ആർജി കർ ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയോടൊപ്പം വേദി പങ്കിട്ട് മോദി; തൃണമൂലിന് മോദിയുടെ മുന്നറിയിപ്പ്

തൃണമൂൽ കോണഗ്രസിനെ ഗുണ്ടകളെന്ന് വിളിച്ച് പ്രധാനമന്ത്രി
Modi's warning to Trinamool
ആർജി കർ ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയോടൊപ്പം വേദി പങ്കിട്ട് മോദി
Published on
Updated on

കൊൽക്കത്ത: മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഭരണകക്ഷികളുടെ ഗുണ്ടകൾക്ക് ബംഗാളിൽ ഒളിക്കാൻ ഇടമുണ്ടാകില്ലെന്നും, അവരെ സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ച ശേഷം ജനങ്ങൾക്കെതിരെ നടന്ന എല്ലാ അനീതികളുടെ ഫയൽ തുറക്കുമെന്നും മോദി പറഞ്ഞു.

ഇത് തൻ്റെ ഉറപ്പാണെന്നും മോദി പറഞ്ഞു. ഡം ഡമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആദ്യ ഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിംഗ് ടിഎംസിയുടെ കാട്ടുഭരണം അവസാനിച്ചുവെന്നതിൻ്റെ സൂചനയാണ്.

Modi's warning to Trinamool
രോഗത്തെക്കാൾ ഗുരുതരം; കാലതാമസത്തിൽ കുടുങ്ങി സിജിഎച്ച്എസ് ഫയലുകൾ, വലഞ്ഞ് രോഗികൾ

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത് മാറ്റത്തിൻ്റെ തരംഗം തന്നെയാണ്. ഇത് ബംഗാളിൽ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിലൂടെ സ്ഥിരീകരിച്ചു. ആർജി കാർ ബലാത്സംഗ ഇരയുടെ അമ്മയോടൊപ്പമാണ് പ്രധാനമന്ത്രി വേദി പങ്കിട്ടത്. ഇവരുടെ മകളെ തൃണമൂൽ കൊണ്ടുപോയെന്നും മോദി പറഞ്ഞു.

News Malayalam 24x7
newsmalayalam.com