടിച്ച് സുധാകരൻ. സുധാകരന് ആകെ 37 വോട്ടുകൾ. സുധാകരന് 17 വോട്ടിന്റെ ലീഡ്.

ആദ്യ ലീഡ് വി.ഡി സതീശന്

ആദ്യ ലീഡ് വി.ഡി സതീശന്. പറവൂരിൽ യുഡിഎഫ് 11 വോട്ടിന് മുന്നിൽ...

ആറന്മുള മണ്ഡലത്തിലെ കൗണ്ടിംഗ് ഏജൻ്റ് കുഴഞ്ഞുവീണു

ആറന്മുള മണ്ഡലത്തിലെ കൗണ്ടിംഗ് ഏജൻ്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശി ടെറിനാണ് കുഴഞ്ഞ് വീണത്. സംഭവം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുഡിഎഫിൻ്റെ അക്കൗണ്ടിംഗ് ഏജൻ്റാണ് ടെറിൻ.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൽഡിഎഫ് - 70 ലീഡിങ്

  • യുഡിഎഫ് - 65 ലീഡിങ്

  • എൻഡിഎ - 4 ലീഡിങ്

ജനവിധി: പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി

അസമിൽ ഒൻപത് ഇടത്ത് ബിജെപിയും ഒരിടത്ത് എഎഐയുഡിഎഫും ലീഡ് ചെയ്യുന്നു. ബംഗാളിൽ അഞ്ചിടത്ത് ടിഎംസിയും മൂന്നിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടിൽ നാലിടത്ത് ഡിഎംകെയും രണ്ടിടത്ത് എഡിഎംകെയും ഒരിടത്ത് ടിവികെയും ലീഡ് ചെയ്യുന്നു

പിണറായി വിജയൻ്റെ പേരില്‍ വഴിപാട്!

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരില്‍ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് കദളിപ്പഴം, പാല്‍ വഴിപാട് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വഴിപാട്

പശ്ചിമ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

  • ടിഎംസി: 8

  • ബിജെപി‌: 9

  • കോൺ​ഗ്രസ്: 0

തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നിൽ

  • ഡിഎംകെ: 7

  • എഡിഎംകെ: 3

  • ടിവികെ: 1

കേരളത്തിൽ നാലിടത്ത് എൻഡിഎ ലീഡ് ചെയ്യുന്നു

കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

ആറൻമുളയിൽ അബിൻ വർക്കിക്ക് ലീഡ്

ആറൻമുളയിൽ അബിൻ വർക്കി 88 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

ഇവിഎം വോട്ടെണ്ണൽ തുടങ്ങി...

അമ്പലപ്പുഴയിൽ ഇവിഎം വോട്ടെണ്ണൽ തുടങ്ങി

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൽഡിഎഫ് - 69 ലീഡിങ്

  • യുഡിഎഫ് - 67 ലീഡിങ്

  • എൻഡിഎ - 4 ലീഡിങ്

അസം നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി - 31

  • എഐയുഡിഎഫ് - 2

  • കോൺഗ്രസ് - 5

  • മറ്റുള്ളവർ - 0

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻആർസി - 3 ലീഡിങ്

  • കോൺഗ്രസ് - 2 ലീഡിങ്

  • ടിവികെ - 1 ലീഡിങ്

  • മറ്റുള്ളവർ - 0

ലൈവ് അപ്ഡേഷൻ ന്യൂസ് മലയാളത്തിനൊപ്പം അറിയാം

തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നേറ്റം

ഡിഎംകെ: 13 ലീഡിങ്

എഡിഎംകെ: 5 ലീഡിങ്

ടിവികെ: 2 ലീഡിങ്

പശ്ചിമ ബംഗാളിൽ തൃണമൂൽ മുന്നിൽ

ടിഎംസി: 16 ലീഡിങ്

ബിജെപി‌: 12 ലീഡിങ്

കോൺ​ഗ്രസ്: 2 ലീഡിങ്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

എൽഡിഎഫ് - 71 ലീഡിങ്

യുഡിഎഫ് - 65 ലീഡിങ്

എൻഡിഎ - 4 ലീഡിങ്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിഎംസി: 46 ലീഡിങ്

  • ബിജെപി‌: 29 ലീഡിങ്

  • കോൺ​ഗ്രസ്: 2 ലീഡിങ്

  • മറ്റുള്ളവർ: 0

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ഡിഎംകെ: 33 ലീഡിങ്

  • എഡിഎംകെ: 11 ലീഡിങ്

  • ടിവികെ: 6 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

ഭബാനിപൂരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പിന്നിൽ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൽഡിഎഫ് - 63 ലീഡിങ്

  • യുഡിഎഫ് - 73 ലീഡിങ്

  • എൻഡിഎ - 4 ലീഡിങ്

ദീദി വിയർക്കുമോ?

ബംഗാളിൽ 62 ഇടത്ത് ലീഡുമായി ബിജെപി

പുതുച്ചേരിയിൽ എൻ‌ഡി‌എയ്ക്ക് മുൻതൂക്കം

ആദ്യ മണിക്കൂറിൽ പുതുച്ചേരിയിൽ എൻ‌ഡി‌എയ്ക്ക് മുൻതൂക്കം. എ‌ഐ‌എൻ‌ആർ‌സി മുന്നിൽ...

എറണാകുളം ജില്ലയിൽ യുഡിഎഫ് ലീഡ്

എറണാകുളം ജില്ലയിൽ യുഡിഎഫ് മേൽക്കൈ. തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്. കൊച്ചിയിൽ എൽഡിഎഫിന് ലീഡ്.

ചെപ്പോക്കിൽ ലീഡ് ഉയർത്തി എഡിഎംകെ, ആദിരാജാറാം മുന്നിൽ

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി‌: 72 ലീഡിങ്

  • ടിഎംസി: 56 ലീഡിങ്

  • കോൺ​ഗ്രസ്: 3 ലീഡിങ്

  • മറ്റുള്ളവർ: 0

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • യുഡിഎഫ് - 74 ലീഡിങ്

  • എൽഡിഎഫ് - 61 ലീഡിങ്

  • എൻഡിഎ - 5 ലീഡിങ്

  • മറ്റുള്ളവർ - 0

വെൽക്കം ദളപതി.. ! പുതുച്ചേരിയിൽ ടിവികെ രണ്ടാമത്

പുതുച്ചേരിയിൽ ടിവികെ രണ്ടാമത്. കന്നിയങ്കത്തിലാണ് പുതുച്ചേരിയിൽ രണ്ടാമതുള്ളത്. മികച്ച അരങ്ങേറ്റമാണ് വിജയ്‌യുടെ പാർട്ടി നടത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി‌: 84 ലീഡിങ്

  • ടിഎംസി: 78 ലീഡിങ്

  • കോൺ​ഗ്രസ്: 4 ലീഡിങ്

  • മറ്റുള്ളവർ: 0

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ഡിഎംകെ: 56 ലീഡ് ചെയ്യുന്നു

  • എഡിഎംകെ: 26 ലീഡിങ്

  • ടിവികെ: 26 ലീഡിങ്

  • മറ്റുള്ളവർ: 3 ലീഡിങ്

അസമിൽ ബിജെപി 59 സീറ്റിൽ ലീഡ്

  • അസമിൽ ബിജെപി 59 സീറ്റിൽ ലീഡ്

  • കോൺഗ്രസ് രണ്ടാമത്

  • എഐയുഡിഎഫ് മൂന്നാമത്

വാ തലൈവാ...  തമിഴ്നാട്ടിൽ ടിവികെ ഒന്നാമത്

  • ഡിഎംകെ: 49 ലീഡിങ്

  • ടിവികെ: 63 ലീഡിങ്

  • എഡിഎംകെ: 40 ലീഡിങ്

  • മറ്റുള്ളവർ: 0 ലീഡിങ്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • യുഡിഎഫ് - 81 ലീഡിങ്

  • എൽഡിഎഫ് - 55 ലീഡിങ്

  • എൻഡിഎ - 4 ലീഡിങ്

  • മറ്റുള്ളവർ - 0

ആദ്യ ഫലസൂചനകളിൽ കേരളത്തിൽ ആഞ്ഞടിച്ച് യുഡിഎഫ് കൊടുങ്കാറ്റ്... 81 സീറ്റുകളിൽ ലീഡ് ചെയ്യുന്നു...

കേരളത്തിൽ ആഞ്ഞടിച്ച് യുഡിഎഫ് കൊടുങ്കാറ്റ്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

ബിജെപി‌: 123 ലീഡിങ്

ടിഎംസി: 100 ലീഡിങ്

കോൺ​ഗ്രസ്: 5 ലീഡിങ്

മറ്റുള്ളവർ: 1

ആദ്യ റൗണ്ട് എണ്ണി കഴിയുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നിൽ... തത്സമയ വാർത്തകൾ അറിയാം

ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

ധർമ്മടത്ത് അട്ടിമറി സാധ്യതയ്ക്ക് വെടിമരുന്നിട്ട് ലീഡെടുത്ത് യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 733 വോട്ടിന് അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026

നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ

നേമത്ത് ആദ്യ റൗണ്ട് എണ്ണി ക്കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖർ 1302 വോട്ടുകൾക്ക് മുന്നിൽ

  • ഇതുവരെ എണ്ണിയ വോട്ടുകൾ - 7656

  • NDA - 3459

  • LDF - 2157

പേരാവൂരിൽ കെ.കെ. ശൈലജ മുന്നിൽ

പേരാവൂരിൽ കെ.കെ. ശൈലജ 22 വോട്ടിന് മുന്നിൽ.. കെപിസിസി പ്രസിഡൻ്റ് പിന്നിലാണ്...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • യുഡിഎഫ് - 87 ലീഡിങ്

  • എൽഡിഎഫ് - 50 ലീഡിങ്

  • എൻഡിഎ - 3 ലീഡിങ്

  • മറ്റുള്ളവർ - 0

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി‌: 159 ലീഡിങ്

  • ടിഎംസി: 117 ലീഡിങ്

  • കോൺ​ഗ്രസ്: 4 ലീഡിങ്

  • മറ്റുള്ളവർ: 2

അസം നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

ബിജെപി - 81

കോൺഗ്രസ് - 23

എഐയുഡിഎഫ് - 2

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻആർസി (NDA സഖ്യം) - 13

  • ടിവികെ - 4

  • കോൺഗ്രസ് - 2

കേരളത്തിൽ പിന്നിലുള്ള മന്ത്രിമാര്‍

  • വിഎന്‍ വാസവന്‍

  • വി. അബ്ദുറഹ്‌മാന്‍

  • വീണാ ജോര്‍ജ്

  • എം.ബി. രാജേഷ്

  • വി. ശിവന്‍കുട്ടി

  • ആര്‍. ബിന്ദു

  • കടന്നപ്പള്ളി രാമചന്ദ്രന്‍

  • പി. രാജീവ്

കേരളത്തിൽ മുന്നിലുള്ള മന്ത്രിമാര്‍

  • മുഹമ്മദ് റിയാസ്

  • ചിഞ്ചു റാണി

  • പി. പ്രസാദ്

  • കെ. രാജന്‍

പറവൂരിൽ വി.ഡി. സതീശൻ പിന്നിൽ... 243 വോട്ടുകൾക്ക് ഇ.ടി. ടൈസൺ മുന്നിൽ...

കേരളത്തിൽ യുഡിഎഫ് തരംഗം!! കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ആഘോഷം തുടങ്ങി..

ധർമ്മടത്ത് പിണറായി വിജയൻ 2522 വോട്ടിന് പിന്നിൽ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 2522 വോട്ടിന് പിന്നിൽ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് മുന്നിട്ടു നിൽക്കുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • യുഡിഎഫ് - 92 ലീഡിങ്

  • എൽഡിഎഫ് - 44 ലീഡിങ്

  • എൻഡിഎ - 3 ലീഡിങ്

  • മറ്റുള്ളവർ - 0

പറവൂരിൽ ലീഡ് തിരിച്ചുപിടിച്ച് വി.ഡി. സതീശൻ

പറവൂരിൽ ലീഡ് തിരിച്ചുപിടിച്ച് വി.ഡി. സതീശൻ. 1400 വോട്ടുകൾക്കാണ് സതീശൻ ലീഡ് ചെയ്യുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ പിന്നിൽ

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിൽ. കൊളത്തൂരിൽ 886 വോട്ടിന് പിന്നിലാണ്.

തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ പിന്നിൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിവികെ: 97 ലീഡിങ്

  • എഡിഎംകെ: 78 ലീഡിങ്

  • ഡിഎംകെ: 51 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി‌: 171 ലീഡിങ്

  • ടിഎംസി: 109 ലീഡിങ്

  • കോൺ​ഗ്രസ്: 3 ലീഡിങ്

  • ഇടതു പാർട്ടികൾ: 2 ലീഡിങ്

  • മറ്റുള്ളവർ: 2 ലീഡിങ്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ ലീഡ് 10,000 കടന്നു

പയ്യന്നൂരിൽ ആദ്യ മൂന്ന് റൗണ്ടിൽ എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ 11000 വോട്ടുകളുടെ കുറവ്

ഇടത് കോട്ടകളിൽ ഇളക്കമുണ്ടാക്കി സന്ദീപ് വാര്യർ

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ഇടത് കോട്ടകളിൽ ഇളക്കമുണ്ടാക്കി സന്ദീപ് വാര്യർ. രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ നീലേശ്വരം നഗരസഭയിൽ 2382 വോട്ടുകളുടെ ലീഡ് നേടി.

ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

ധർമ്മടത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ മൂന്നാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ 2076 വോട്ടിന് പിന്നിൽ.

ബേപ്പൂരിൽ റിയാസ് മുന്നിൽ

ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് 1697 വോട്ടിന് മുന്നിൽ

ബേപ്പൂരിൽ റിയാസ് മുന്നിൽ

കെ.ബി. ഗണേഷ് കുമാർ പിന്നിൽ

പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ പിന്നിൽ. ജ്യോതി കുമാർ ചാമക്കാലയ്ക്ക് 1435 വോട്ടിൻ്റെ ലീഡ്.

തൃണമൂൽ കോൺഗ്രസിൻ്റെ ഏകാധിപത്യം തകർന്നു; പശ്ചിമ ബംഗാൾ പിടിച്ചെടുത്ത് ബിജെപി

  • എൻഡിഎ: 170 ലീഡിങ്

  • ടിഎംസി: 114 ലീഡിങ്

  • കോൺ​ഗ്രസ്: 2 ലീഡിങ്

  • ലെഫ്റ്റ്: 1

  • മറ്റുള്ളവർ: 2

തമിഴ്‌നാട്ടിൽ 100 സീറ്റിൽ ലീഡുമായി വിജയ്‌യുടെ ടിവികെ

തമിഴ്‌നാട്ടിൽ 100 സീറ്റിൽ ലീഡുമായി വിജയ്‌യുടെ ടിവികെയുടെ അപ്രതീക്ഷിത കുതിപ്പ്. നേരത്തെ എക്സിറ്റ് പോളുകളിൽ ഡിഎംകെയുടെ ഭരണത്തുടർച്ച കാണാമെന്നാണ് പ്രവചനം ഉണ്ടായിരുന്നത്. എന്നാൽ ചുരുക്കം ചിലർ മാത്രമാണ് വിജയ്‌യുടെ പാർട്ടിയുടെ മുന്നേറ്റം മുൻകൂട്ടി പ്രവചിച്ചത്.

  • ടിവികെ: 100 ലീഡിങ്

  • ഡിഎംകെ: 71 ലീഡിങ്

  • ഡിഎംകെ: 53 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

ബംഗാളിൽ ബിജെപി കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ടിഎംസി

  • എൻഡിഎ: 178 ലീഡിങ്

  • ടിഎംസി: 109 ലീഡിങ്

  • കോൺ​ഗ്രസ്: 1 ലീഡിങ്

  • ലെഫ്റ്റ്: 1

  • മറ്റുള്ളവർ: 2

മൂന്ന് ഇടത്തും ലീഡ് പിടിച്ച് ആർഎസ്‌പി

കൊല്ലത്ത് ആർഎസ്‌പി മത്സരിച്ച മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. മൂന്നും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ.

വി.ഡി സതീശൻ കെപിസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടു

യുഡിഎഫിൻ്റെ തിളക്കമാർന്ന വിജയത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെപിസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടു. കൻ്റോൺമെൻ്റ് ഹൗസിലെ പ്രവർത്തകർ അഭിവാദ്യം ചെയ്യുന്നു. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.

നേമം പിടിക്കുമോ ബിജെപി? 41ലേക്ക് ചുരുങ്ങി ഇടതു മുന്നണി

യുഡിഎഫ് - 98 ലീഡിങ്

എൽഡിഎഫ് - 41 ലീഡിങ്

എൻഡിഎ - 1 ലീഡിങ്

മറ്റുള്ളവർ - 0

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും പിന്നിൽ

മമത തോൽവിയിലേക്കോ?

പശ്ചിമ ബംഗാളിലെ ഭവാനിപുരിൽ മമത ബാനർജി പിന്നിൽ

അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

പിണറായി പിന്നിൽ

110 ഇടത്ത് ലീഡുമായി ടിവികെ ഭരണത്തിലേക്ക്?

തമിഴ്‌നാടിൻ്റെ രാഷ്ട്രീയ ഭൂമികയിൽ എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വെന്നിക്കൊടി പാറിച്ച് വിജയ്‌യുടെ മാസ്സ് എൻട്രി. സിനിമയിൽ താരരാജാവായി വിലസുമ്പോഴാണ് അഭിനയം നിർത്തി ജോസഫ് വിജയ് എന്ന ദളപതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

ടിവികെ: 110 ലീഡിങ്

എഡിഎംകെ: 72 ലീഡിങ്

ഡിഎംകെ: 52 ലീഡ് ചെയ്യുന്നു

മറ്റുള്ളവർ: 0 ലീഡിങ്

കേരള കോൺഗ്രസ്‌ (എം) 12ൽ 11 സീറ്റുകളിലും പിന്നിൽ

കേരള കോൺഗ്രസ്‌ (എം) മത്സരിച്ച 12ൽ 11 സീറ്റുകളിലും പിന്നിൽ. പൂഞ്ഞാറിൽ മാത്രം 129 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം.

കോട്ടയത്ത് 9 മണ്ഡലങ്ങളിൽ 7 ഇടത്തും യുഡിഎഫിന് ലീഡ്. വൈക്കത്തും പൂഞ്ഞാറിലും മാത്രം എൽഡിഎഫ്

ചിറ്റൂരിൽ എൽഡിഎഫിന് തിരിച്ചടി നൽകി അപരൻ

ചിറ്റൂരിൽ എൽഡിഎഫിന് വൻ തിരിച്ചടി നൽകി അപരൻ. എൽഡിഎഫ് സ്ഥാനാർഥി മുരുകദാസിന്റെ അപരൻ 2454 വോട്ടുകൾ നേടി. 950 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ മുന്നിൽ.

ധർമടത്ത് ആറാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

ധർമടത്ത് ആറാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. 647 വോട്ടിന് പിന്നിൽ.

അമ്പലപ്പുഴയിൽ ലീഡ് ഉയർത്തി ജി. സുധാകരൻ

അമ്പലപ്പുഴയിൽ നാലാം റൗണ്ട് പൂർത്തിയായി. ആകെ 55 ബൂത്തിൽ നിന്നും ജി. സുധാകരൻ 5921 വോട്ടുകളുടെ ലീഡ് നേടി. ബൂത്ത്‌ നമ്പർ 51 കംപ്ലയിൻ്റിനെ തുടർന്ന് മാറ്റിവച്ചു.

കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ച് യുഡിഎഫ് നേതാക്കൾ

വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ഒരുമിച്ച് കേക്ക് മുറിച്ചു. പരസ്പരം മധുരം പങ്കിട്ടാണ് നേതാക്കൾ വിജയം ആഘോഷമാക്കിയത്.

കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ച് യുഡിഎഫ് നേതാക്കൾ

കോട്ട കാത്ത് ബിജെപി

അസമിലെ ജലുക്ബാരിയിൽ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുന്നില്‍

ഡിഎംകെ വിറയ്ക്കുന്നു; സ്റ്റാലിനും ഉദയനിധിയും തോൽവിയിലേക്ക്?

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ വിറപ്പിച്ച് ടിവികെ. തമിഴക വെട്രി കഴകത്തിൻ്റെ സ്ഥാനാർഥിയായ വി.എസ്. ബാബുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മകനായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്കിലും തോൽവിയെ അഭിമുഖീകരിക്കുകയാണ്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിവികെ: 103 ലീഡിങ്

  • എഡിഎംകെ: 75 ലീഡിങ്

  • ഡിഎംകെ: 56 ലീഡിങ്

  • മറ്റുള്ളവർ: 0

പശ്ചിമ ബംഗാളിൽ ബിജെപി 200ലേക്ക്! നിയമസഭാ തെരഞ്ഞെടുപ്പ് 2026 അപ്‌ഡേറ്റ്

  • എൻഡിഎ: 194 ലീഡിങ്

  • ടിഎംസി: 96 ലീഡിങ്

  • ഇടതു മുന്നണി: 2 ലീഡിങ്

  • കോൺ​ഗ്രസ്: 0

  • മറ്റുള്ളവർ: 0

ഒറ്റപ്പാലത്ത് 20,000 കടന്ന് ലീഡ്

ഒറ്റപ്പാലത്ത് എൽഡിഎഫിൻ്റെ ഭൂരിപക്ഷം 20000 കടന്നു. കെ. പ്രേംകുമാർ ആണ് ഇടതു സ്ഥാനാർഥി. ഒറ്റപ്പാലത്ത് പി.കെ. ശശി മൂന്നാ സ്ഥാനത്ത്.

വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ 3884 വോട്ടിൻ്റെ ലീഡ്

സംസ്ഥാനത്ത് രണ്ടിടത്ത് ലീഡുമായി എൻഡിഎ

ആറു റൗണ്ടുകൾ പൂർത്തിയായപ്പോൾ നേമത്ത് രാജീവ് ചന്ദ്രശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ലീഡ് ചെയ്യുന്നു. പാലക്കാട് പാലക്കാടും ശോഭ സുരേന്ദ്രൻ രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് ഇവിടെ 1525 വോട്ടിൻ്റെ ലീഡ് നേടാനായി.

നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്
നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

നെടുമങ്ങാട് ജയമുറപ്പിച്ച് ജി.ആർ. അനിൽ

വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ നെടുമങ്ങാട് ലീഡ് മുന്നിൽ നിലനിർത്തി മന്ത്രി ജി.ആർ. അനിൽ. ആറാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ എൽ ഡി. എഫ് 7974 വോട്ടുകൾക്ക് മുന്നിൽ.

ആകെ എണ്ണിയ വോട്ടുകൾ - 64,362

എൽഡിഎഫ് - 27,494

യുഡിഎഫ് - 19,520

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

എൻഡിഎ: 194 ലീഡിങ്

ടിഎംസി: 94 ലീഡിങ്

ലെഫ്റ്റ്: 2 ലീഡിങ്

കോൺ​ഗ്രസ്: 0

മറ്റുള്ളവർ: 1

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിവികെ: 110 ലീഡിങ്

  • എഡിഎംകെ: 71 ലീഡിങ്

  • ഡിഎംകെ: 52 ലീഡിങ്

  • മറ്റുള്ളവർ: 0

അസം നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ബിജെപി - 99 ലീഡിങ്

  • കോൺഗ്രസ് - 25 ലീഡിങ്

  • എഐയുഡിഎഫ് - 2 ലീഡിങ്

  • മറ്റുള്ളവർ - 0

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻആർസി - 15

  • കോൺഗ്രസ് - 11

  • ടിവികെ - 0

  • മറ്റുള്ളവർ - 0

ലീഡ് നേടി പിണറായി വിജയൻ

ആദ്യമായി ലീഡ് നേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാം റൗണ്ടിൽ വോട്ടെണ്ണുമ്പോഴാണ് പിണറായി ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി ലീഡ് തിരിച്ചുപിടിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

പാലക്കാട് രമേഷ് പിഷാരടിക്ക് ലീഡ്. ആറു റൗണ്ടുകൾ പൂർത്തിയായപ്പോൾ 1525 വോട്ടുകളുടെ ലീഡ്.

ചേർത്തലയിൽ മന്ത്രി പി. പ്രസാദിൻ്റെ ലീഡ് 6075 വോട്ടായി

അമ്പലപ്പുഴയിൽ സുധാകരന്റെ ലീഡ് 8000 കടന്നു

തൃക്കരിപ്പൂരിൽ എൽഡിഎഫ് ലീഡ് 1299 ആയി ഉയർന്നു

ലീഡ് ഉയർത്തി പിണറായി വിജയൻ 

ധർമടത്ത് ലീഡ് ഉയർത്തി പിണറായി വിജയൻ. എട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ അദ്ദേഹത്തിന് 3659 വോട്ടിൻ്റെ ലീഡ്.

പ്രതിഷേധ ചൂടറിഞ്ഞ് 'ചക്ക'

കുന്നത്തുനാട്ടിൽ എൻഡിഎ ചിഹ്നമായ ചക്കയ്‌ക്കെതിരെ വ്യാപക പ്രതിഷേധം! കിഴക്കമ്പലത്ത് ചക്ക എറിഞ്ഞുടച്ചും, ചക്കയിൽ റീത്ത് വച്ചും കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവിടെ ട്വൻ്റി20 സ്ഥാനാർഥികൾ എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായാണ് മത്സരിച്ചിരുന്നത്. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയുടെ ചിഹ്നമായ ചക്ക വെട്ടിമുറിച്ചായിരുന്നു കോൺഗ്രസുകാരുടെ ആഘോഷം. കുന്നത്തുനാട്ടിൽ കറുകപ്പിള്ളിയിൽ ചക്ക വെട്ടി പുഴുക്ക് ഉണ്ടാക്കി യുഡിഎഫ് പ്രവർത്തകർ ജയം ആഘോഷിച്ചു.

വാമനപുരത്ത് സുധീര്‍ഷായുടെ ലീഡ് പതിനായിരം കടന്നു

വാമനപുരത്ത് യുഡിഎഫ് സ്ഥാനാർഥി സുധീര്‍ഷായുടെ ലീഡ് പതിനായിരം കടന്നു. നാലര പതിറ്റാണ്ടായി എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്നു ഇത്.

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ ലീഡ് 50,000 കടന്നു

കോവളത്ത് യുഡിഎഫ് സ്ഥാനാർഥി എം. വിന്‍സെന്‍റ് വിജയിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് യുഡിഎഫ്; 35ലേക്ക് ഒതുങ്ങി എൽഡിഎഫ്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

യുഡിഎഫ് - 103 ലീഡിങ്

എൽഡിഎഫ് - 35 ലീഡിങ്

എൻഡിഎ - 2 ലീഡിങ്

മറ്റുള്ളവർ - 0

തിരുവനന്തപുരം സെന്‍ട്രലില്‍ എൻഡിഎ മുന്നില്‍. 65 വോട്ടിന് കരമന ജയന്‍ മുന്നില്‍.

ലീഗ് മന്ത്രിമാരെ പാർട്ടി തീരുമാനിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലീം ലീഗ് മന്ത്രിമാരെ പാർട്ടി തീരുമാനിക്കുമെന്ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പാണിത്. തുടർന്നുള്ള കാര്യങ്ങൾ എഐസിസിയാണ് സാധാരണ തീരുമാനിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗംഭീര വിജയം ലീഗ് നേതാക്കൾ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

നമ്മൾ ജയിച്ചു അപ്പ...

പുതുപ്പള്ളിയിൽ തിളക്കമാർന്ന വിജയത്തിന് പിന്നീട് ഉമ്മൻചാണ്ടിയുടെ ശവകൂടീരത്തിനരികെ നിൽക്കുന്ന ചിത്രം പങ്കുവച്ച് ചാണ്ടി ഉമ്മൻ. "നമ്മൾ ജയിച്ചു അപ്പ..." എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം പങ്കുവച്ചത്.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് ഹൈക്കമാൻഡ് ആയിരുന്നു, തെരെഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആലത്തൂരിൽ എൽഡിഎഫിൻ്റെ ടി.എം. ശശി വിജയിച്ചു

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി.എം. ശശിക്ക് 8,553 വോട്ടിൻ്റെ വിജയം.

61,564 - എൽഡിഎഫ്

53,011 - യുഡിഎഫ്

ഒറ്റപ്പാലത്ത് കെ. പ്രേംകുമാർ വിജയിച്ചു

ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേംകുമാർ വിജയിച്ചു. പി.കെ. ശശി രണ്ടാമത്. മേജർ രവി മൂന്നാമത്.

സ്ഥാനാർഥിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടു: ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ്

സ്ഥാനാർഥിയെന്ന നിലയിൽ താൻ ഒറ്റപ്പെട്ടുവെന്ന് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ്. പിണറായിക്കെതിരെ പറഞ്ഞ നേതാക്കളാരും ധർമ്മടത്തേക്ക് വന്നില്ല. ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഫലം മാറുമായിരുന്നുവെന്നും അബ്ദുൽ റഷീദ്.

ചാണ്ടി ഉമ്മൻ വിജയിച്ചു

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 84,031 വോട്ടുകൾ നേടി വിജയിച്ചു. 52,907 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചു

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചു

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻഡിഎ: 194 ലീഡിങ്

  • ടിഎംസി: 94 ലീഡിങ്

  • ലെഫ്റ്റ്: 3 ലീഡിങ്

  • കോൺ​ഗ്രസ്: 0

  • മറ്റുള്ളവർ: 1 ലീഡിങ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിവികെ: 19 ലീഡിങ്

  • എഡിഎംകെ: 64 ലീഡിങ്

  • ഡിഎംകെ: 60 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

കൊടുങ്ങല്ലൂരിൽ ഒ.ജെ. ജെനീഷിന് അട്ടിമറി ജയം

കൊടുങ്ങല്ലൂരിൽ അട്ടിമറി വിജയവുമായി ഒ.ജെ. ജെനീഷ്. ഇടതു കോട്ട പിടിച്ചടക്കിയത് 8308 വോട്ടിന്.

തൃശൂരിൽ രാജന്‍. ജെ. പല്ലന്‍ ജയിച്ചു

തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി രാജന്‍. ജെ. പല്ലന്‍ ജയിച്ചു. 26,803 വോട്ടുകളുടെ ഭൂരിപക്ഷം.

രമേശ് ചെന്നിത്തലയ്ക്ക് മികച്ച വിജയം

ഹരിപ്പാട് യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് മികച്ച വിജയം. 23,377 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങൾ യുഡിഎഫ് വിജയിച്ചു

ഇടുക്കി ജില്ലയിൽ തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങൾ യുഡിഎഫ് വിജയിച്ചു. തൊടുപുഴയിൽ 42,883 വോട്ടിൻ്റേയും, പീരുമേടിൽ 27,634 വോട്ടിൻ്റേയും, ഉടുമ്പൻ ചോലയിൽ 20,021 വോട്ടിൻ്റേയും ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥികൾ നേടിയത്. ഇടുക്കിയിൽ റോയ് കെ. പൗലോസിൻ്റെ ജയം 23,670 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.

തിരുവമ്പാടിയിൽ സി.കെ. കാസിം വിജയിച്ചു

തിരുവമ്പാടിയിൽ സി.കെ. കാസിം വിജയിച്ചു

കൊല്ലത്ത് ബിന്ദു കൃഷ്ണ വിജയിച്ചു

സുൽത്താൻ ബത്തേരിയിൽ ഐ.സി ബാലകൃഷ്ണൻ വിജയിച്ചു

സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർഥി ഐ.സി ബാലകൃഷ്ണൻ വിജയിച്ചു.

ചിറയിൻകീഴിൽ രമ്യ ഹരിദാസിന് അട്ടിമറി ജയം

ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം.

ആഹ്‌ളാദ പ്രകടനത്തിനിടെ കണ്ണൂർ ചെറുപുഴയില്‍ സംഘര്‍ഷം

കണ്ണൂർ ചെറുപുഴയില്‍ ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷം. ചെറുപുഴയില്‍ യുഡിഎഫ്, സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. വി. കുഞ്ഞികൃഷ്ണൻ്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ ചെറുപുഴ ടൗണിലാണ് സംഘര്‍ഷമുണ്ടായത്.

പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം: ശശി തരൂർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയമെന്ന് ശശി തരൂർ എംപി. "ജനങ്ങൾ നൽകിയ വിശ്വാസം ഹൃദയത്തെ നിറയ്ക്കുന്നു. മാറ്റത്തിന് സമയമായെന്ന് ജനങ്ങൾ തീരുമാനിച്ചു. കേരളത്തിൻ്റെ ഭാവിയെ മാറ്റുന്ന ഒരു ഭരണമാക്കണം എന്നാണ് ആഗ്രഹം. മാറ്റത്തിനു വേണ്ടി പ്രവർത്തിക്കാൻ പോകുന്ന സർക്കാർ ആയിരിക്കും. ജനങ്ങൾ 10 വർഷക്കാലം കണ്ട ദുർഭരണം അവർക്ക് മതിയായി. പുതിയ രീതിയിൽ കേരളത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന സന്ദേശമാണ് ഞങ്ങൾ മുന്നോട്ടുവച്ചത്," ശശി തരൂർ പറഞ്ഞു.

നെന്മാറയിൽ കെ. പ്രേമൻ വിജയിച്ചു

നെന്മാറയിൽ എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേമൻ വിജയിച്ചു. 3305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാർഥിയുടെ വിജയം.

തരൂരിൽ പി.പി. സുമോദ് വിജയിച്ചു

തരൂരിൽ എൽഡിഎഫിന് വിജയം പി.പി. സുമോദ് 11,910 വോട്ടിന് വിജയിച്ചു

സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരില്‍ ബിജെപി വിജയിച്ചു ബിജെപി നേതാവായ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. ചാത്തന്നൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ മാരാർജി ഭവനിൽ ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

  • ബി.ബി. ഗോപകുമാർ (എൻഡിഎ) - 46,567

  • അഡ്വ. ആർ. രാജേന്ദ്രൻ (എൽഡിഎഫ്)- 42,881

  • സൂരജ് രവി (യുഡിഎഫ്) - 32,390

കോഴിക്കോട് ഒരു സീറ്റിലൊതുങ്ങി എൽഡിഎഫ്

കോഴിക്കോട് ഒരു സീറ്റിൽ മാത്രമൊതുങ്ങി എൽഡിഎഫ്. ബേപ്പൂരിൽ മാത്രമേ എൽഡിഎഫിന് ജയിക്കാനായുള്ളൂ. ഇവിടെ പി.എ. മുഹമ്മദ് റിയാസ് ആണ് വിജയിച്ചത്.

കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്

കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി പാറയ്ക്കൽ അബ്ദുള്ള വിജയിച്ചു. 66,795 വോട്ടുകളാണ് പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ലഭിച്ചത്. കെ.പി. കുഞ്ഞമ്മദ് കുട്ടി 57,258 വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിയുടെ രാമദാസ് മണലേരിക്ക് 9226 വോട്ടുകൾ ലഭിച്ചു.

മലമ്പുഴയിൽ വിജയിച്ച് എ. പ്രഭാകരൻ

വാശിയേറിയ പോരാട്ടം നടന്ന മലമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ 19,721 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 68,629 വോട്ടുകളാണ് അദ്ദേഹം നേടിയത്. എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 48,908 വോട്ടുകളുമായി രണ്ടാമതെത്തി. മുൻ മുഖ്യമന്ത്രി വി.എസിൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്ന എ. സുരേഷ് 42,262 വോട്ടുകളാണ് നേടിയത്.

മലമ്പുഴയിൽ വിജയിച്ച് എ. പ്രഭാകരൻ

ഭബാനിപൂരിൽ ലീഡ് നേടി മമതാ ബാനർജി

തുടക്കത്തിൽ പിന്നോട്ടേക്ക് പോയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഒടുവിൽ ലീഡ് തിരിച്ചുപിടിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഭബാനിപൂരിൽ അവർ ലീഡ് ഉയർത്തുകയാണ്. ബിജെപി അധ്യക്ഷൻ സുവേന്ദു അധികാരിയാണ് ഇവിടെ രണ്ടാമത്.

മമതാ ബാനർജി
ANI

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻഡിഎ: 195 ലീഡിങ്

  • ടിഎംസി: 93 ലീഡിങ്

  • ലെഫ്റ്റ്: 2 ലീഡിങ്

  • കോൺ​ഗ്രസ്: 1 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

തൃത്താലയിൽ വി.ടി. ബൽറാം 8385 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി. രാജേഷ് ഇവിടെ രണ്ടാം സ്ഥാനത്താണ്.

നാദാപുരത്ത് യുഡിഎഫിന് ചരിത്ര വിജയം

നാദാപുരം പിടിച്ച് യുഡിഎഫിന് അട്ടിമറി വിജയം. കെ.എം. അഭിജിത്ത് ആണ് ഇവിടെ യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ചത്. ഐക്യകേരള രൂപീകരത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇവിടെ ജയിക്കുന്നത്.

അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദി: കെ.സി. വേണുഗോപാൽ

കേരളത്തിൽ അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തമിഴ്‌നാട് വിധി ഞെട്ടിക്കുന്നതാണ്. തിരുത്തേണ്ടത് കൂടിയാലോചിച്ച് ചെയ്യും. ടിവികെ നേതാവും നടനുമായ വിജയ്‌യെ അഭിനന്ദിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

തോൽവിയുടെ കാരണം പരിശോധിക്കും, ജനങ്ങളിലേക്ക് ഇറങ്ങി കാരണങ്ങൾ തിരക്കും: ടി.പി. രാമകൃഷ്ണൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ. "പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിന് വോട്ട് ചെയ്തവർക്ക് നന്ദി. തോൽവിയുടെ കാരണം പരിശോധിക്കും. ജനങ്ങളിലേക്ക് ഇറങ്ങി കാരണങ്ങൾ തിരക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. പാർട്ടി വോട്ടുകൾ പോയതെല്ലാം പരിശോധിക്കും. ന്യൂനപക്ഷ ഏകീകരണം നടന്നോയെന്ന് ഇപ്പോൾ പറയാനാകില്ല," ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

മണലൂരിൽ ടി. പ്രതാപന് തോൽവി, സി. രവീന്ദ്രനാഥിൻ്റെ ജയം നേരിയ ഭൂരിപക്ഷത്തിൽ

തൃശൂർ ജില്ലയിലെ മണലൂരിൽ യുഡിഎഫ് സ്ഥാനാർഥി ടി. പ്രതാപന് തോൽവി. 1613 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിൻ്റെ സി. രവീന്ദ്രനാഥ് ഇവിടെ ജയിച്ചു.

നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ കൃത്യമായ മറുപടി നൽകി: രാജീവ് ചന്ദ്രശേഖർ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ കൃത്യമായ മറുപടി നൽകിയെന്ന് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. "ഇന്നു മുതൽ നേമത്തെ ജനങ്ങളുടെ സേവകനാണ് താൻ. എല്ലാ പ്രശ്നത്തിനും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു. എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നു. പത്തു കൊല്ലത്തെ ഇടതുഭരണം കൊണ്ട് ജനങ്ങൾ മടുത്തിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയും അഴിമതിയും ജനങ്ങൾക്ക് മടുത്തു," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് സിപിഐഎം

പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് സിപിഐഎം. ഡോങ്കൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുഹമ്മദ് മുസ്തഫിസുർ റഹ്മാൻ 11,599 വോട്ടിന് വിജയിച്ചു. തൃണമൂൽ കോൺഗ്രസിൻ്റെ പരാതിയെ തുടർന്ന് ഇവിടെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചിരിക്കുകയാണ്.

കെ.കെ. ശൈലജയുടെ റെക്കോർഡ് തവിടുപൊടി; കരുത്തുകാട്ടി 'കുഞ്ഞാപ്പ'

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്ഥാനാർഥിയെന്ന സർവകാല റെക്കോർഡ് ഇനി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം. 18 റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ 63,319 വോട്ടിൻ്റെ ലീഡാണ് കുഞ്ഞാപ്പ സ്വന്തമാക്കിയത്. ഇതോടെ മട്ടന്നൂരിലെ കെ.കെ. ശൈലജയുടെ 60,963 എന്ന റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്.

കാട്ടാക്കടയിൽ യുഡിഎഫ് വിജയത്തിലേക്ക്.  എം.ആർ. ബൈജുവിന്റെ ലീഡ് 6981 ആയി.

ഉദുമയിൽ യുഡിഎഫിന് അട്ടിമറി ജയം

ഉദുമയിൽ അട്ടിമറി ജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ. 4854 വോട്ടിൻ്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 1987 നു ശേഷം ഇതാദ്യമായാണ് യുഡിഎഫ് ഈ മണ്ഡലത്തിൽ വിജയിക്കുന്നത്.

ചാത്തന്നൂരിന് പിന്നാലെ നേമവും കഴക്കൂട്ടവും തൂക്കി ബിജെപി; ചരിത്രവിജയം

നേമത്ത് രാജീവ് ചന്ദ്രശേഖറിൻ്റേയും കഴക്കൂട്ടത്ത് വി. മുരളീധരൻ്റേയും വിജയത്തോടെ സംസ്ഥാനത്ത് നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ ചരിത്രമെഴുതി ബിജെപി. സംസ്ഥാനത്തെ നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒരുമിച്ച് മൂന്ന് സീറ്റുകൾ ലഭിക്കുന്നത്.

എൽഡിഎഫിൻ്റെ വി. ശിവൻകുട്ടിയെ 4978 വോട്ടുകൾക്ക് പിന്നിലാക്കിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചരിത്രവിജയം തൂക്കിയത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന മൂന്നാമത്തെ മാത്രം ബിജെപി നേതാവാണ് രാജീവ് ചന്ദ്രശേഖർ.

അതേസമയം, കഴക്കൂട്ടത്ത് വി. മുരളീധരന് 44,429 വോട്ടുകൾ ലഭിച്ചപ്പോൾ, കടകംപള്ളി സുരേന്ദ്രന് 44,164 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിൻ്റെ ശരത്ചന്ദ്ര പ്രസാദ് 34,204 വോട്ടുകളും നേടി.

കളമശ്ശേരിയിൽ വ്യവസായ മന്ത്രി പി. രാജീവും തോറ്റു

കളമശ്ശേരിയിൽ വ്യവസായ മന്ത്രി പി. രാജീവിന് തോൽവി. ജില്ലയിൽ ഒരു സീറ്റ് പോലും ജയിക്കാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നില്ല. ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നതായും ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ല എന്നും പി. രാജീവ് പറഞ്ഞു.

"കളമശ്ശേരി തുടർച്ചയായി യുഡിഎഫ് ജയിച്ചു വന്ന മണ്ഡലമാണ്. സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾ അത് ഏത് രീതിയിലാണ് എടുത്തതെന്ന് പരിശോധിക്കും. കേരളത്തിൽ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടായി. എല്ലാ ഘടകങ്ങളും പരിശോധിക്കും," പി. രാജീവ് പറഞ്ഞു.

"ബിജെപി ജയിച്ചത് 428 വോട്ടിന്"; കഴക്കൂട്ടത്ത് സിപിഐഎം റീ കൗണ്ടിംഗ് ആവശ്യപ്പെടുo

ബിജെപി സ്ഥാനാർഥി വി. മുരളീധരൻ വിജയിച്ച കഴക്കൂട്ടത്ത് സിപിഐഎം റീ കൗണ്ടിംഗ് ആവശ്യപ്പെടുo. ഇടതു സ്ഥാനാർഥിയായ കടകംപള്ളി സുരേന്ദ്രൻ ഇവിടെ പരാജയപ്പെട്ടത് വെറും 428 വോട്ടിനാണ്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് ഏജൻ്റുമാർ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടത്.

കേരളത്തിലേത് കനത്ത തിരിച്ചടി, തെറ്റ് തിരുത്തി മുന്നോട്ടു പോകും: എം.എ. ബേബി

പരാജയകാരണങ്ങൾ സിപിഐഎം കേന്ദ്ര കമ്മിറ്റി സമഗ്രമായി . വിലയിരുത്തുമെന്നും തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. "കേരളത്തിൽ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. തമിഴ്‌നാട്ടിലും പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ആനുകൂല്യമാണ് ബിജെപിക്ക് ലഭിച്ചത്. അവിടെ സിപിഐഎമ്മിന് ഒരു എംഎൽഎയെ കിട്ടി," എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

എം.എ. ബേബി, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി
എം.എ. ബേബി, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി

എൻഡിഎ സഖ്യം തുണച്ചില്ല; ട്വൻ്റി 20ക്ക് അപ്രതീക്ഷിത തിരിച്ചടി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്കൊപ്പം ചേർന്ന് മത്സരിച്ച ട്വൻ്റി20ക്ക് വൻ തിരിച്ചടി. എറണാകുളം ജില്ലയിൽ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ പാർട്ടിക്ക് നില തെറ്റി. ജില്ലയിൽ ട്വൻ്റി20 സ്ഥാനാർഥികൾ മത്സരിച്ച ഒൻപത് ഇടത്തും മൂന്നാം സ്ഥാനത്താണ് എൻഡിഎയുടെ വോട്ട് നില. എൻഡിഎയ്ക്കൊപ്പം ചേർന്നിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. എൻഡിഎയ്ക്ക് കൊച്ചിയിൽ കുറഞ്ഞത് 18000ത്തിലേറെ വോട്ടുകൾ ഉണ്ടായിട്ടും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പലയിടത്തും പതിനായിരത്തിലേ വോട്ടുകൾ പാർട്ടിക്ക് കുറഞ്ഞത് സാബു ജോർജിൻ്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയായി. കുന്നത്തുനാട്ടിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ മൂവായിരത്തോളം വോട്ടുകൾ കുറവാണ് ഇത്തവണ ട്വൻ്റി 20ക്ക് കിട്ടിയത്.

മങ്കടയിൽ മഞ്ഞളാംകുഴി അലിക്ക് മികച്ച വിജയം

മങ്കടയിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി വിജയിച്ചു. 45,609 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗ് സ്ഥാനാർഥി ഇവിടെ വിജയിച്ചത്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • എൻഡിഎ: 199 ലീഡിങ്

  • ടിഎംസി: 88 ലീഡിങ്

  • ലെഫ്റ്റ്: 2 ലീഡിങ്

  • കോൺ​ഗ്രസ്: 2 ലീഡിങ്

  • മറ്റുള്ളവർ: 2

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

  • ടിവികെ: 109 ലീഡിങ്

  • എഡിഎംകെ: 72 ലീഡിങ്

  • ഡിഎംകെ: 52 ലീഡിങ്

  • മറ്റുള്ളവർ: 1 ലീഡിങ്

ചാത്തന്നൂരിലേത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് എതിരായ ജയം: ബി.ബി. ഗോപകുമാർ

മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് എതിരെയുള്ള വിജയമാണ് ചാത്തന്നൂർ ഉണ്ടായതെന്ന് വിജയിച്ച ബിജെപി സ്ഥാനാർഥി ബി.ബി.ഗോപകുമാർ. രണ്ട് മുന്നണികളും എനിക്കെതിരെ വ്യക്തിഹത്യ നടത്തി. ചാത്തന്നൂരിൽ ബിജെപി-എൽഡിഎഫ് മത്സരം മാത്രമാണ് നടന്നത്. കോൺഗ്രസ് എൽഡിഎഫിനെ സഹായിക്കാനാണ് മത്സരിച്ചതെന്നും ഗോപകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

വിജയിച്ച സ്ഥാനാർഥികളും മണ്ഡലങ്ങളും

  • പാറശാല - സി.കെ. ഹരീന്ദ്രൻ (എൽഡിഎഫ്)

  • നാദാപുരം - കെ.എം. അഭിജിത്ത് (യുഡിഎഫ്)

  • കൊയിലാണ്ടി - കെ. പ്രവീൺ കുമാർ (യുഡിഎഫ്)

  • ഉദുമ - നീലകണ്‌ഠൻ (യുഡിഎഫ്)

  • പേരാമ്പ്ര - ഫാത്തിമ തഹ്ലിയ (യുഡിഎഫ്)

  • നെടുമങ്ങാട് - ജി.ആർ. അനിൽ (എൽഡിഎഫ്)

  • കുണ്ടറ - പി.സി. വിഷ്ണുനാഥ് (യുഡിഎഫ്)

  • മഞ്ചേശ്വരം - എ.കെ.എം. അഷ്റഫ് (യുഡിഎഫ്)

  • കുന്ദമംഗലം - എം.എ. റസാഖ് മാസ്റ്റർ (യുഡിഎഫ്)

  • കൊണ്ടോട്ടി - ടി.പി. അഷ്റഫലി (യുഡിഎഫ്)

  • ഏറനാട് - പി.കെ. ബഷീർ (യുഡിഎഫ്)

  • മഞ്ചേരി - എം. റഹ്‌മത്തുള്ള (യുഡിഎഫ്)

  • പെരിന്തൽമണ്ണ - നജീബ് കാന്തപുരം (യുഡിഎഫ്)

  • മങ്കട - മഞ്ഞളാംകുഴി അലി (യുഡിഎഫ്)

  • വേങ്ങര - കെ.എം. ഷാജി (യുഡിഎഫ്)

  • തിരൂരങ്ങാടി - പി.എം.എ. സമീർ (യുഡിഎഫ്)

  • താനൂർ - പി.കെ. നവാസ് (യുഡിഎഫ്)

  • തിരൂർ - കുറുക്കോളി മൊയ്തീൻ (യുഡിഎഫ്)

  • പൊന്നാനി - കെ.പി. നൗഷാദ് അലി (യുഡിഎഫ്)

  • തൃപ്പൂണിത്തുറ - ദീപക് ജോയ് (യുഡിഎഫ്)

  • ചേർത്തല - പി. പ്രസാദ് (എൽഡിഎഫ്)

പുതുച്ചേരിയിൽ 2021നേക്കാൾ തിളക്കമാർന്ന ജയം നേടി എൻഡിഎ

പുതുച്ചേരിയിൽ 2021നേക്കാൾ തിളക്കമാർന്ന ജയമാണ് നേടി എൻഡിഎ മുന്നണി നേടിയത്. 30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയുടെ ഭാഗമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്‌ 2021ൽ 16 സീറ്റുകളോടെയാണ് ഭരണം പിടിച്ചതെങ്കിൽ, 2026ൽ അത് 17 സീറ്റുകളായി വർധിച്ചു. തമിഴ്‌നാട്ടിൽ 111 ഇടത്ത് വിജയിച്ച വിജയ്‌യുടെ ടിവികെയ്ക്ക് പുതുച്ചേരിയിലും രണ്ട് സീറ്റുകൾ നേടാനായിട്ടുണ്ട്.

Puducherry Assembly Election Results 2026

കേരളത്തിൽ കണ്ടത് ശക്തമായ ആൻ്റി ഗവൺമെൻ്റ് സൈക്ലോൺ: എ.കെ. ആന്റണി

"എന്നെ കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിൻ്റെ ആവശ്യമുണ്ടാവില്ല"; വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

തൃക്കരിപ്പൂരിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. തന്നെക്കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിന്റെ ആവശ്യമുണ്ടാവില്ല. മണ്ഡലത്തിൻ്റെ വികസന മുരടിപ്പിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള പ്രവർത്തനം ആയിരിക്കും തന്റേതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല,  തോൽവി പരിശോധിക്കും: എം.വി. ജയരാജൻ

അമ്പലപ്പുഴ ജി. സുധാകരൻ 27,935 വോട്ടുകള്‍ക്ക് വിജയിച്ചു

"ഈ പരാജയത്തോടെ ഞങ്ങൾ ഇല്ലാതാകും എന്ന് ആരും കരുതേണ്ട": ജനവിധി അംഗീകരിക്കുന്നുവെന്ന് എ.എൻ. ഷംസീർ

'ദി റിയൽ ലീഡർ'; കെ.സിക്കായി പാലക്കാട് ഫ്ലക്സ്

Source: News Malayalam 24x7

തമിഴ്നാട് ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിന് വിജയം

ചെപ്പോക്കിൽ ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിന് വിജയം. 7,140 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം. 62,992 വോട്ടുകളാണ് ഉദയനിധി നേടിയത്. ടിവികെ സ്ഥാനാർഥി സെൽവം ഡി. 55,852 വോട്ടുകളും ആദിരാജാറാം 16,507 വോട്ടുകളും നേടി.

കോട്ടക്കലിൽ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

ടിവികെ: 108

ഡിഎംകെ: 75

എഐഎഡിഎംകെ: 50

മറ്റുള്ളവർ: 1

അസം നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

ബിജെപി: 101

കോൺ​ഗ്രസ്: 22

എഐയുഡിഎഫ്: 2

മറ്റുള്ളവർ: 1

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് 2026 - ലൈവ് അപ്‌ഡേറ്റ്

എൻആർസി - 18

കോൺഗ്രസ് - 6

ടിവികെ - 3

മറ്റുള്ളവർ - 0

മണലൂരിൽ തപാൽ വോട്ടിൽ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം

മണലൂർ നിയോജക മണ്ഡലത്തിൽ തപാൽ വോട്ടിൽ ക്രമക്കേട് എന്ന് യുഡിഎഫ് ആരോപണം. റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. 160 പോസ്റ്റൽ വോട്ടുകൾ മണ്ഡലത്തിൽ അസാധുവായി. ഇത് പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് എന്നാണ് യുഡിഎഫ് ആരോപണം.

പരാജയം അപ്രതീക്ഷിതം, പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും: സിപിഐഎംം

News Malayalam 24x7
newsmalayalam.com