ഗോത്ര വിഭാഗങ്ങൾക്കെതിരായ പരാമർശം; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ എസ്‌സി/എസ്‌‌ടി നിയമപ്രകാരം കേസ്

സിനിമയുടെ പ്രീ-റിലീസ് പരിപാടിയിലാണ് ഗോത്ര വിഭാഗത്തെ അവഹേളിക്കുന്ന തരത്തിൽ നടൻ പരാമർശം നടത്തിയത്.
Vijay Devarakonda
വിജയ് ദേവരകൊണ്ടSource: Facebook/ Vijay Deverakonda
Published on

ഗോത്ര വിഭാഗങ്ങൾക്കെതിരായ പരാമർശത്തെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്ത് പൊലീസ്. സിനിമയുടെ പ്രീ-റിലീസ് പരിപാടിയിലാണ് ഗോത്ര വിഭാഗത്തെ അവഹേളിക്കുന്ന തരത്തിൽ നടൻ പരാമർശം നടത്തിയത്. ഈ വർഷം ഏപ്രിലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ 500 വർഷങ്ങൾക്ക് മുമ്പുള്ള ഗോത്ര യുദ്ധങ്ങളുമായി താരം താരതമ്യം ചെയ്തതായി പൊലീസ് പറയുന്നു.

ഏപ്രിലിൽ നടൻ പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 17ന് അദ്ദേഹത്തിനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Vijay Devarakonda
"കേരളത്തിലെ സെൻസർ ബോർഡ് പൂർണതൃപ്തി അറിയിച്ച പടമാണ്, ഭാവിയിൽ എൻ്റെ പേരും മാറ്റേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്"; ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ ബി. ഉണ്ണികൃഷ്ണൻ

സൂര്യ നായകനായ റെട്രോയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത നടൻ, ഗോത്ര വിഭാഗത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും, വിഭാഗത്തെ അപമാനിക്കുകയും ചെയ്തുവെന്ന് ഗോത്രവിഭാഗ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് നെനാവത്ത് അശോക് കുമാർ നായിക് നൽകിയ പരാതിയിൽ പറയുന്നു. ദേവരകൊണ്ട ഗോത്ര വിഭാഗത്തെ പാകിസ്ഥാൻ ഭീകരരുമായി താരതമ്യം ചെയ്തതെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വംശീയമായി അധിക്ഷേപകരമാണെന്നും അശോക് കുമാറിൻ്റെ പരാതിയിൽ പറയുന്നു.

പരാമർശം വിവാദമായതിന് പിന്നാലെ മെയ് മൂന്നിന് നടൻ എക്സിൽ, ഒരു സമൂഹത്തെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com