ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം'
ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം' Source: X

ഒരു വാക്കിന് മാത്രം സെൻസർ കട്ട്; ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം' U/A സർട്ടിഫിക്കറ്റ്

ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
Published on

ന്യൂ ഡൽഹി: ധനുഷ്, കൃതി സനോണ്‍ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ പ്രണയചിത്രമാണ് 'തേരേ ഇഷ്ക് മേം'. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദുമായി തമിഴ് സൂപ്പർ താരം ധനുഷ് ഒന്നിക്കുന്ന മൂന്നാം ചിത്രമാണിത്.

ബോളിവുഡ് ഹംഗാമ റിപ്പോർട്ട് പ്രകാരം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് ഒരു കട്ട് നിർദേശിച്ചിട്ടുണ്ട്. അസഭ്യമെന്ന് തോന്നുന്ന ഒരു വാക്ക് നീക്കണമെന്നായിരുന്നു സിബിഎഫ്‌സിയുടെ നിർദേശം. ഈ മാറ്റത്തോടെ ചിത്രത്തിന് U/A സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി.

ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം'
"രത്നമാല ..."; ജി.വി. പ്രകാശിന്റെ ശബ്‌ദത്തിൽ 'പരാശക്തി'യിലെ രണ്ടാം ഗാനം

സിനിമ തുടങ്ങി 27ാം മിനുട്ടിലാണ് അസഭ്യകരമായ സംഭാഷണം വരുന്നത്. ഈ വാക്ക് നീക്കി. കൂടാതെ, രണ്ട് അധിക മാറ്റങ്ങൾ കൊണ്ടുവരണമെന്നും നിർദേശമുണ്ട്. ഹിന്ദിയിൽ പുകവലി വിരുദ്ധ മുന്നറിയിപ്പ് ചേർക്കുന്നതും മദ്യ ബ്രാൻഡിന്റെ ലേബൽ ബ്ലർ ചെയ്യണമെന്നുമാണ് ഈ നിർദേശങ്ങൾ.

ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം'
"മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ച് പ്രതികരിച്ചവരോടും ബഹുമാനം; മല്ലിക സുകുമാരന്റെ കുറിപ്പ്

രണ്ട് മണിക്കൂറും 49 മിനുട്ടും 17 സെക്കൻഡും ആണ് സിനിമയുടെ ദൈർഘ്യം.നവംബർ 28ന് ആണ് 'തേരേ ഇഷ്ക് മേം' റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയ്ക്ക് മികച്ച അഡ്വാൻസ്ഡ് ബുക്കിങ് ആണ് ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളിൽ ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിലീസ് ദിനത്തിലേക്കുള്ള 35,000 ടിക്കറ്റുകൾ ഇതിനോടകം ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. അധികം വൈകാതെ ഇത് 40,000 കടക്കും എന്നാണ് റിപ്പോർട്ടുകൾ.

News Malayalam 24x7
newsmalayalam.com