മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ കേരളാ ടീം
മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ കേരളാ ടീം

'ഐ ആം ഗെയിം' ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ സ്വർണം നേടി കേരളാ ടീം

'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ടീം ആണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്
Published on

പൂനെ: മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ സ്വർണം നേടി കേരളാ ടീം. 55 പ്ലസ് വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് ടീം സ്വർണം സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമിക്കുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ടീം ആണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്.

'ഐ ആം ഗെയിം' എന്നെഴുതിയ ജേഴ്സിയിൽ ആണ് കേരളാ ടീം മത്സരത്തിന് ഇറങ്ങിയത്. നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് ഇത്തവണ കേരളാ ടീം സ്വന്തമാക്കിയത്.

മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ കേരളാ ടീം
എന്നെക്കൊണ്ട് 'തലൈവർ 173' ചെയ്യാൻ പറ്റുമോ എന്ന് ചിലർക്ക് സംശയമുണ്ട്, അത് പടം ഇറങ്ങുമ്പോൾ മാറും: സിബി ചക്രവർത്തി

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം', വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ  കേരളാ ടീം
മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ കേരളാ ടീം
മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ കേരളാ ടീം
എന്തൊരു പ്രകടനം, ഞെട്ടിച്ചു! ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി

ദുൽഖർ സൽമാന്റെ 40ാം ചിത്രമായി ആണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

News Malayalam 24x7
newsmalayalam.com