കാറുകളുടെ വില വർധിപ്പിച്ച് ഹ്യുണ്ടായി; മെയ് മാസം മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് വിൽക്കുന്ന ഹ്യുണ്ടായിയുടെ മുഴുവൻ മോഡലുകൾക്കും ഈ വില വർധന ബാധകമായിരിക്കും
കാറുകളുടെ വില വർധിപ്പിച്ച് ഹ്യുണ്ടായി; മെയ് മാസം മുതൽ പ്രാബല്യത്തിൽ
Published on
Updated on

പ്രമുഖ കൊറിയൻ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ്. 2026 ഏപ്രിൽ മുതൽ പല പ്രമുഖ കമ്പനികളും വില പരിഷ്കരണം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹ്യുണ്ടായിയും ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്ത് വിൽക്കുന്ന ഹ്യുണ്ടായിയുടെ മുഴുവൻ മോഡലുകൾക്കും ഈ വില വർധന ബാധകമായിരിക്കും. മെയ് മാസം മുതലാണ് എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കുക.

2026 മെയ് മാസം മുതൽ പുതുക്കിയ വില നിലവിൽ വരും. ഓരോ മോഡലിനും വകഭേദത്തിനും അനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരുമെങ്കിലും, ഏകദേശം ഒരു ശതമാനം വരെ വർധനയാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. നിർമാണ ചെലവിലുണ്ടായ വർധനയാണ് ഈ വില പരിഷ്കരണത്തിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. റെഗുലേറ്ററി ഫയലിങ്ങിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

കാറുകളുടെ വില വർധിപ്പിച്ച് ഹ്യുണ്ടായി; മെയ് മാസം മുതൽ പ്രാബല്യത്തിൽ
മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

അടുത്തിടെ വിപണിയിലെത്തിയ ഗ്രാൻഡ് i10 നിയോസ് വൈബ് എഡിഷൻ, ക്രെറ്റ സമ്മർ എഡിഷൻ, 2026 വെർണ, എക്സ്റ്റർ എന്നീ മോഡലുകളുടെ വിലയിൽ ഈ മാറ്റം പ്രതിഫലിക്കുമോ എന്നാണ് വാഹന പ്രേമികൾ ഉറ്റുനോക്കുന്നത്. ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവിനെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ മൂന്നാമത്തെ വില വർധനയാണിത്. ജനുവരിയിലും മാർച്ചിലും വെന്യുവിന്റെ വില ഉയർത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് അനുബന്ധ ചെലവുകളും വർധിച്ച സാഹചര്യത്തിൽ മറ്റ് കാർ നിർമാതാക്കളും വരും മാസങ്ങളിൽ സമാനമായ തീരുമാനത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

News Malayalam 24x7
newsmalayalam.com