നായകനായി ദിലീപ്, സംവിധാനം ജഗൻ ഷാജി കൈലാസ്; 'നീക്കം' ഫസ്റ്റ് ലുക്ക്

വിബിൻ ബാലചന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്
'നീക്കം'  സിനിമ
'നീക്കം' സിനിമ
Published on
Updated on

കൊച്ചി: ദിലീപ് നായകനാകുന്ന 'D152'ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവശി തിയറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു.

പല ലെയറുകളുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് ടൈറ്റിൽ ഡിസൈൻ വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ ആണ് തിരക്കഥ. ചിത്രം ഉടൻ തന്നെ ഉർവശി തിയറ്റേഴ്സ് റിലീസ് തിയേറ്ററുകളിൽ എത്തിക്കും.

'നീക്കം'  സിനിമ
"വിവാദങ്ങളിൽ ഉണ്ണി മുകുന്ദന് പങ്കുണ്ട്, മുട്ടനാടുകൾ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്നവരുണ്ട്"; 'സുമതി വളവിൽ' ഉടക്കി 'മാളികപ്പുറം' ടീം

ദീപക് ദേവാണ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം: സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പിആർഒ : പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com