"മെസേജിനെക്കുറിച്ച് വിശദീകരിക്കാൻ അൻസിബ തയ്യാറായില്ല"; പരാതിയിൽ ന്യായം തന്റെ ഭാഗത്തെന്ന് ലക്ഷ്മി പ്രിയ

ആരോപണം അടിസ്ഥാനരഹിതമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു
"മെസേജിനെക്കുറിച്ച് വിശദീകരിക്കാൻ അൻസിബ തയ്യാറായില്ല"; പരാതിയിൽ ന്യായം തന്റെ ഭാഗത്തെന്ന് ലക്ഷ്മി പ്രിയ
Published on
Updated on

കൊച്ചി: അൻസിബക്കെതിരായ പരാതിയിൽ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 'അമ്മ' വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പറഞ്ഞു. തനിക്ക് അയച്ച അനാവശ്യമായ മെസേജിനെ കുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്നും, തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും തന്റെ കയ്യിൽ തെളിവുണ്ടെന്നും, തനിക്ക് ഒരജണ്ടയും ഇല്ലെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അൻസിബ നൽകിയ പരാതിയിൽ പൊലീസ് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പ്രതികരണം.

"മെസേജിനെക്കുറിച്ച് വിശദീകരിക്കാൻ അൻസിബ തയ്യാറായില്ല"; പരാതിയിൽ ന്യായം തന്റെ ഭാഗത്തെന്ന് ലക്ഷ്മി പ്രിയ
"ടിനി ടോമിനെ കരിവാരിത്തേക്കാൻ 'അമ്മ'യിൽ ഗൂഢാലോചന, തർക്കങ്ങളിൽ ജാതി കാർഡ് ഇറക്കേണ്ടിയിരുന്നില്ല"; 'പൊലീസ് ഡേ' സംവിധായകൻ

അൻസിബ ഹസനെതിരെ പരാതി നകിയത് താനാണെന്ന് ലക്ഷ്മി പ്രിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഡിസംബർ 10നാണ് അൻസിബ മെസേജ് അയച്ചത്. അതിനെ കുറിച്ച് സംസാരിക്കാൻ വിളിച്ചെങ്കിലുംഅൻസിബ കോൾ എടുത്തില്ല. മെസേജ് കണ്ടതിനെ തുടർന്ന് വീട്ടിൽ തനിക്ക് പല പ്രശ്നങ്ങളും ഉണ്ടായെന്നും അൻസിബയുടെ ആരോപണം അടിസ്ഥാനം ഇല്ലാത്തതതാണെന്നും അവർ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

"മെസേജിനെക്കുറിച്ച് വിശദീകരിക്കാൻ അൻസിബ തയ്യാറായില്ല"; പരാതിയിൽ ന്യായം തന്റെ ഭാഗത്തെന്ന് ലക്ഷ്മി പ്രിയ
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; ഇത്തവണ പെട്ടത് വനം മന്ത്രിയുടെ വാഹനം, അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു ബേബി ജോൺ

അൻസിബ അയച്ച മെസേജ് ഭർത്താവ് കണ്ടത് പ്രശ്നമായി. മെസേജിനെ കുറിച്ച് ഭർത്താവിനോട് ക്ലാരിറ്റി വരുത്തണം എന്ന് പറഞ്ഞിട്ടും അൻസിബ തയ്യാറായില്ല. സഹികെട്ടാണ് ഹിൽ പാലസ് വനിതാ സെല്ലിൽ പരാതി നൽകിയത് എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ വിശദീകരണം. ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണത്തിന് പിന്നിൽ നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com